ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ താരം നസ്രിയ നസീം. ഇപ്പോഴിതാ താരം പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോകളാണ് ശ്രദ്ധ നേടുന്നത്. കറുപ്പ് നിറത്തിലുള്ള വസ്ത്രത്തില്‍ അതീവ സുന്ദരി ആയാണ് താരം ഫോട്ടോകളില്‍ കാണപ്പെടുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍ക്ക് നിരവധി കമന്റുകളാണ് ആരാധകരുടെ ഭാഗത്ത് നിന്ന് വരുന്നത്. കായിക താരം പിവി സിന്ധു അടക്കമുള്ളവരും നസ്രിയയുടെ ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്.
അണ്ടേ സുന്ദരാനികിയാണ് നസ്രിയയുടേതായി ഏറ്റവും പുതുതായി പുറത്തിറങ്ങിയ സിനിമ. തെലുങ്കില്‍ താരത്തിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് അണ്ടേസുന്ദരാനികി. ഈ ചിത്രത്തിലെ പാട്ട് ചലഞ്ചില്‍ പങ്കെടുത്ത് ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവും വീഡിയോ പങ്കുവെച്ചിരുന്നു… സ്നേഹത്തോടെ നസ്രിയ ഈ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
നസ്രിയയുടെ ഫോട്ടോയ്ക്ക് ലഭിച്ച പിവി സിന്ധുവിന്റെ കമന്റ് ആരാധകര്‍ ആഘോഷമാക്കി മാറ്റുകയാണ്. 900 ലൈക്കുകളാണ് പിവി സിന്ധു നസ്രിയയുടെ ഫോട്ടോയ്ക്ക് കുറിച്ച കമന്റിന് ആരാധകര്‍ നല്കിയ ലൈക്കുകളുടെ എണ്ണം.
അതേസമയം, വലിയ പെരുന്നാള്‍ ദിനത്തില്‍ ഫഹ്ദ ഫാസിലിനും കുടുംബത്തിനും ഒപ്പം നസ്രിയ ഫോട്ടോകള്‍ പങ്കുവെച്ച് എത്തിയിരുന്നു, ഈ ഫോട്ടോകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
തെലുങ്കിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് സജീവമായ താരത്തിന്റെ മലയാളത്തിലേക്കുള്ള തിരിച്ച് വരവ് എന്നാണെന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്.
മലയാളത്തിന്റെ ക്യൂട്ട് നായികയുടെ വരവിനായി മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. താന്‍ കഥകള്‍ കേള്‍ക്കുന്നുണ്ട് എന്നാണ് അന്ന് നസ്രിയ അറിയിച്ചിരുന്നത്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…