ഇത് നമ്മുടെ ഒക്കെ ജീവിതത്തിലുണ്ടായിട്ടില്ലേ..! കൊടൈക്കനാൽ യാത്രകളുടെ നൊസ്റ്റാൾജിയ, ‘നെബുലക്കൽ’ ഏറ്റെടുത്ത് പ്രേക്ഷകർ

ചിദംബരത്തിന്റെ രണ്ടാമത്തെ ചിത്രമായ ‘മഞ്ഞുമ്മൽ ബോയ്സ്’ലെ ട്രാവൽ സോങ്ങ് ‘നെബുലക്കൽ’ലിന്റെ വീഡിയോ പുറത്തിറങ്ങി. അൻവർ അലിയുടെ വരികൾക്ക് സുഷിൻ ശ്യാം സം​ഗീതം പകർന്ന ​ഗാനം പ്രദീപ് കുമാറാണ് ആലപിച്ചിരിക്കുന്നത്. കൊടൈക്കനാലിന്റെ വശ്യതയും മനോഹാരിതയും പകർത്തിയ ഷൈജു ഖാലിദിന്റെ ഛായാഗ്രഹണം മികച്ച ദൃശ്യാവിഷ്ക്കാരമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. ട്രെയിലർ പുറത്തിറങ്ങിയപ്പോഴേ ചിത്രത്തിന്റെ ക്വാളിറ്റി പ്രേക്ഷകർക്ക് മനസ്സിലായതാണ്. ട്രാവൽ സോങ്ങിന്റെ വീഡിയോ കൂടെ കണ്ടപ്പോൾ വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ഈ ചിത്രം ​കിടിലൻ തിയറ്റർ എക്സ്പീരിയൻസാണ് ഒരുക്കി വെച്ചിരിക്കുന്നതെന്ന് ഉറപ്പിച്ച് പറയാം. ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ബുക്കിം​ഗ് ആരംഭിച്ചിട്ടുണ്ട്.

പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചന്തു സലീംകുമാർ നടൻ സലിം കുമാറിന്റെ മകനാണ്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ഈ ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമായ് ചിത്രീകരണം പൂർത്തീകരിച്ച ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ ചിദംബരം തന്നെയാണ് തയ്യാറാക്കിയത്.

കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ന്റെ പ്രമേയം. യാത്രയെയും യഥാർത്ഥ സംഭവത്തെയും ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം പ്രേക്ഷകർക്ക് വ്യത്യസ്തമായൊരു യാത്രാനുഭവത്തോടൊപ്പം വേറിട്ട കഥാപശ്ചാത്തലവും സമ്മാനിക്കും. മികവുറ്റ സാങ്കേതിക വിദ്യകളോടെയും ​ഗംഭീര സൗണ്ട് ട്രാക്കുകളോടും എത്തുന്ന ചിത്രം മലയാള സിനിമ ഇൻഡസ്ട്രിയുടെ തലവര മാറ്റുമെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനായ സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും കൈകാര്യം ചെയ്യുന്നത്. സുഷിൻ ശ്യാം സംഗീതം ഒരുക്കിയ ചിത്രങ്ങളെല്ലാം ഹിറ്റടിച്ചിട്ടുണ്ട്, ബോക്സ് ഓഫീസ് തൂത്തുവാരിയിട്ടുമുണ്ട്.

ചിത്രസംയോജനം: വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ: ഷിജിൻ ഹട്ടൻ, അഭിഷേക് നായർ, സൗണ്ട് മിക്സ്: ഫസൽ എ ബക്കർ, ഷിജിൻ ഹട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു ബാലൻ, കാസ്റ്റിംഗ് ഡയറെക്ടർ: ഗണപതി, വസ്ത്രാലങ്കാരം: മഹ്സർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: വിക്രം ദഹിയ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, വിതരണം: ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആർ&മാർക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Ajay

Recent Posts

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

1 hour ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

4 hours ago

എന്തുവാ ജോലി! ഇരുന്ന് എണ്ണിക്കോ, എന്നിട്ട് എന്നെ വിളിച്ചുപറഞ്ഞാൽ മതി; റിപ്പോർട്ടറെ ട്രോളി ഉർവശി

'ഉള്ളൊഴുക്ക്' സിനിമയുടെ  പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ  ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…

6 hours ago

എന്തുകൊണ്ട് കനി കക്കൂസിന്റെ ബാഗുമായി എത്തിയില്ല! കനികുസൃതിയെ വിമർശിച്ചുകൊണ്ട് ഫിറോസ് ഖാൻ

പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…

8 hours ago

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ അന്തരിച്ചു

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ  സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…

9 hours ago

തുടക്കം മുതൽ തന്നെ ലാലേട്ടന് വീഴ്ച്ച പറ്റിയിട്ടുണ്ട്, ഫിറോസ് ഖാൻ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ അവതാരകന്‍ എന്ന നിലയില്‍ മോഹന്‍ലാലിന് പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്ന് മുന്‍ ബിഗ് ബോസ്…

9 hours ago