Home Film News 90 ലക്ഷത്തിന്റെ റേഞ്ച് റോവര്‍ സ്വന്തമാക്കി നീരജ് ചോപ്ര ഗാരേജിൽ ഇനിയുമുണ്ട് താരങ്ങൾ

90 ലക്ഷത്തിന്റെ റേഞ്ച് റോവര്‍ സ്വന്തമാക്കി നീരജ് ചോപ്ര ഗാരേജിൽ ഇനിയുമുണ്ട് താരങ്ങൾ

കറുത്ത നിറത്തിലുള്ള പുതിയ റേഞ്ച് റോവര്‍ വെലാര്‍ എസ്‌യുവിയാണ് നീരജ് സ്വന്തമാക്കിയിരിക്കുന്നത്.ഏകദേശം 90 ലക്ഷം രൂപയാണ് ഈ എസ് യു വിയുടെ വിലടോക്കിയോ ഒളിമ്പിക്‌സ് വേദിയില്‍ ത്രിവര്‍ണ പതാക പാറിച്ച കായിക താരമാണ് നീരജ് ചോപ്ര.87.58 മീറ്റര്‍ ദൂരം ജാവലിന്‍ പായിച്ചാണ് നീരജ് ചോപ്ര സ്വർണം നേടിയത്.ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്‌ലറ്റ് എന്ന അതുല്യ നേട്ടവും നീരജിന്റെ പേരിലാണ്.സ്‌പോര്‍ട്‌സിനോടൊപ്പം വാഹനങ്ങളെയും സ്‌നേഹിക്കുന്ന ഒരു കായിക താരം കൂടിയാണ് നീരജ് ചോപ്ര. ഇപ്പോള്‍ തന്നെ വാഹന ശേഖരത്തിലേക്ക് ഒരു ലാന്‍ഡ് റോവര്‍ റേഞ്ച്‌ റോവര്‍ എസ്‌യുവി കൂടി ചേര്‍ത്തിരിക്കുകയാണ് താരം. കറുത്ത നിറത്തിലുള്ള പുതിയ റേഞ്ച് റോവര്‍ വെലാര്‍ എസ്‌യുവിയാണ് നീരജ് സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 90 ലക്ഷം രൂപയാണ് ഈ എസ് യു വിയുടെ വില. 2018 മുതല്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുന്ന റേഞ്ച് റോവര്‍ വെലാര്‍ സ്വന്തമായി ഒരു ഫാന്‍ബേസ് തന്നെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.

റേഞ്ച് റോവര്‍ സ്പോര്‍ട്സും നേരത്തെ തന്നെ നീരജ് ചോപ്ര തന്റെ ഗാരേജിൽ എത്തിച്ചിരുന്നു.ഈ രണ്ട് കാറുകള്‍ കൂടാതെ നിരവധി ലോകോത്തര കാറുകള്‍ നീരജിന്റെ ഗാരേജിലുണ്ട്. നീരജ് ചോപ്ര പുതിയ ആഢംബര എസ്‌യുവി വാങ്ങിയ ചിത്രങ്ങള്‍ ലാന്‍ഡ്‌റോവര്‍ മാള്‍വ ഓട്ടോമോട്ടീവ്‌സ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കു വെച്ചിരുന്നു. റേഞ്ച് റോവർ ഫാമിലിയിലേക്ക് നീരജ് ചോപ്രയ്ക്ക് സ്വാഗതം എന്ന കുറിപ്പോടെയാണ് ചിത്രം പങ്കു വെച്ചിരിക്കുന്നത്. റേഞ്ച് റോവര്‍ സ്‌പോര്‍ട്, വെലാര്‍ എന്നീ കാറുകള്‍ക്ക് പുറമെ ഫോര്‍ഡ് മസ്താംഗ് GT, മഹീന്ദ്ര XUV700, ടൊയോട്ട ഫോര്‍ച്യൂണര്‍, മഹീന്ദ്ര ഥാര്‍ എന്നീ കാറുകളാണ് നീരജിന്റെ കാര്‍ ശേഖരത്തിലുള്ളത്.

പെര്‍ഫോമന്‍സ് വശങ്ങള്‍ നോക്കുമ്പോള്‍ റേഞ്ച് റോവര്‍ വെലാര്‍ ഫെയ്സ്ലിഫ്റ്റ് പെട്രോള്‍ 8.3 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 210 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത. എസ്‌യുവിയുടെ ഡീസല്‍ പതിപ്പിലേക്ക് വരുമ്പോള്‍ ഇത് വെറും 7.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കി.മീ വേഗതയില്‍ എത്തിച്ചേരും.മണിക്കൂറില്‍ 217 കിലോമീറ്റര്‍ വേഗതയില്‍ വരെ എസ്‌യുവിക്ക് സഞ്ചരിക്കാനാവും. രണ്ട് മോഡലുകളും ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് ജോടിയാക്കുന്നത്. 89.41 ലക്ഷം രൂപ മുതലാണ് നിലവില്‍ റേഞ്ച് റോവര്‍ വെലാറിന്റെ എക്‌സ്‌ഷോറൂം വില വരുന്നത്.

Exit mobile version