ആര്‍ഡിഎകസിലെ ഫൈറ്റിനിടെ കാലിന് പരിക്കേറ്റു!!! അതിജീവനം പങ്കിട്ട് നീരജ് മാധവ്

യുവ താരങ്ങളായ ഷെയ്ന്‍ നിഗം, നീരജ് മാധവ്, ആന്റണി വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ആര്‍ഡിഎക്‌സ്. ഓണം റിലീസായ ഹിറ്റ് ചിത്രം സംവിധാനം ചെയ്തത് നവാഗതനായ നഹാസ് ഹിദായത്താണ്. തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. ആഗോള കളക്ഷനില്‍ ചിത്രം 100 കോടിയെത്തി റെക്കോര്‍ഡിട്ടിരിക്കുകയാണ്.

ചിത്രത്തില്‍ നീരജ് മാധവ് ഏറെ കൈയ്യടി നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റ ഷൂട്ടിംഗിനിടെ തനിക്ക് അപകടം പറ്റിയ വിവരമാണ് നീരജ് പങ്കുവയ്ക്കുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് അപകടം പറ്റിയത്.
നീരജിന് ഫൈറ്റ് സീന്‍ ഷൂട്ടിനിടെ കാലിന്റെ കുഴ തെറ്റുകയായിരുന്നു. ക്ലൈമാക്‌സ് ഫൈറ്റില്‍ ഞാനൊരാളെ കിക്ക് ചെയ്തിട്ട് ഇങ്ങനെ തന്നെ നില്‍ക്കണം. പക്ഷേ അതിനു താഴെ ഫോം പാഡ്‌സ് വച്ചിട്ടുണ്ട്. അതില്‍ കാല്‍ സ്റ്റക്ക് ആയി ‘ടക്കേ’ എന്നൊരു ശബ്ദം കേട്ട് ഞാന്‍ വീണു. കാലിനു വലിയ പരുക്ക് പറ്റിയെന്നും പടത്തില്‍ നിന്നും ഞാന്‍ മാറേണ്ടി വരുമെന്നും ചിന്തിച്ചുപോയി. അന്‍പറിവ് മാസ്റ്റേഴ്‌സ് വന്ന ആദ്യ ദിനം കൂടി ആയിരുന്നു അത്, എന്നാണ് പരിക്കേറ്റതിനെ കുറിച്ച് നീരജ് പറയുന്നത്.

ആ പരുക്കിനെ താന്‍ അതിജീവിച്ചതിനെ കുറിച്ചാണ് നീരജ് പങ്കുവയ്ക്കുന്നത്. വീഡിയോയിലൂടെയാണ് നീരജ് പറയുന്നത്. ടോം ആഷ്ലി എന്ന ഫിസിയോതെറാപ്പിസ്റ്റ് ആണ് നീരജിനെ ചികിത്സിച്ച് മണിക്കൂറുകള്‍ കൊണ്ട് പരുക്ക് ഭേദമാക്കിയത്.

നിങ്ങള്‍ ഉപേക്ഷിക്കുമ്പോള്‍ മാത്രമാണ് അത് അവസാനിക്കുന്നത്. എന്നില്‍ വിശ്വസിച്ച ചുരുക്കം ചിലര്‍ക്ക് നന്ദി, എന്നെ സംശയിക്കുകയും തുരങ്കം വയ്ക്കുകയും ചിരിക്കുകയും ചെയ്ത മുഴുവന്‍ പേര്‍ക്കും നന്ദി. ആ പരിഹാസങ്ങളും കളിയാക്കലുകളും എന്റെ ആഗ്രഹത്തിന് ആക്കം കൂട്ടുക മാത്രമാണ് ചെയ്തതെന്ന് താരം പറയുന്നു.

നിങ്ങള്‍ക്ക് ശരിക്കും എന്തെങ്കിലും വേണമെങ്കില്‍, അത് നേടിയെടുക്കാന്‍ നിങ്ങളെ സഹായിക്കുന്നതിന് പ്രപഞ്ചം മുഴുവന്‍ കൂടെ നില്‍ക്കും ചിലത് നമ്മുടെ നിയന്ത്രണത്തിലാണ്, മറ്റുള്ളവ അങ്ങനെയല്ല, എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ എനിക്ക് അനുകൂലമായിരുന്നു, അതിന് എനിക്ക് അതിയായ നന്ദിയുണ്ട്. ഞാന്‍ ഒരിക്കലും ഈ വിജയത്തെ നിസ്സാരമായി കാണില്ല, മെച്ചപ്പെടുത്താനും പുനര്‍ നിര്‍മിക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. ഒരിക്കല്‍ കൂടി, എല്ലാവര്‍ക്കും നന്ദി.

ഏറ്റവും പ്രധാനമായി എന്നെ ആ സമയത്ത് ചികിത്സിച്ച ടോം ആഷ്ലിക്ക് നന്ദി പറയുന്നു. എന്നില്‍ ആത്മവിശ്വാസം നിറച്ച് ചുരുങ്ങിയ സമയം കൊണ്ട് പരുക്ക് ഭേദമാക്കിയത് ടോമിന്റെ സഹായത്തോടെയാണ്. അടുത്ത ദിവസം തന്നെ എനിക്ക് സ്റ്റണ്ട് ചെയ്യാന്‍ സാധിച്ചു. നിങ്ങള്‍ ഒരു രക്ഷകനാണ്, എന്നാണ് നീരജ് പങ്കുവച്ചത്.

Anu

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

12 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

12 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

14 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

18 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

19 hours ago