Film News

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ ആളല്ല ,  എന്ന്  വലിയ അധിക്ഷേപ പരാമർശന നടത്തിയ സത്യഭാമ എന്ന നർത്തകിക്കെതിരെ വലിയ പ്രതിഷേധമാണുണ്ടായത്. എന്നാൽ അതെ മാനസികാവസ്ഥ തന്നെയാണ് നമ്മുടെ നാട്ടിലെ പലർക്കും.   ഇത്തരക്കാരെ കാണണമെങ്കിൽ കഴിഞ്ഞ ദിവസം വിവാഹിതയായ നടി മീര നന്ദന്റെ  വിവാഹ വാർത്തകൾക്കും ദൃശ്യങ്ങൾക്കും താഴെയുള്ള കമന്റുകൾ നോക്കിയാൽ മാത്രം മതി.

മീര നന്ദൻ അവർക്കും കുടുംബത്തിനും ഇഷ്ടപ്പെട്ട ഒരാളെ വിവാഹം കഴിച്ചു . എണ്ണിയിട്ടും തങ്ങളുടെ ഉള്ളി സകല  വെറുപ്പും വൃത്തികേടുമാണ് നേരത്തെ പറഞ്ഞ ചിലർ കാണിക്കുന്നത്. ദിവസങ്ങളോളം നീണ്ടു നിന്ന ചടങ്ങുകള്‍ക്കൊടുവിലാണ് മീര വിവാഹിതയാവുന്നത്. മലയാള സിനിമാലോകത്ത് നിന്ന് പ്രമുഖരടക്കം നടിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. എന്നാല്‍ അപ്പോഴും നടിയെയും ഭര്‍ത്താവിനെയും പരിഹസിച്ച് കൊണ്ടാണ് ചിലരുടെ കമന്റുകള്‍.  വിവാഹിതയാവാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ചത് മുതല്‍ മീര നന്ദന്‍ വിര്‍ശിക്കപ്പെടാന്‍ തുടങ്ങിയിരുന്നു. അതിന് പ്രധാന കാരണം നടി വിവാഹം കഴിക്കാന്‍ പോകുന്ന ആളായ ശ്രീജുവും . യുകെയില്‍ താമസിക്കുന്ന ശ്രീജുവിന്റെ രൂപത്തിന് എന്തോ പ്രശ്‌നമുണ്ടെന്നാണ് ചിലരുടെ അഭിപ്രായം. ഇക്കാര്യം പറഞ്ഞ് അദ്ദേഹത്തിനെതിരെ വ്യാപകമായ സൈബര്‍ ബുള്ളിയിങ്ങും നടന്നു. ഇതിനെതിരെ നടി രംഗത്ത് വരികയും ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും മീര വിവാഹിതയായതിന് പിന്നാലെ ഭര്‍ത്താവിനെ കുറിച്ചുള്ള കമന്റുകളാണ് കൂടുതലായും വരുന്നത്

ഇങ്ങനെ ഒരാളെ വിവാഹം കഴിക്കാന്‍ നടിയ്ക്ക് എങ്ങനെ സാധിച്ചു, പണത്തിന് പുറകേ പോയാല്‍ ഇങ്ങനെയിരിക്കുമെന്നും തുടങ്ങി അനാവശ്യ മെസേജുകളാണ് മീരയ്ക്കും ശ്രീജുവിനും ലഭിച്ചത്. മനുഷ്യന്റെ നിറവും വര്‍ഗ്ഗവും വര്‍ണ്ണവും വേഷവും പറഞ്ഞ് ഇകഴ്ത്തി കാണിക്കുന്നതിനെ കുറിച്ച് വൈറലാവുകയാണ് ഒരു എഴുത്ത്. ‘സിനിമാ നടി മീരാ നന്ദന്റെ ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ടെന്ന് തോന്നും, എന്താ അയാളുടെ മൂക്ക് ഇങ്ങനെ, തുടങ്ങി ബോഡി ഷെയ്മിങിന്റെ എക്‌സ്ട്രീം വേര്‍ഷനാണ് വിദ്യാസമ്പന്നരായ മലയാളി നിയന്ത്രിക്കുന്ന സോഷ്യല്‍ മീഡിയയില്‍ നടന്നു കൊണ്ടിരിക്കുന്നത്.
മനുഷ്യന്റെ നിറവും വര്‍ഗ്ഗവും വര്‍ണ്ണവും വേഷവും പറഞ്ഞ് ഇകഴ്ത്തി കാണിക്കുന്നത് കൊലപാതകത്തിനോളം പോന്നൊരു ക്രൈമാണെന്ന് ഈ കൂട്ടത്തിന് അറിയാഞ്ഞിട്ടൊന്നുമല്ല.അന്യന്റെ സ്വകാര്യ ജീവിതത്തിലേക്ക് ഇടിച്ചുഅതേസമയം  കയറി ഏറ്റവും മോശം വൃത്തികേട് പറയുന്നത് ഇത്തരക്കാരുടെ ഹോബിയാണ് . പ്രിയപ്പെട്ട മീര നിങ്ങള്‍ ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം. ഒരാളെങ്കില്‍ ഒരാള്‍ ഈ വംശവെറിയുടെ പേരില്‍ പോലീസ് സ്റ്റേഷന്‍ കയറട്ടെഎന്നും പോസിറ്റീവായ കമെന്റും വരുന്നുണ്ട്.

Suji

Entertainment News Editor

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

5 hours ago