തനിക്കെതിരായ വിവാദങ്ങള്‍ക്കെല്ലാം തന്റെ അഭിനയ മികവിലൂടെ മറുപടി കൊടുത്ത അഭിനേതാവാണ് ഷൈന്‍ ടോം ചാക്കോ. മയക്കു മരുന്ന് കേസില്‍ ജയില്‍ വാസം അനുഭവിക്കേണ്ടി വന്ന നടന് ഇനി സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുമോ എന്ന ചിന്തയും ആവലാതിയും ഉണ്ടായിരുന്നെങ്കിലും പിന്നീട് മലയാള സിനിമകളില്‍ നടനോളം പ്രാധാന്യമര്‍ഹിക്കുന്ന വില്ലന്‍ വേഷങ്ങളാണ് ഷൈനിനെ തേടിയെത്തിയത്. ഇപ്പോള്‍ വില്ലന്‍ വേഷങ്ങളിലും നെഗറ്റീവ് റോളുകളിലുമാണ് ഷൈന്‍ ടോം ചാക്കോ തിളങ്ങുന്നത്.
അന്നത്തെ വിവാദങ്ങള്‍ക്ക് ശേഷം ഷൈനിന്റെ പേര് വീണ്ടും വിവാദങ്ങളില്‍ ഉയര്‍ന്ന് കേട്ടിരുന്നു. തല്ലുമാല എന്ന ലൊക്കേഷനില്‍ വെച്ച് തല്ലുകൂടിയെന്നും നാട്ടുകാരില്‍ ഒരാളെ തല്ലിയെന്നും ആരോപണങ്ങള്‍ വന്നു. അതിന് മുന്‍പ് ലഹരി ഉപയോഗിച്ചാണ് ഷൈന്‍ അഭിമുഖത്തിന് എത്തിയതെന്ന ആരോപണവും ചിലര്‍ ഉയര്‍ത്തി. ഇതിന്റെയെല്ലാം യാഥാര്‍ത്ഥ്യം എന്താണെന്ന് താരം തന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയതാണ്. ഇപ്പോഴിതാ താന്‍ എന്ത്കൊണ്ട് നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രങ്ങള്‍ മാത്രം ചെയ്യുന്നു എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഷൈന്‍ ടോം ചാക്കോ.
ആരെയെങ്കിലും ചീത്ത വിളിക്കുന്ന റോളുകള്‍ ചെയ്യാന്‍ എളുപ്പമാണെന്നും എന്നാല്‍ റൊമാന്റിക്കായി അഭിനയിക്കാന്‍ പറഞ്ഞാല്‍ ബുദ്ധിമുട്ട് തോന്നാറുണ്ട് എന്നുമാണ് ഷൈന്‍ പറയുന്നത്. റൊമാന്റിക്ക് സീനുകള്‍ തനിക്ക് വളരെ ബുദ്ധിമുട്ടേറിയതാണ്…നായികയുമായി അടുത്തിടപഴകുന്ന സീനുകള്‍ ചെയ്യാനും. ഒരാളെ വഴക്ക് പറയുകയോ, കോമഡി പറയുകയോ ഒക്കെ പെട്ടെന്ന് ചെയ്യാം. പക്ഷേ സ്വിച്ചിടുന്ന പോലെ റൊമാന്റിക് ഫീലിലേക്ക് വരാന്‍ പറഞ്ഞാല്‍ എന്നെ കൊണ്ട് നടക്കില്ല എന്നാണ് താരം പറയുന്നത്.
മമ്മൂട്ടി അമല്‍ നീരദ് കൂട്ടുകെട്ടില്‍ പിറന്ന ഭീഷ്മ പര്‍വ്വത്തിലും പീറ്റര്‍ എന്ന് പേരുള്ള നെഗറ്റീവ് റോളിലാണ് താരം എത്തിയത്. കഥാപാത്രം നെഗറ്റീവ് ആണെങ്കിലും ഷൈനിന്റെ അഭിനയമികവ് പ്രശംസിക്കാതിരിക്കാനാവില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…