‘അമേരിക്കയുടെ സ്പെല്ലിം​ഗ് അറിയില്ലെന്ന് പറഞ്ഞതാണ്’; ജിന്റോ കെട്ടാൻ പോകുന്ന അമേരിക്കൻ കാമുകിയെന്ന് പ്രചാരണം, പ്രതികരിച്ച് നേഹ

Follow Us :

ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ പോരാട്ടങ്ങൾ അവസാന ഘട്ടത്തോട് അടുക്കുകയാണ്. മത്സരാർത്ഥികൾ തമ്മിൽ അവസാന അഞ്ചിൽ എത്താനുള്ള കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഈ സീസണിൽ പ്രേക്ഷക പിന്തുണ കൂടുതൽ ലഭിച്ച താരങ്ങളിൽ ഒരാളാണ് ജിന്റോ. ബി​ഗ് ബോസിൽ മത്സരം മുന്നോട്ട് പോകുന്നതിനിടെയാണ് ജിന്റോ വിവാഹിതനാകാൻ പോകുന്നുവെന്ന തരത്തിൽ ചില വാർത്തകൾ വന്നിരുന്നു.
ഫാമിലി വീക്കിൽ അമേരിക്കയിലെ ഒരു കുട്ടിയുമായി അടുപ്പത്തിലാണെന്നും മോതിരം കൈമാറിയെന്നും ജിന്റോയുടെ അമ്മ പറഞ്ഞതാണ് ഈ ചർച്ചകൾ കാരണം.

ജിന്റോയുടെ ആ കാമുകി മോഡലും നടിയുമായ നേഹ റോസ് ആണെന്നാണ് പിന്നീട് വാർത്തകൾ വന്നു. ഇതോടെ ഈ വിഷയത്തിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് നേഹ. “ഞാനൊരു വീഡിയോ കണ്ടിരുന്നു. ജിന്റോ പറഞ്ഞ അമേരിക്കൻ കാമുകി ഇനി ഞാൻ ആയിരിക്കുമോ എന്ന തരത്തിൽ. അതിന് താഴത്ത് പോയി ഞാൻ കമന്റും ചെയ്തതാണ്. എനിക്ക് അമേരിക്കയുടെ സ്പെല്ലിം​ഗ് അറിയില്ല അവിടെ പോയിട്ടില്ല എന്നെല്ലാം. അമേരിക്കയിലെ ഒരാളുമായി മോതിര മാറ്റം നടന്നെന്ന കാര്യം ജിന്റോ ചേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട്. എല്ലാം പറഞ്ഞ് നിശ്ചയിച്ച് വച്ചിരിക്കുകയാണെന്നും അറിയാം. പക്ഷേ അതിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ എനിക്ക് അറിയില്ല. എനിക്കൊരു രണ്ട് വർഷത്തെ പരിചയം മാത്രമെ പുള്ളിയുമായി ഉള്ളൂ. “, എന്നാണ് നേഹ പറഞ്ഞത്.

“പുള്ളി ബി​ഗ് ബോസിൽ അടിപൊളിയായി കളിക്കുന്നുണ്ട്. വളരെ ഇന്റലിജന്റ് ആയിട്ട് കാര്യങ്ങൾ ചെയ്യുന്നുണ്ട്”, എന്നും നേഹ കൂട്ടിച്ചേർത്തു. മമ്മൂട്ടി നായകനായി എത്തിയ വൺ എന്ന സിനിമയിലൂടെയാണ് നേഹ വെള്ളിത്തിരയിൽ എത്തുന്നത്. തിരുവല്ല സ്വദേശിയായ നേഹ തിരക്കേറിയ മോഡൽ കൂടിയാണ്.