എട്ടാം ദിനം 50 കോടി ക്ലബ്ബില്‍!!! ജൈത്രയാത്ര തുടര്‍ന്ന് നേര്

മോഹന്‍ലാല്‍ ചിത്രം നേര് മികച്ച പ്രതികരണത്തോടെ തിയ്യേറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രം തിയ്യേറ്ററിലെത്തി എട്ട് ദിവസം പിന്നിടുമ്പോള്‍ 50 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ് നേര്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ചിത്രം കോടികളാണ് ഓരോ ദിവസവും ബോക്‌സ്ഓഫിസില്‍ നിന്നും വാരിക്കൂട്ടുന്നത്. 200 സ്‌ക്രീനുകളില്‍ മാത്രം റിലീസ് ചെയ്ത ചിത്രം മൗത്ത് പബ്ലിസിറ്റി വഴി 350 സ്‌ക്രീനുകളിലാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്.

നേര് ആഗോളതലത്തില്‍ നിന്നും 50 കോടി രൂപയില്‍ അധികം നേടിയിരിക്കുകയാണ് എന്ന സന്തോഷമാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നത്. എട്ട് ദിവസത്തിനുള്ളില്‍ ആണ് ഈ സുവര്‍ണ നേട്ടം എന്ന പ്രത്യേകതയുണ്ട്. നേര് ആ സുവര്‍ണ നേട്ടത്തിലെത്തിയ വാര്‍ത്ത പങ്കുവച്ച് മോഹന്‍ലാല്‍ എല്ലാവര്‍ക്കും നന്ദിയും പറയുന്നു.

മോഹന്‍ലാല്‍ തന്നെ ഔദ്യോഗിക കളക്ഷന്‍ റിപ്പോര്‍ട്ടും പുറത്തുവിട്ടതിനാല്‍ ആരാധകര്‍ വലിയ ആവേശത്തിലുമാണ്. ചെറിയ ബജറ്റില്‍ ഒരുങ്ങിയ ഒരു ചിത്രമായിട്ടും മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രം കുറഞ്ഞ ദിവസത്തിനുള്ളില്‍ 50 കോടി ക്ലബില്‍ ഇടംനേടിയത് ഏറെ ശ്രദ്ധേയമാണ്. നേര് ആഗോളതലത്തില്‍ 50 കോടി ക്ലബില്‍ എത്തും എന്ന് നേരത്തെ ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വിജയമോഹന്‍ എന്ന വക്കീല്‍ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ നേരില്‍ അവതരിപ്പിച്ചത്. ഏറെ നാള്‍ക്ക് ശേഷം കോടതിയിലെക്ക് പ്രത്യേക കേസുമായിട്ടെത്തുകയാണ് വിജയമോഹന്‍. വന്‍ ഹൈപ്പൊന്നുമില്ലാതെ സാധാരണയായി എത്തിയ ചിത്രത്തിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകര്‍.ഇതിന് മുന്‍പ് അന്‍പത് കോടി ക്ലബ്ബില്‍ ഇടംപിടിച്ച മോഹന്‍ലാല്‍ ചിത്രങ്ങള്‍ പുലിമുരുകന്‍, ഒപ്പം, ലൂസിഫര്‍, ദൃശ്യം എന്നിവയാണ്.

Anu

Recent Posts

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

1 min ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

1 hour ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

4 hours ago

എന്തുവാ ജോലി! ഇരുന്ന് എണ്ണിക്കോ, എന്നിട്ട് എന്നെ വിളിച്ചുപറഞ്ഞാൽ മതി; റിപ്പോർട്ടറെ ട്രോളി ഉർവശി

'ഉള്ളൊഴുക്ക്' സിനിമയുടെ  പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ  ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…

6 hours ago

എന്തുകൊണ്ട് കനി കക്കൂസിന്റെ ബാഗുമായി എത്തിയില്ല! കനികുസൃതിയെ വിമർശിച്ചുകൊണ്ട് ഫിറോസ് ഖാൻ

പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…

8 hours ago

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ അന്തരിച്ചു

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ  സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…

9 hours ago