‘ലാലേട്ടൻ ഈസ് ബാക്ക്’; മികച്ച പ്രേക്ഷക പ്രതികരണം നേടി നേര്

നീണ്ട നാളത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ മോഹന്‍ലാല്‍ ചിത്രം ‘നേര്’ തിയറ്ററില്‍ എത്തിയിരിക്കുകയാണ്.  ആദ്യ ദിവസത്തെ ഷോകൾ മികച്ച അഭിപ്രായം നേടി  പിന്നിട്ടിരിക്കുകയാണ്. കോർട്ട് റൂം ഡ്രാമ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രത്തിൽ  ഒരു നല്ല ക്യാരക്ടർ റോളിൽ ആണ് മോഹൻലാൽ എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് തങ്ങൾ കാണാൻ ആ​ഗ്രഹിച്ച ‘ലാലേട്ടൻ’ തിരിച്ചെത്തി എത്തി ആരാധകർ ഒന്നടങ്കം പറയുന്നത്. ഈ അവസരത്തിൽ സിനിമ കണ്ട് വളരെ ഇമോഷണലായ ആന്റണി പെരുമ്പാവൂരിന്റെയും ഭാ​ര്യയുടെയും വീഡിയോ പുറത്തുവരികയാണ്.തിയറ്ററിൽ നിന്നും പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ആന്റണി പെരുമ്പാവൂരിന്റെ ഭാ​ര്യ ശാന്തി പുറത്തിറങ്ങിയത്. അനശ്വര ​ഗ്രേറ്റ് ആണെന്നാണ് ശാന്തി പറയുന്നത്. കാത്തിരുന്ന മോഹൻലാലിന്റെ പ്രകടനം കണ്ടണോ ഇമോഷണലായത് എന്ന ചോദ്യത്തിന് അതേ എന്നായിരുന്നു ഇവരുടെ മറുപടി. ഒപ്പം ഇമോഷണലായ ആന്റണി പെരുമ്പാവൂരിനെയും വീഡിയോയിൽ കാണാം.

ഇതുപോലൊരുപാട് സിനിമയ്ക്ക് വേണ്ടിയാണ് കാത്തിരുന്നതെന്നാണ് ആന്റണി പെരുമ്പാവൂർ പറയുന്നത്. വളരെ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എറണാകുളം കവിത തിയറ്ററില്‍ ആയിരുന്നു ഇരുവരും സിനിമ കണ്ടത്. ഇമോഷണ്‍ കോര്‍ട്ട് റൂം വിഭാഗത്തില്‍പ്പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജീത്തുജോസഫ് ആണ്. ദൃശ്യം ഫ്രാഞ്ചൈസിക്കും ട്വല്‍ത്ത് മാനും ശേഷം ജീത്തു-മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ മലയാള സിനിമാസ്വാദകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. ആ പ്രതീക്ഷകള്‍ക്ക് കോട്ടം തട്ടിയില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. എവിടെയോ നഷ്ട്ടപെട്ടുപോയ ‘ലാലേട്ട’നെ തിരിച്ചു കിട്ടിയെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ഫസ്റ്റ് ഹാഫും സെക്കന്‍ഡ് ഹാഫും പ്രേക്ഷകര്‍ക്ക് വന്‍ എന്‍ഗേജിംഗ് ആയിരുന്നുവെന്നും പറയുന്നുണ്ട്. മോഹന്‍ലാലിന്റെ പ്രകടനത്തെപ്പറ്റി പറയുമ്പോൾ  അനശ്വര രാജന്റെ പ്രകടനവും പ്രേക്ഷകര്‍ ഒന്നടങ്കം പ്രശംസിക്കുന്നുണ്ട്. തന്റെ കരിയറിലെ ബെസ്റ്റ് പെര്‍ഫോമന്‍സ് ആണ് അനശ്വര കാഴ്ചവച്ചത് എന്നാണ് ഏവരും വിലയിരുത്തുന്നത്. നേരിന് മികച്ച പ്രതികരണം ലഭിച്ചതോടെ ടിക്കറ്റ് ബുക്കിങ്ങില്‍ ഗണ്യമായ വര്‍ദ്ധനവ് വന്നിട്ടുണ്ട്. കഴിഞ്ഞ ഒരുമണിക്കൂറില്‍ ബുക്ക് മൈ ഷോയിലൂടെ വിറ്റഴിഞ്ഞത് 6 കെ ടിക്കറ്റുകളാണ്. ഈ അവസരത്തിൽ പ്രേക്ഷകർക്ക് നന്ദി പറയുകയാണ് ജീത്തു ജോസഫ്.

തന്റെ സോഷ്യൽ മീ‍ഡി പേജുകളിലൂടെയാണ് ജീത്തു തന്റെ സ്നേഹവും നന്ദിയും അറിയിച്ചത്. “നേരിനുള്ള എല്ലാ നല്ല പ്രതികരണങ്ങൾക്കും സ്നേഹത്തിനും നന്ദി”, എന്നായിരുന്നു ജീത്തുവിന്റെ വാക്കുകൾ. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. സമീപകാലത്ത് ഇറങ്ങിയ എല്ലാ മോഹന്‍ലാല്‍ ചിത്രങ്ങളും പരജായം നേരിട്ടിരുന്നു. ട്വല്‍ത്ത് മാന്‍ മാത്രം ആണ് അക്കൂട്ടത്തില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ഒരിടവേളയ്ക്ക് ശേഷം എത്തിയ  മോഹന്‍ലാല്‍ചിത്രത്തിന്‍റെ വിജയം ആഘോഷമാക്കുകയാണ് ആരാധകരും. അനശ്വര രാജന്‍, സിദ്ധിഖ് എന്നിവരുടെ കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് അദ്ദേഹവും ശാന്തി മയാദേവിയും ചേര്‍ന്നാണ്. . ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.  മോഹന്‍ലാല്‍ വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രത്തില്‍ നായികയാകുന്നത് പ്രിയാമണിയാണ്. എലോണിനു ശേഷം തിയറ്ററുകളില്‍ റിലീസിനെത്തുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണിത്.ജീത്തു ജോസഫിനൊപ്പം ഇതു നാലാമത്തെ സിനിമയാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ദൃശ്യം ഉള്‍പ്പടെ കഴിഞ്ഞ മൂന്നു സിനിമകളും മികച്ച വിജയം കരസ്ഥമാക്കി വീണ്ടും ഒരു സക്സസ് കൂട്ടു കെട്ടിലെത്തുന്ന നേര് എന്ന ചിത്രവും പ്രേക്ഷകര്‍ക്കിടയില്‍ ഏറെ പ്രതീക്ഷയാണുയര്‍ത്തിയിരിക്കുന്നത്.

Sreekumar

Recent Posts

രാത്രിയിൽ ഉറക്കം കിട്ടാതെ ഫോണും നോക്കി കിടക്കുകയാണോ; ഈ പ്രശ്നത്തിന് ചില പരിഹാരങ്ങൾ ഇതാ

രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…

4 mins ago

ഇത് സഹിക്കാവുന്നതിലും അപ്പുറം, റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…

9 mins ago

സംഭവം തുടങ്ങീട്ടുണ്ടേ..! അവസരം വെറുതെ പാഴാക്കരുത്, വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകൾ ഇങ്ങനെ

ഫ്‌ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്‌ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…

18 mins ago

ഇന്ത്യക്കാരുടെ ജീവൻ കവരുന്ന ഹൃദ്രോ​ഗം; ഉയർന്ന കൊറോണറി ആർട്ടറി ഡിസീസ് മരണനിരക്ക്, മുന്നറിയിപ്പ്

ഹൃദ്രോ​ഗം ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, രക്താതിമർദ്ദം, പ്രമേഹം, പൊണ്ണത്തടി, പുകവലി തുടങ്ങിയ കാരണങ്ങൾ ഹൃദ്രോഗ…

34 mins ago

കോടതി ഹാളിൽ അലമാരയിലെ ഫയലുകൾക്കിടയിൽ വർണ്ണപ്പാമ്പ്; പറക്കും പാമ്പിനെ കണ്ടെത്തിയത് അഭിഭാഷകർ

തിരുവനന്തപുരം: നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടെത്തിയത്. എംഎസിടി ജഡ്ജ്…

1 hour ago

അന്താരാഷ്ട്ര ചലച്ചിത്രവേദികളിലെ മികച്ച ചിത്രം; റോഷൻറേയും ദർശനയുടെ ‘പാരഡൈസ്’- ട്രെയ്ലർ

ദർശന രാജേന്ദ്രനും റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തുന്ന ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്തനാ​ഗെ സംവിധാനം ചെയ്യുന്ന പാരഡൈസ്ൻറെ ട്രെയ്‍ലർ പുറത്തെത്തി.…

1 hour ago