മോഹന്‍ലാലിന്റെ നേര് തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമായിരുന്നു. ആ പ്രതീക്ഷകളെല്ലാം നില നിര്‍ത്തിയിരിക്കുകയാണ് നേര്. തിയ്യേറ്ററില്‍ നിറഞ്ഞ കൈയ്യടികളാണ് ചിത്രം നേടുന്നത്.
മോഹന്‍ലാലും ജീത്തുവും മാത്രമല്ല നേരില്‍ കൈയ്യടി നേടുന്നത്. യുവതാരം ശങ്കര്‍ ഇന്ദുചൂടനും നിറഞ്ഞ കൈയ്യടിയാണ് നേടുന്നത്. നേരില്‍ മൈക്കിള്‍ എന്ന കഥാപാത്രമായിട്ട് ശങ്കര്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ആര്‍ട്ട് വര്‍ക്കിനെ കുറിച്ച് ശങ്കര്‍ പറയുന്ന വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്.
കോര്‍ട്ട് റൂം ഡ്രാമയാണ് നേര്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ തന്നെ കോടതി മുറിയായിരുന്നു. കോടതി മുറിയൊരുക്കിയത് തിരുവനന്തപുരത്തെ പ്രശസ്തമായ കേരളാ യൂണിവേഴ്സിറ്റിയുടെ ബോയ്സ് ഹോസ്റ്റലിലായിരുന്നു. പ്രശസ്ത കലാസംവിധായകന്‍ ബോബനാണ് കോടതി മുറി ഒരുക്കിയത്. യഥാര്‍ത്ഥ കോടതിയുടെ മാതൃക തന്നെയാണ് ചിത്രത്തിന് വേണ്ടി സെറ്റിട്ടത്.
മലയാള സിനിമയില്‍ ഇത്രയും നന്നായി കോടതി മുറി അവതരിപ്പിച്ചിട്ടുള്ള ചിത്രങ്ങള്‍ ഇല്ല. എന്നാല്‍ കോടതിയില്‍ നില്‍ക്കുമ്പോഴും തനിക്ക് സംഭാഷണങ്ങള്‍ കുറവായിരുന്നു. കൂടുതലും എക്സ്പ്രഷനുകളായിരുന്നെന്നും ശങ്കര്‍ പറയുന്നു.
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…
പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്.…