പ്രതീക്ഷ വാനോളം ഉയര്‍ത്തി നേര്!!! പുതിയ പോസ്റ്റര്‍ എത്തി

ആരാധകലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം നേര്. സൂപ്പര്‍ ഹിറ്റുകളായ ദൃശ്യം 1,2ന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമെന്നത് ഏറെ പ്രതീക്ഷയുണര്‍ത്തുന്ന ചിത്രമാണ് നേര്. ഏറെ നാള്‍ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷ്ത്തിലെത്തുന്നു എന്നതും ശ്രദ്ധേയമാണ്. ചിത്രത്തിന്റെതായി വന്ന പോസ്റ്റുകളെല്ലാം ഏറെ വൈറലായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്റര്‍ എത്തിയിരിക്കുകയാണ്. ഇതുവരെ പോസ്റ്ററുകളെല്ലാം മോഹന്‍ലാലിന്റേത് മാത്രമായിരുന്നു. മൂന്നാമതായി എത്തിയ പോസ്റ്ററില്‍ മോഹന്‍ലാല്‍, പ്രിയാമണി, അനശ്വരാ രാജന്‍ എന്നിവരും പോസ്റ്ററിലുണ്ട്. ചിത്രം ഡിസംബര്‍ 21-നാണ് തിയ്യേറ്ററിലെത്തുന്നത്.

കോര്‍ട്ട് റൂം ഡ്രാമയായി എത്തുന്ന ചിത്രത്തില്‍ മോഹന്‍ലാലും പ്രിയാമണിയും അഭിഭാഷകരായിട്ടാണ് എത്തുന്നത്. പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് പുറത്തുവന്ന പോസ്റ്ററുകളെല്ലാം. നിരവധി കോടതി രംഗങ്ങള്‍ മലയാള സിനിമയില്‍ വന്നിട്ടുണ്ടെങ്കിലും തികച്ചും വ്യത്യസ്തമായിട്ടായിരിക്കും ജീത്തുവിന്റെ നേര് എത്തുന്നത്.

ജഗദീഷ്, സിദ്ദിഖ്, ഗണേഷ് കുമാര്‍, നന്ദു, മാത്യു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, കലേഷ്, കലാഭവന്‍ ജിന്റോ, ശാന്തി മായാദേവി, രമാദേവി, രശ്മി അനില്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു ശ്യാം ആണ് ഈണം പകരുന്നത്. ഛായാഗ്രഹണം. സതീഷ് കുറുപ്പ്. എഡിറ്റിംഗ് വി.എസ്.വിനായക്. കലാസംവിധാനം ബോബന്‍. കോസ്റ്റ്യൂം ലിന്റാ ജീത്തു. മേക്കപ്പ് -അമല്‍ ചന്ദ്ര. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -സുധീഷ് രാമചന്ദ്രന്‍. അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് സോണി.ജി.സോളമന്‍, എസ്.എ. ഭാസ്‌ക്കരന്‍, അമരേഷ് കുമാര്‍. ഫിനാന്‍സ് കണ്‍േ ട്രാളര്‍- മനോഹരന്‍ പയ്യന്നൂര്‍. പ്രൊഡക്ഷന്‍ മാനേജേഴ്‌സ് ശശിധരന്‍ കണ്ടാണിശ്ശേരില്‍, പാപ്പച്ചന്‍ ധനുവച്ചപുരം. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് -പ്രണവ് മോഹന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സിദ്ദു പനയ്ക്കല്‍.

Anu

Recent Posts

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

1 hour ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

1 hour ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

2 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

2 hours ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

2 hours ago

നൃത്തം ചെയ്യാത്ത ജ്യോതികയെ ക്ലാസ്സിക്കൽ ഡാൻസ് പഠിപ്പിക്കാൻ കുറച്ച് സമയമെടുത്തു

െന്നിന്ത്യൻ സിനിമാലോകത്ത് ഡാൻസ് കൊറിയോഗ്രഫിയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റര്‍. സൂപ്പർഹിറ്റായ നിരവധി ഗാനരംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച…

2 hours ago