‘നേര്’ നാളെ തന്നെ തിയ്യേറ്ററില്‍ എത്തും

Follow Us :

താരരാജാവ് മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം നേര് നാളെ തന്നെ തിയ്യേറ്ററിലെത്തും.
വലിയ പ്രതീക്ഷയോടെ ഏറെ നാളുകളായി ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘നേര്’. മോഹന്‍ലാല്‍ വക്കീല്‍ കഥാപാത്രമായിട്ടാണ് ചിത്രത്തിലെത്തുന്നത്. ഏറെ കാലത്തിന് ശേഷം മോഹന്‍ലാല്‍ വക്കീലായിട്ടെത്തന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകലോകം.

നേര് മാസ് എന്റര്‍ടെയ്‌നര്‍ സിനിമയല്ലെന്ന് ജീത്തു ജോസഫും മോഹന്‍ലാലും മുന്‍പ് പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ ഒരു മുഴുനീള കഥാപാത്രത്തെ തന്നെ തിയേറ്ററില്‍ ആഘോഷിക്കാന്‍ കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എഴുത്തുകാരന്‍ ദീപക് ഉണ്ണി ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി കോടതി തള്ളിയതോടെ ചിത്രം നാളെ തന്നെ തിയ്യേറ്ററിലേക്കെത്തും.

വിഷയത്തില്‍ മോഹന്‍ലാല്‍, സംവിധായകന്‍ ജീത്തു ജോസഫ്, സഹ തിരക്കഥാകൃത്തും അഭിഭാഷകയുമായ ശാന്തി മായാദേവി, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. നാളെ ഹര്‍ജി വീണ്ടും പരിഗണിക്കും.

കഴിഞ്ഞ ദിവസമാണ് നേര് സിനിമയുടെ തിരക്കഥ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ദീപക് ഉണ്ണി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മൂന്ന് വര്‍ഷം മുന്‍പ് കൊച്ചിയിലെ ഒരു ഹോട്ടലില്‍ വച്ച് ജീത്തുവും ശാന്തി മായാദേവിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ജീത്തുവും ശാന്തിയും ചേര്‍ന്ന് തന്റെ കഥ നിര്‍ബന്ധിച്ച് വാങ്ങി, തന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നെന്നാണ് ദീപക് ഉണ്ണിയുടെ ആരോപണം.