ജയറാം- മമ്മൂട്ടി കൂട്ടുക്കെട്ട് മിന്നിക്കത്തിയോ, നേരിനെ പിടിക്കുമോ ഓസ്‍ലർ

ജയറാം- മമ്മൂട്ടി- മിഥുൻ മാനുവൽ തോമസ് ഒന്നിച്ചപ്പോൾ പ്രേക്ഷകരിൽ ആവേശം നിറച്ച് ‘ഓസ്‍ലർ’ കുതിക്കുന്നു. ആദ്യദിനം ആ​ഗോളതലത്തിൽ ജയറാം ചിത്രം ആറ് കോടിയോളം കളക്ഷൻ നേടിയെന്നാണ് വിവിധ ട്രേഡ് ​ഗ്രൂപ്പുകളുടെയും അനലിസ്റ്റുകളുടെയും റിപ്പോർട്ടുകൾ. കേരളത്തിനൊപ്പം ജിസിസിയിലും മികച്ച കളക്ഷനാണ് ഓസ്‍ലറിന് ലഭിക്കുന്നത്. റിലീസായ രണ്ടാം ദിനത്തിൽ അതായത് ഡിസംബർ 12 വെള്ളിയാഴ്ച ചിത്രം നേടിയ കളക്ഷന്റെ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ആഭ്യന്തര ബോക്സോഫീസ് കണക്കാണ് ട്രേഡ് ട്രാക്കറായ സാക്നിൽ‌ക്.കോം പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ദിനത്തിൽ ആഭ്യന്തര ബോക്സോഫീസിൽ 2.8 കോടി കളക്ഷൻ നേടിയ ‘ഓസ്‍ലർ’. വെള്ളിയാഴ്ച രണ്ടാം ദിനത്തിൽ 2.2 കോടിയാണ് നേടിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വാരാന്ത്യമായതിനാൽ ചിത്രത്തിന്റെ കളക്ഷൻ ഉയരുമെന്നാണ് വിലയിരുത്തൽ.

വമ്പൻ ഹിറ്റായി മാറിയ അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലർ ചിത്രത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് ഓസ്‍ലർ. ഫാമിലി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായിരുന്ന ജയറാം രൂപത്തിലും ഭാവത്തിലുമെല്ലാം വലിയ മാറ്റങ്ങളോടെയാണ് ഓസ്‍ലറിൽ എത്തിയത്. ഒരു ഡാർക്ക് ത്രില്ലറിൽ ജയറാം അഭിനയിക്കുന്നതും ആദ്യമായാണ്. അർജുൻ അശോകൻ, സൈജു കുറുപ്പ് , ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശന നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസിം ജമാൽ, ആര്യ സലിം എന്നിവരും പ്രധാന താരങ്ങളാണ്. ഡോ. രൺധീർ കൃഷ്ണൻ്റേതാണ് തിരക്കഥ. സംഗീതം മിഥുൻ മുകുന്ദൻ, ഛായാഗ്രഹണം തേനി ഈശ്വർ, എഡിറ്റിംഗ് ഷമീർ മുഹമ്മദ്.

Ajay

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

9 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

9 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

9 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

10 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

10 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

10 hours ago