മോഹൻലാൽ – ജീത്തു ജോസഫ് കോംബോയിൽ എത്തിയ നേര് തീയറ്ററിൽ വിജയം തീർക്കുമ്പോൾ ആരാധകർ ആവേശത്തിലാണ്. ഞങ്ങളുടെ മോഹൻലാലിനെ തിരിച്ച് കിട്ടിയെന്നാണ് ആരാധകർ പ്രതികരിക്കുന്നത്. ചിത്രത്തിൽ അനശ്വര രാജനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ പുതിയ ചിത്രങ്ങൾ എത്തിയിട്ടും നേര് തീയറ്ററിൽ കുതിപ്പ് തുടരുകയാണ്. 2023 ലെ മലയാളം റിലീസുകളിൽ കേരളത്തിൽ നിന്ന് മാത്രം നേടിയ കളക്ഷനിൽ 2018 നും ആർഡിഎക്സും കഴിഞ്ഞാൽ മൂന്നാം സ്ഥാനത്താണ് നേര്.
എക്കാലത്തെയും മലയാളം ചിത്രങ്ങളുടെ കേരള ബോക്സ് ഓഫീസ് പരിശോധിക്കുമ്പോൾ ഏറ്റവും കളക്ഷൻ ലഭിച്ച അഞ്ച് ചിത്രങ്ങളുടെ ലിസ്റ്റിലും നേര് ഉണ്ട്. ചിത്രത്തിൻറെ നാലാം വാരത്തിലെ തിയറ്റർ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ. സമീപകാലത്ത് നാലാം വാരത്തിൽ ഏറ്റവുമധികം സ്ക്രീൻ കൗണ്ട് ലഭിച്ചിരിക്കുന്ന ചിത്രമായിരിക്കുകയാണ് നേര്.
കേരളത്തിലെ 159 സ്ക്രീനുകളിൽ നാലാം വാരത്തിലും നേര് നിറഞ്ഞ കയ്യടികൾ നേടുന്നുണ്ട്. കേരളത്തിൽ നിന്ന് മാത്രം 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 80 കോടിക്ക് മുകളിലും നേടിയിട്ടുണ്ട്. കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത് അഭിഭാഷകയും നടിയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ്. വിജയമോഹൻ എന്ന അഭിഭാഷകനെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചത്.
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…
നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…