ആരും അറിയാതെ പ്രസവിച്ചു, ശേഷം ബക്കറ്റിൽ മുക്കി കൊന്നു ഒടുവിൽ കാമുകന്റെ സഹായം വീണ്ടും ഒരു അമ്മയുടെ ക്രൂരത !!

തൃശ്ശൂർ പുഴക്കൽ എന്ന സ്ഥലത്തു നിന്നും ഇപ്പോൾ ഞെട്ടിക്കുന്ന വാർത്തയാണ് വരുന്നത്. കഴിഞ്ഞ ദിവസം പോലീസ് ഒരു നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. പരിശോധനക്ക് ശേഷം അന്യൂശനം ആരംഭിച്ച പോലീസ് കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി മേഘ എന്ന പെൺകുട്ടിയാണ് കുഞ്ഞിന്റെ അമ്മ, ഈ പെൺകുട്ടി വീട്ടുകാർ പോലും അറിയാതെ ആണ് കുഞ്ഞിനെ പ്രസവിക്കുന്നത്. ശേഷം കുഞ്ഞിനെ ബാത്റൂമിലെ ബക്കറ്റിൽ മുക്കി കൊല്ലുകയായിരുന്നു. ഇതിന് ശേഷം പെൺകുട്ടി രഹസ്യ കാമുകനെ സഹായത്തിനും വിളിച്ചു.

കാമുകനും കൂട്ടുകാരും എത്തി കുഞ്ഞിനെ മേടിച്ച ശേഷം പുഴക്കൽ എംഎൽഎ റോഡിലായി കുഞ്ഞിനെ ഉപേക്ഷിച്ചു. ഇപ്പോൾ പ്രതികളായ കാമുകൻ, ‘അമ്മ, കൂട്ടുകാരൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മൃതദേഹം കണ്ടെത്തിയ ഉടൻ തന്നെ സമീപത്തെ സിസി ടീവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന് രണ്ട്‌ യുവാക്കൾ സഞ്ചിയുമായി പോകുന്ന വീഡിയോ കണ്ടു കിട്ടിയത്. ഇതിൽ പിന്നെയുള്ള അന്യൂശനത്തിലാണ് കൊലതകവും മറ്റും പുറത്ത് വരുന്നത്.

തൃശൂർ വരടിയം സ്വദേശി ഇമ്മാനുവൽ ആണ് പെൺകുട്ടിയുടെ കാമുകൻ. മേഖയും ഇമ്മാനുവലും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പത്തിൽ മേഖ ഗർഭിണി ആയി, ഇതൊന്നും തന്നെ ഇരുവരും വീട്ടിൽ പറയുകയുണ്ടായില്ല. മേഖ വീട്ടുകാരറിയാതെ ഒമ്പതുമാസം വീട്ടിനുള്ളിൽ തന്നെ താമസിക്കുകയായിരുന്നു. പിന്നീട്‌ ആരും അറിയാതെ തന്നെ പ്രസവിക്കുകയും ചെയ്തു. ഇങ്ങനാണ് മേഖ പോലീസിൽ മൊഴി നൽകിയത്. മേഘയുടെ വീട്ടിൽ അച്ഛനും അമ്മയും സഹോദരിയും ആണ് ഉള്ളത്. എന്നാൽ ഈ വിവരം ആരും തന്നെ അറിഞ്ഞില്ല എന്നതാണ് ഞെട്ടലുണ്ടാക്കുന്നത്. പോലീസ് സംഭവത്തെക്കുറിച്ച് പറഞ്ഞപ്പോൾ ആണ് വീട്ടുകാർ വിവരം അറിയുന്നത്. സമാനമായ രീതിയിൽ ഇതിന് മുൻപും കേരളത്തിൽ സംഭവം ഉണ്ടായിട്ടുള്ളതിനാൽ മേഖയുടെ മൊഴി വിശ്വസനീയമാണ് എന്നും പോലീസ് പറയുന്നു.

കുഞ്ഞിനെ ബാത്റൂമിലെ ബക്കറ്റിൽ മുക്കിക്കൊന്ന ശേഷം കാമുകനെ വിളിച്ചു വരുത്തുക ആയിരുന്നു. കാമുകൻ കൂട്ടിന് സുഹൃത്തിനേം വിളിച്ചു. ശേഷം സഞ്ചിയിൽ കുട്ടിയെ കാമുകന് കൈമാറി. കാമുകനും സുഹൃത്തും കൂടെ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. ഒരു സ്വാകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു മേഖ. ഷാഡോ പോലീസിന്റെ സഹായത്തോടെ ആണ് പ്രതികളേം കുറ്റകൃത്യവും കണ്ടെത്താൻ കഴിഞ്ഞത്.

Rahul

Recent Posts

വിജയിയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞുവെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യൂഹങ്ങൾ ഉണ്ട്

തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…

1 hour ago

സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നപ്പോൾ ഇടവേള ബാബുവിന് വേണ്ടി താനടക്കം ആരും ശബ്ദമുയർത്തിയില്ല

കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച  ഇടവേള ബാബു ജനറൽ  സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…

1 hour ago

മീര ജാസ്മിനെ കുറിച്ച് മനസ്സ് തുറന്നു ശ്രീകാന്ത്

മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…

1 hour ago

മോഹൻലാലിന്റെ സിനിമ തെരഞ്ഞെടുപ്പുകളിൽ ചില വിമർശനങ്ങൾ ഉയരുന്നുണ്ട്

മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…

2 hours ago

15 വർഷമായ മിസ്സിം​ഗ് കേസ്, ഒറ്റ ഊമക്കത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകം; മൃതദേഹം സെപ്റ്റിക് ടാങ്കിൽ

ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…

3 hours ago

വായിലെ ദുർഗന്ധം അകറ്റി ഫ്രഷാകാം, പക്ഷേ മൗത്ത് വാഷ് എല്ലാ ദിവസവും ഉപയോ​ഗിക്കുന്നവരാണോ, ഇക്കാര്യം ശ്രദ്ധിക്കൂ…

വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോ​ഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…

5 hours ago