ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗന്ധർവ്വ ജൂനിയർ. വിഷ്ണു അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്ന സിനിമയാണ് ഗന്ധർവ്വ ജൂനിയർ. ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഉണ്ണി മുകുന്ദന്റെ പിറന്നാൾ ദിനത്തിൽ പുറത്തുവിട്ടിരുന്നു.
ഇപ്പോളിതാ ചിത്രത്തിൻറെ ഫാൻ എഡിറ്റ് ചെയ്ത പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. പത്മരാജന്റെ ഞാൻ ഗന്ധർവ്വൻ സിനിമയിലെ ഗന്ധർവന്റെ വേഷത്തിലാണ് പോസ്റ്ററിൽ ഉണ്ണി മുകുന്ദനെ കാണിച്ചിരിക്കുന്നത്. എന്നാൽ എന്റെ ഗന്ധർവ്വൻ വ്യത്യസ്തനാണ് എന്ന അടിക്കുറുപ്പോടെയാണ് ഉണ്ണി മുകുന്ദൻ ഈ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ഈ പോസ്റ്റർ എഡിറ്റ് ചെയ്ത ആരാധകന് നന്ദിയും അറിയിച്ചിട്ടുണ്ട്. സുജിത് ആപ്സ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിന്റെ ഉടമയാണ് ഈ പോസ്റ്റർ എഡിറ്റ് ചെയ്തിരിക്കുന്നത്.
ഗന്ധർവ്വ ജൂനിയർ. എന്ന ചിത്രത്തിൻറെ ഷൂട്ടിങ് ഫെബ്രവരി ആദ്യവാരം ആരംഭിച്ചിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ഗന്ധർവ്വ ജൂനിയർ റിലീസ് ചെയ്യുന്നത്. പ്രവീൺ പ്രഭറാം, സുജിൻ സുജാതൻ എന്നിവരാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്.ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് ചന്ദ്രു സെൽവരാജാണ്. ജേക്ക്സ് ബിജോയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ലിറ്റിൽ ബിഗ് ഫിലിംസ്, ജെഎം ഇൻഫോടെയ്ൻമെന്റ് എന്നിവയുടെ ബാനറിൽ സുവിൻ കെ വർക്കി പ്രശോഭ് കൃഷ്ണ എന്നിവരാണ് ഗന്ധർവ്വ ജൂനിയർ നിർമിക്കുന്നത്.
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…