റോബി വർഗീസ് രാജ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. ചിത്രത്തിന്റെ ചിത്രീകരണം പൂനെയിൽ ആരംഭിച്ചു. ക്രിസ്റ്റഫറിന് ശേഷം മമ്മൂട്ടി പോലീസ് വേഷമിടമുന്ന സിനിമ കൂടിയാണ് കണ്ണൂർ സ്ക്വാഡ്. ലൊക്കേഷനിലേക്ക് മമ്മൂട്ടി എത്തുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനറായ ഷാജി നടുവിലാണ് മമ്മൂട്ടി ലൊക്കേഷനിനെത്തുന്ന വീഡിയോ പങ്കുവച്ചത്.
റോബി വർഗീസ് രാജ് തന്റെ ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. ഒരു അഭിമുഖത്തിൽ മമ്മൂട്ടി തന്നെ പുതിയ ചിത്രത്തിന്റെ പേര് ‘കണ്ണൂർ സ്ക്വാഡ്’ എന്ന് വെളിപ്പെടുത്തിയിരുന്നു. പിന്നിട് ചിത്രത്തിന്റെ പോസ്റ്ററും മമ്മൂട്ടി പങ്കുവച്ചിരുന്നു. മമ്മൂട്ടി കാറോടിച്ച് ലൊക്കേഷനിലേക്ക പോകുന്ന ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. മുംബൈയിൽ നിന്നും പൂനെയിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കാറിൽ മമ്മൂട്ടിയോടൊപ്പം നടൻ രമേഷ് പിഷാരടിയുമുണ്ട്.
മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്.റോഷാക്ക് , നൻപകൽ നേരത്ത് മയക്കം , കാതൽ എന്നിവയാണ് മമ്മൂട്ടി കമ്പനി നിർമ്മിച്ച മറ്റ് ചിത്രങ്ങൾ. ഡിസംബർ അവസാനം കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും പാലയിൽ വച്ച നടന്നിരുന്നു. പുതിയ ഷെഡ്യൂൾ പൂനയിൽ ആരംഭിച്ചിരിക്കുകയാണ്.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…