മുടി മുറിച്ചു എല്ലാം ശരിയായി പുത്തൻ ലുക്കിൽ ഭാമ

പണ്ടൊക്കെ  സ്ത്രീ സൗന്ദര്യത്തിനും നായിക വര്‍ണനയ്ക്കുമൊക്കെ ചില സങ്കല്‍പങ്ങളുണ്ടായിരുന്നു. അതില്‍ ഒഴിച്ചുകൂടാന്‍ പാറ്റാത്ത ഒന്നായിരുന്നു  നീണ്ടു ഇടതൂര്‍ന്ന മുടി.അത്  കൊണ്ട് തന്നെ ആ  സമയത് സിനിമകളിലെ നായികമാരും അതെ സങ്കൽപ്പത്തിനനുസരിച്ചുള്ളവരായിരുന്നു. കാവ്യ നവ്യ,സമൃത , സംയുക്ത എന്നിങ്ങനെ നീണ്ട മുടിയുള്ള നായികമാർ.   അങ്ങനെയാണ് നിവേദ്യം സിനിമയിലൂടെ വന്ന ഭാമയെയും പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടു തുടങ്ങിയത്. നീണ്ട മുടിയുള്ള മലയാളിത്തം തുളുമ്പുന്ന നാടൻ പെൺകുട്ടി. പിന്നീടുള്ള പല സിനിമകളിലും ഭാമയുടെ മുടിയഴക് ആകര്‍ഷണഴുമായിരുന്നു.പിന്നീട് കാലവും കോലവും മാറിയപ്പോള്‍ ഭാമയുടെ ഹെയര്‍സ്‌റ്റൈലും മാറി. മുടിയുടെ നീളവും കുറചു . എന്നാൽ  ഇപ്പോഴിതാ, മുടി കുറച്ചുകൂടെ ഷോര്‍ട്ട് ആക്കിയിരിക്കുകയാണ് നടി. സെലിബ്രിറ്റി ഹിർസ്‌റ്റൈലിസ്റ് ആയ സജിത്ത് ആൻഡ് സുജിത്തമാർ ആണ് ഭാമയുടെ പുതിയ ഹിർസ്‌റ്റൈലിന് പിന്നിൽ.

പുതിയ ഹെയര്‍ക്കട്ട് ലുക്ക് ഭാമ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.’മുടി മുറിച്ചതിന് ശേഷം എല്ലാം ശരിയായതുപോലെ തോന്നുന്നു’ എന്ന ക്യപ്ഷനോടെയാണ് ഒരു  സെല്‍ഫി ഭാമ പങ്കുവച്ചിരിയ്ക്കുന്നത്. ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിലര്‍ക്ക് ഭാമയുടെ പുതിയ ലുക്ക് വളരെ ഇഷ്ടപ്പെട്ടിട്ടുണ്ട്. ക്യൂട്ടായിരിക്കുന്നു, നന്നായിട്ടുണ്ട്, എന്നത്തെയും പോലെ സുന്ദരി എന്നൊക്കെ പറഞ്ഞ് ചില സ്ഥിരം കമന്റുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ അപ്പോഴും താരത്തിന്റെ പഴയ മുടിയെ കുറിച്ച് പറയാത്തവരില്ല. നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ സ്വപ്‌നതുല്യമായ ഒരു തുടക്കം കിട്ടിയ നടിയാണ് ഭാമ. പിന്നീട് മലയാളത്തില്‍ ചില നല്ല റോളുകളില്‍ അവസരം കിട്ടി. മലയാളത്തിന് പുറമെ അന്യഭാഷയിലേക്കും പോയ നടി കന്നടയില്‍ വലിയ വിജയം നേടിയിരുന്നു. 2020 ല്‍ വിവാഹം ചെയ്തതോടെയാണ് അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുന്നതും. അപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

Aswathy

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

5 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

55 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

57 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

1 hour ago