‘ഭാരത സര്‍ക്കസ്’ ഫസ്റ്റ് ലുക്കുമായി മമ്മൂക്കയെത്തി..!

ഭാരത സര്‍ക്കസ് എന്ന സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ട് മമ്മൂട്ടി. ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, എം എ നിഷാദ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്ന സിനിമയാണ് ഭാരത സര്‍ക്കസ്. സിനിമയുടെ ഫസ്റ്റ് ലുക്കാണ് മമ്മൂട്ടി ഇപ്പോള്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. പേര് കൊണ്ട് ചിത്രം ശ്രദ്ധ നേടുന്നുണ്ട്. ഭാരത സര്‍ക്കസ് എന്ന സിനിമയ്ക്കും സിനിമയുടെ ഭാഗമായ എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നാണ് മമ്മൂക്ക പോസ്റ്റ് പങ്കുവെച്ചത്. സോഹന്‍ സീനുലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഒരുക്കിയ സിനിമയാണ് ഭാരത സര്‍ക്കസ് എന്നാണ് വിവരം. ബെസ്റ്റ് വേ എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറില്‍ അനൂജ് ഷാജി നിര്‍മ്മിക്കുന്ന ഭാരത സര്‍ക്കസിന്റെ കഥയും തിരക്കഥയും സംഭാഷണവും മുഹാദ് വെമ്പായത്ത് ആണ് ഒരുക്കിയിരിക്കുന്നത്. പോസ്റ്ററില്‍ ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, എം എ നിഷാദ് എന്നിവരുടെ ഫോട്ടോകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്ക് പുറമെ, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, പ്രജോദ് കലാഭവന്‍,സുനില്‍ സുഖദ, ജയകൃഷ്ണന്‍ , പാഷാണം ഷാജി, ആരാധ്യ ആന്‍, മേഘാ തോമസ്സ്, ആഭിജ, ദിവ്യാ നായര്‍,മീരാ നായര്‍, സരിത ,

അനു നായര്‍,ജോളി ചിറയത്ത്, ലാലി പി എം തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്. ബിജിബാല്‍ ആണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ക്യാമറ ബിനു കുര്യന്‍, എഡിറ്റര്‍ വി.സാജന്‍,

പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ദീപക്ക് പരമേശ്വരന്‍, കലാസംവിധാനം പ്രദീപ്, മേക്കപ്പ് റോണക്സ് സേവ്യര്‍ എന്നിവരും നിര്‍വ്വഹിക്കുന്നു.. സിനിമയുടെ ഫസ്റ്റ് ലുക്ക് പങ്കുവെച്ച് മമ്മൂട്ടി എത്തിയതോടെ നിരവധിപ്പേരാണ് സിനിമയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തുന്നത്.

Sreekumar

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

7 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

8 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

8 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago