ഇനി വാലിബൻ ആവേശം; ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് എത്തി

മലയാളി പ്രക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലുള്ള ചിത്രത്തില്‍ മോഹൻലാല്‍ നായകനാകുന്നു എന്നതാണ് പ്രധാന ആകര്‍ഷണം.  മലൈക്കോട്ടൈ വാലിബൻ എന്ന  സിനിമയുടേതായി പുറത്തുവിട്ട പ്രമോഷണല്‍ മെറ്റീരിയലുകളെല്ലാം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇപ്പോഴിതാ പുതിയൊരു അപ്‍ഡേറ്റാണ് മോഹൻലാല്‍ ചിത്രത്തിന്റേതായി പ്രചരിക്കുന്നത്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ടീസര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പുറത്തുവിടുന്നത് ഡിസംബര്‍ രണ്ടിന് അതായത് നാളെ  ആയിരിക്കും എന്നാണ് റിപ്പോര്‍ട്ട്. ഇത്തരം ഒരു റിപ്പോര്‍ട്ട് പ്രചരിക്കുന്നതിനാല്‍  മോഹൻലാൽ  ആരാധകര്‍ ആവേശത്തിലുമാണ്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ജനുവരി 24ന് വാലിബന്‍ പ്രദര്‍ശനം ആരംഭിക്കും. സിനിമയുടെ കഥയെ കുറിച്ച് താരങ്ങളുടെ ലുക്കിനെ കുറിച്ചോ ഒരു സൂചനയും നിര്‍മ്മാതാക്കള്‍ നല്‍കിയിട്ടില്ല.

മോഹൻലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരും മലൈക്കോട്ടൈ വാലിബനിലുണ്ടാകും.സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രമായ നേര്  മോഹൻലാല്‍ നായകനായി ഉടൻ റിലീസ് ചെയ്യുന്ന സിനിമ. നേർ  ഡിസംബര്‍ 21ന് പ്രദര്‍ശനത്തിനെതും.ചിത്രത്തിന്റെ പുത്തന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം  പുറത്ത് വിട്ടിരുന്നു. വക്കില്‍ വേഷത്തിലുളള മോഹന്‍ലാലിന്റെ ചിത്രമാണ് പോസ്റ്ററിലുളളത്. കോടതി മുറിക്കുള്ളിലാണ് ഈ ചിത്രത്തിന്റെ കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ഡിസംബര്‍ ഇരുപത്തിയൊന്നിന് ചിത്രം പ്രദര്‍ശനത്തിനെത്തും.വക്കീല്‍ വേഷത്തിലാണ് മോഹന്‍ലാല്‍ ഈ ചിതത്തില്‍ അഭിനയിക്കുന്നത്. ഏറെ ഇടവേളക്കുശേഷമാണ് മോഹന്‍ലാല്‍ ഒരു വക്കീല്‍ കഥാപാതത്തെ അവതരിപ്പിക്കുന്നത്.പ്രിയാമണിയാണ് ഈ ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദിഖ്, ജഗദീഷ്, അനശ്വരരാജന്‍, ഗണേഷ് കുമാര്‍, നന്ദു, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, ശാന്തി മായാദേവി, മാത്യുവര്‍ഗീസ്, കലേഷ്, കലാഭവന്‍ ജിന്റോ , രശ്മി അനില്‍, രമാദേവി, എന്നിവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ഈ ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

കേരളത്തില്‍ വിവിധ ഇടങ്ങളില്‍ നേരിന്റെ  ഫാൻസ് ഷോകള്‍ ചാര്‍ട്ട് ചെയ്‍തിട്ടുണ്ട്. മോഹൻലാല്‍ വക്കീലാകുന്ന നേരിന്റെ ഫാൻസ് ഷോ കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, തൃശൂര്‍ എന്നിവടങ്ങളിലായി യഥാക്രമം ന്യൂ, അഭിലാഷ്, തൃശൂര്‍ തിയറ്ററുകളിലും സംഘടിപ്പിക്കുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പമാണ്. വിഷ്‍ണു ശ്യാമാണ് നേരിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മോഹൻലാലിന്റേതായി പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം ‘വൃഷഭ’യും പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. സംവിധാനം നന്ദ കിഷോര്‍ ആണ്. സഹ്‍റ എസ് ഖാന്‍ നായികയായുണ്ടാകും. ദേവിശ്രീ പ്രസാദാണ് സംഗീതം സംവിധാനം. എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകളില്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. റോഷന്‍ മെക, ഷനയ കപൂര്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ ‘വൃഷഭ’ തലമുറകളിലൂടെ കഥ പറയുന്ന ഒന്നാണ്.

Sreekumar

Recent Posts

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

6 mins ago

ആത്മീയ നേതാവ് സംഘടിപ്പിച്ച സത്‌സംഗം പരിപാടിക്കിടെ തിക്കും തിരക്കും; 90 പേർക്ക് ദാരുണാന്ത്യം

ലഖ്നൗ: യുപിയെ ​ഹാഥ്റസിൽ മതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 90 പേർക്ക് ദാരുണാന്ത്യം. ഒരു ആത്മീയ നേതാവിൻ്റെ നേതൃത്വത്തിൽ നടന്ന…

13 hours ago

മലയാളത്തിൽ നിന്ന് തമിഴിൽ എത്തിയപ്പോൾ അർഹിക്കുന്ന അംഗീകാരം സംയുക്തയ്ക്ക് ലഭിച്ചു

കരിയറിൽ എത്ര കഴിവ് തെളിയിച്ചാലും ചില നടിമാരെ അംഗീകരിക്കാൻ പലപ്പോഴും ഒരുപറ്റം പ്രേക്ഷകർ മ‌ടിക്കാറുണ്ട് എന്നത് വാസ്തവമാണ്. കാലാകാലമായി ഈയൊരു…

13 hours ago

ഈ നവംബറിൽ ആണ് വിവാഹം, വിവാഹതീയതി പുറത്ത് വിട്ട് അനുമോൾ

കഴിഞ്ഞ ദിവസമാണ് സീരിയൽ നടിയും സ്റ്റാർ മാജിക് താരവുമായ ഐശ്വര്യ രാജീവ് വിവാഹിതയായത്. സീരിയൽ മേഖലയിൽ നിന്നും നിരവധി പേരാണ്…

13 hours ago

നടൻ സുകുമാരന്റെ മകൻ എന്ന ലേബലിലാണ് പൃഥ്വിരാജ് സിനിമയിൽ അരങ്ങേറ്റ കുറിച്ചത്

നടൻ സുകുമാരന്റെ മകൻ എന്ന ലേബലിലാണ് പൃഥ്വിരാജ് സിനിമയിൽ അരങ്ങേറ്റ കുറിച്ചതെങ്കിലും കഠിനാധ്വാനത്തിലൂടെ വളർന്നു വന്ന പ്രതിഭയാണ്. അഭിനയത്തിന് പുറമെ…

13 hours ago

സുധിയെ വെച്ച് വ്യൂസ് കൂട്ടാൻ വേണ്ടിയല്ല ലക്ഷ്മി നക്ഷത്ര ഇതൊക്കെ ചെയ്യുന്നത്

അന്തരിച്ച മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ മണം പെർഫ്യൂം ആക്കുന്നതിനെക്കുറിച്ചുള്ള ലക്ഷ്മി നക്ഷത്രയുടെ വീഡിയോ വൈറലായി മാറുകയാണ്. കഴിഞ്ഞ ദിവസമാണ്…

13 hours ago