Film News

ന്യൂ ഇയർ സ്‌പെഷ്യലുമായി അദിതിയും സിദ്ധാര്‍ത്ഥും; സിദ്ധാർത്ഥിനെ വിവാഹം ചെയ്യരുതെന്ന് ഉപദേശം

നടൻ സിദ്ധാർത്ഥും അതിഥി റാവു ഹൈദരിയും തങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള സ്വകാര്യത കാത്തുസൂക്ഷിക്കുന്നവരാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും എപ്പോഴും ഒരുമിച്ചാണ്. അദിതി റാവു ഹൈദരിയും സിദ്ധാർത്ഥും പലവട്ടം ഒന്നിച്ചുള്ള ചിത്രങ്ങളും മറ്റും പുറത്തുവന്നിരുന്നു. പ്രണയത്തിലാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഇവരുടെ അവധി ആഘോഷവും ഫോട്ടോയും യാത്രകളുമെല്ലാം. പക്ഷെ പ്രണയത്തിലാണോ അല്ലയോ എന്നതിൽ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഈ പുതുവത്സര ദിനത്തില്‍ ഇത് ഉറപ്പിക്കാന്‍ കഴിയുന്ന രീതിയിലാണ് ഒരു ചിത്രം സിദ്ധാര്‍ത്ഥും അദിതിയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.  2024 ആരംഭിക്കുമ്പോൾ ഇരുവരും തങ്ങളുടെ അവധിക്കാലത്തിന്റെ ഒരു മനോഹര ചിത്രമാണ്  സോഷ്യൽമീഡിയയിൽ പങ്കിത്ട്ടിരിക്കുന്നത്. ഇരുവരും ഒന്നിചുള്ള വളരെ റൊമാന്‍റിക്കായ സെല്‍ഫിയിട്ടാണ് ഇരുവരും ആരാധകര്‍ക്ക് പുതുവത്സരാശംസ നേര്‍ന്നത്. 2021ലെ തെലുങ്ക് ചിത്രമായ മഹാ സമുദ്രത്തിൽ ഒരുമിച്ച് അഭിനയിച്ചതിന് ശേഷം അദിതി റാവു ഹൈദരിയും സിദ്ധാർത്ഥും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് ഏറെ അഭ്യൂഹങ്ങൾ വന്നിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് ഈ ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ ഇരുവരും ഡേറ്റിംഗ് ആരംഭിച്ചിരുന്നു.

അതിനുശേഷം, അദിതിയും സിദ്ധാർത്ഥും പല വേദികളിലും ഒന്നിച്ച് കാണപ്പെട്ടു. ബന്ധം സ്ഥിരീകരിക്കുന്നില്ലെങ്കിലും അവർ പരസ്പരം ‘പാര്‍ട്ണേഴ്സ്’ എന്നാണ് വിളിച്ചിരുന്നത്. അതേ സമയം ഇവര്‍ പങ്കുവച്ച പോസ്റ്റിന് അടിയില്‍ ആരാധകര്‍ ആഹ്ളാദത്തിലാണ്. ക്യൂട്ട് കപ്പിള്‍സ്, എന്നും മനോഹരമായിരിക്കട്ടെ ഈ ബന്ധം തുടങ്ങിയ നിരവധി കമന്‍റുകളാണ് അദിതിയെയും സിദ്ധാര്‍ത്ഥിനെയും തേടി എത്തുന്നത്. നിങ്ങൾ സിദ്ധാർത്ഥിനെ വിവാഹം ചെയ്യരുത് എന്ന് അതിഥിയെ ഉപദേശിച്ചവരുമുണ്ട്.    2023 ഒക്ടോബറിൽ, അദിതിയുടെ മുപ്പത്തിയേഴാം ജന്മദിനത്തില്‍ സിദ്ധാർത്ഥ് അദിതിക്കായി ഒരു മനോഹരമായ ജന്മദിന പോസ്റ്റ് എഴുതിയിരുന്നു. ഇത് ദമ്പതികൾ ബന്ധം ഔദ്യോഗികമായി എന്ന രീതിയില്‍ വാര്‍ത്തകള്‍ വരാന്‍ ഇടയാക്കി. എന്ന് അദിതിയുടെ ചിത്രത്തിനൊപ്പം വളരെ സുന്ദരമായ കവിതയാണ് സിദ്ധാര്‍ത്ഥ് പങ്കുവച്ചത്.  അതേസമയം  ഇരുവരും ഒരു തവണ വിവാഹിതരായി ആ ബന്ധം വേർപ്പെടുത്തി പുറത്ത് വന്നവരാണ്. സിനിമയ്ക്ക് പുറമെയുള്ള തന്റെ ജീവിതം സ്വകാര്യമായി തന്നെ സൂക്ഷിക്കാനാണ് അതിഥിയ്ക്ക് എപ്പോഴും ഇഷ്ടം. താരത്തിന്റെ ആരാധകരില്‍ പോലും പലര്‍ക്കും അറിയാത്തൊരു കാര്യമായിരുന്നു അതിഥി വിവാഹിതയായിരുന്നുവെന്നത്. 2009 ലാണ് അതിഥി വിവാഹിതയാണെന്ന വാര്‍ത്ത ആദ്യം പുറത്ത് വന്നത്. നടന്‍ സത്യദീപ് മിശ്രയായിരുന്നു വരന്‍. നോ വണ്‍ കില്‍ഡ് ജസീക്ക എന്ന സിനിമയിലൂടെ അരങ്ങേറിയ നടനാണ് സത്യജീപ്. എന്നാല്‍ തന്റെ വിവാഹത്തെ രഹസ്യമാക്കി വെക്കാനായിരുന്നു അതിഥി ആഗ്രഹിച്ചിരുന്നത്. പിന്നീട് 2013ല്‍ നല്‍കിയൊരു അഭിമുഖത്തിൽ അതിഥി താന്‍ വിവാഹമോചിതയായ കാര്യം വെളിപ്പെടുത്തി.

2007ലായിരുന്നു അതിഥിയും സത്യദീപും വിവാഹം കഴിക്കുന്നത്. അന്ന് അതിഥിയുടെ പ്രായം 21 ആയിരുന്നു. അതിഥിയ്ക്ക് 17 വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. അന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു താരം. എന്നാല്‍ പ്രതീക്ഷിച്ചത് പോലെയായിരുന്നില്ല അതിഥിയ്ക്കും സത്യദീപിനും വിവാഹ ജീവിതം. വിവാഹ ജീവിതത്തല്‍ വിള്ളലുകള്‍ വീണതോടെ ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. മമ്മൂട്ടി ചിത്രം പ്രജാപതിയിലൂടെയായിരുന്നു അതിഥിയുടെ അരങ്ങേറ്റം. പിന്നീട് തമിഴിലെത്തിയ അതിഥി ഹിന്ദിയിലൂടെയാണ് താരമായി മാറുന്നത്. അതുപോലെ 2003ൽ തന്റെ സിനിമാ അരങ്ങേറ്റത്തിന് പിന്നാലെയാണ് സിദ്ധാർഥ് വിവാഹിതനാകുന്നത്. ഡൽഹിയിൽ നിന്നുള്ള ബാല്യകാല സുഹൃത്ത് മേഘ്‌നയെയാണ് സിദ്ധാർത്ഥ് വിവാഹം ചെയ്തത്. ചെറുപ്പം മുതലുള്ള പ്രണയമായിരുന്നെങ്കിലും ഇവരുടെ ദാമ്പത്യ ജീവിതം അധികം നാൾ നീണ്ടുനിന്നില്ല. ഏകദേശം രണ്ട് വർഷക്കാലം വേർപിരിഞ്ഞ് കഴിഞ്ഞ ഇവർ 2007ൽ വിവാഹമോചനം നേടി. ഇതിന് പിന്നാലെ സോഹ അലി ഖാൻ, ശ്രുതി ഹാസൻ, സാമന്ത തുടങ്ങിയ നടിമാരുമായി സിദ്ധാർഥ് പ്രണയത്തിലായതായി റിപ്പോർട്ടുകൾ വന്നിരുന്നു.
എസ് യു അരുൺ കുമാർ സംവിധാനം ചെയ്ത ചിറ്റ എന്ന തമിഴ് ചിത്രത്തിലാണ് സിദ്ധാർത്ഥ് അവസാനമായി അഭിനയിച്ചത്. നിമിഷ സജയൻ, അഞ്ജലി നായർ, ആർ ദർശൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. എസ് ശങ്കറിനൊപ്പമുള്ള കമൽഹാസന്‍റെ സിനിമയായ ഇന്ത്യൻ 2-ല്‍ ഒരു പ്രധാന വേഷത്തില്‍ സിദ്ധാര്‍ത്ഥ് എത്തുന്നുണ്ട്. താജ്: ഡിവൈഡഡ് ബൈ ബ്ലഡ് എന്ന രണ്ട് ഭാഗങ്ങളുള്ള വെബ് സീരീസിലാണ് അദിതി അവസാനമായി അഭിനയിച്ചത്. തമിഴിലും തെലുങ്കിലും പുതിയ പദ്ധതികള്‍ അദിതിക്ക് ഉണ്ടെന്നാണ് വിവരം.

 

Sreekumar R