വിശപ്പകറ്റാൻ വീണുകിടന്ന മാങ്ങാ പെറുക്കിയതിനു 10 വയസുകാരനെ വെടിവെച്ചു കൊന്നു. മനുഷ്യ മനസാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത് ബിഹാറിലെ ഖഗാരിയയിൽ ആണ്. രമ യാദവ്, സൗരഭ് കുമാർ എന്നി യുവാക്കൾ ആണ് വിശപ്പ് അകറ്റാൻ വീണു കിടന്ന മാങ്ങാ പെറുക്കിയ സത്യൻ എന്ന 10 വയസുകാരനെ വെടിവെച്ചു കൊന്നത്. മാങ്ങ ശേഖരിക്കാൻ വേണ്ടി ഇവരുടെ പരിധിയിലുള്ള പുരയിടത്തിൽ കയറിയതായിരുന്നു കുട്ടി. യുവാക്കളെ കണ്ടു ഭയന്നോടിയ കുട്ടിയെ ഇവർ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. വെടിമുഴക്കത്തിനെ ശബ്ദം കേട്ട് നാട്ടുകാർ ഓടി വന്നെങ്കിലും തലയ്ക്കു വെടിയേറ്റ് മരിച്ചു കിടക്കുന്ന കുട്ടിയെ ആണ് അവർ കണ്ടത്. സംഭവം നടന്നതിന്റെ തൊട്ടുപിന്നാലെ രണ്ടു പ്രതികളും രക്ഷപെട്ടു.
വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തു എത്തിയ ഡെപ്യൂട്ടി കമ്മിഷണർ ദീപക് യാദവ് പരിസര വാസികളിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞതിനു ശേഷം കുട്ടിയുടെ മൃതതേഹം പോസ്റ്റ്മാർട്ടത്തിനു അയക്കാൻ നിർദേശിച്ചു. എന്നാൽ പ്രതികളെ അറസ്റ്റ് ചെയ്യാതെ കുട്ടിയുടെ മൃതദേഹം വിട്ടുതരില്ല എന്ന് ആളുകൾ പോലീസിനോട് കയർത്തു. എന്നാൽ ഉടൻ തന്നെ പ്രതിയെ പിടികൂടാം എന്ന് പോലീസ് നൽകിയ ഉറപ്പിന്മേൽ ആളുകൾ സംഘർഷം ഒഴിവാക്കുകയായിരുന്നു. പോസ്റ്റ് മാർട്ടത്തിനു ശേഷം മൃതദേഹം കുട്ടിയുടെ വീട്ടുകാർക്ക് വിട്ട് നൽകി. ഷെർഗർഹ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി ആയിരുന്ന സത്യൻ മകുനി യാദവ് എന്ന കൂലിപ്പണിക്കന്റെ മകൻ ആയിരുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…