Categories: News

നിക്കോളാസ് പൂറാൻ പേര് കേൾക്കുമ്പോ നമുക്ക് ചിരി വന്നേക്കാം സ്വാഭാവികം.

നിക്കോളാസ് പൂറാൻ
പേര് കേൾക്കുമ്പോ നമുക്ക് ചിരി വന്നേക്കാം സ്വാഭാവികം. പ്രത്യേകിച്ച് Pooran എന്ന spelling. 😊 ട്രിനിഡാഡുകരായ പൂറാന്റെ മാതാപിതാക്കൾ എത്ര സ്നേഹത്തോടെ വച്ച പേരാണ്..! അതിന് നല്ലൊരു അർഥവും ഉണ്ടാവാം..! പക്ഷേ മലയാളത്തിലെ അതിന്റെ മീനിങ് നമുക്ക് ചിരി ഉണർത്തുന്ന ഒന്നാണ്..!

കാര്യത്തിലേക്ക് കടക്കാം..! ലോകത്ത് 6500+ Spoken languages ഉണ്ട്.. അതിൽ ഒരു 4500+ എണ്ണവും അത്യാവശ്യം നല്ലൊരു Population സംസാരിക്കുന്ന ഭാഷ ആണ്..! ഇന്ത്യയിൽ തന്നെ Official ആയത് മാത്രം 23 ഭാഷകൾ ആണ്..! നമുക്കുമുണ്ട് പേര്..! പുരാണങ്ങളിൽ നിന്നും ബൈബിളിൽ നിന്നും ഖുറാനിൽ നിന്നും ചിത്രങ്ങളിൽ നിന്നും ഒക്കെയായി എടുത്ത പേരുകൾ തന്നെയാവും നമ്മളോരോരുത്തരുടേയും..! അതിന് നല്ലൊരർഥവും ഉണ്ടാവും..!ഇതേ പേരിന് പൂറനേക്കാൾ Weird ആയ അറപ്പ് തോന്നുന്ന അർഥങ്ങൾ മറ്റ് പല ഭാഷയിലും ഉണ്ടാവാം.. ഇന്ത്യയിൽ തന്നെ ഉണ്ടാവാം.. മുസ്ലിം പേരുകളായി സ്നേഹത്തോടെ മക്കൾക്ക് ഇടുന്ന പേരുകൾക്ക് അറബിയിൽ തന്നെ ഏറ്റവും അറപ്പ് തോന്നുന്ന അർഥങ്ങൾ ഉള്ളതായി കണ്ടിട്ടുണ്ട്..

പൂരാൻ എന്ന വാക്കിന് മിക്ക ഇന്ത്യൻ ഭാഷകളിലും ” complete ” എന്ന മീനിങ് ആണ് ഉള്ളത്.
17 വയസിൽ CPL കളിച്ച് ഏറ്റവും പ്രായം കുറഞ്ഞ CPL താരമായി വന്ന്.. സുനിൽ നരൈയെ അടക്കം പഞ്ഞിക്കിട്ട.. ഇപ്പോ വിൻഡീസ് ടീമിലും എന്തിന് മുംബൈ ഇന്ത്യൻസിലും വരെ എത്തി നിക്കുന്ന നിക്കോളാസ് പൂറാൻ ഒരുപാട് ഭാവി ഉള്ളതാരമാണ്..!പേരുകണ്ടിട്ട് ചിരി വരുമ്പോ സ്വന്തം പേര് ഒന്ന് Google ചെയ്ത് നോക്കാം..! ചിലപ്പോ മറ്റ് ഭാഷകളിൽ ” നല്ല ” അർഥതലങ്ങൾ ഉണ്ടെങ്കിലോ…
കടപ്പാട്…..

Devika Rahul