ഗായകന് നിക്ക് ജോനാസും നടി പ്രിയങ്ക ചോപ്രയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി വാര്‍ത്തകള്‍. അടുത്ത വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, ദമ്പതികള്‍ രണ്ടാമത്തെ കുട്ടിയെ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്നു, മകള്‍ മാള്‍ട്ടി മേരിയുമായി വലിയ പ്രായവ്യത്യാസം വരാതിരിക്കാനാണിത്. വാടക ഗര്‍ഭധാരണത്തിലൂടെ മാത്രമേ കുഞ്ഞ് ഉണ്ടാകൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്.
തന്റെ സഹോദരങ്ങളുമായി തനിക്ക് വലിയ ബന്ധമുണ്ടെന്നും അതേ ബന്ധം പുലര്‍ത്താന്‍ തന്റെ മക്കളും, ഇവര്‍ തമ്മില്‍ വലിയ പ്രായ വ്യത്യാസം ഉണ്ടാകരുതെന്നുമാണ് നിക്കിന്റെ കാഴ്ചപ്പാട്. പ്രിയങ്ക ചോപ്ര തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിക്കിന്റെ സഹോദരന് കെവിനും ഭാര്യ ഡാനിയേലിനും രണ്ട് പെണ്മക്കളുണ്ട്. മറ്റൊരു സഹോദരന് ജോ ജോനാസിനും ഭാര്യ സോഫിയ്ക്കും ഒരു മകളുണ്ട്.
ഈ വര്‍ഷം ജനുവരി 22നാണ് നിക്കും പ്രിയങ്കയും വാടക ഗര്‍ഭധാരണത്തിലൂടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മാള്‍തി മേരി ചോപ്ര ജോനാസ് എന്നാണ് മകളുടെ മുഴുവന്‍ പേര്. ‘മാള്‍തി’ എന്ന വാക്ക് സംസ്കൃതത്തില്‍ നിന്നാണ്. ചെറിയ സുഗന്ധമുള്ള പുഷ്പം അല്ലെങ്കില്‍ ചന്ദ്രപ്രകാശം എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. കടലിലെ നക്ഷത്രം എന്നര്‍ത്ഥം വരുന്ന സ്റ്റെല്ല മാരിസ് എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ് മേരി എന്ന പേര് ഉരുത്തിരിഞ്ഞത്. യേശു ക്രിസ്തുവിന്റെ അമ്മയായ മറിയം എന്ന ബൈബിള്‍ അര്‍ത്ഥവും ഈ പേരിനുണ്ട്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…