വമ്പൻ പ്രഖ്യാപനം; ബോളിവുഡ് താര സുന്ദരി മലയാളത്തിലേക്ക്; ഞെട്ടിക്കുന്ന പ്രമേയവുമായി ചിത്രം ഒരുങ്ങുന്നു

ദി റൈസ്, ഗുരുദക്ഷിണ, ഹേമ മാലിനി, ജിവാൻസ തുടങ്ങി സിനിമകളിലൂടെ ശ്രദ്ദേയനായ ബംഗാളി സംവിധായകനും നിർമ്മാതാവും പ്രശസ്ത ഫോട്ടോഗ്രാഫറുമായ അഭിജിത്ത് ആദ്യയുടെ പ്രഥമ മലയാള ചിത്രമാണ് ‘ആദ്രിക’. ഒരു മലയാള ചിത്രം ബംഗാളി സംവിധായകൻ ചെയ്യുന്നു എന്നതിനേക്കാൾ അദ്ദേഹത്തിനൊപ്പം ഒരു പറ്റം അഭിനേതാക്കളും അണിയറ പ്രവർത്തകരും അന്യഭാഷയിൽ നിന്നുള്ളവരാണെന്നതാണ് സിനിമയുടെ പ്രത്യേകത.

ചിത്രത്തിലെ ആദ്രിക എന്ന ടൈറ്റിൽ കഥാപാത്രമായെത്തുന്നത് പ്രശസ്ത ബോളിവുഡ് താരം നിഹാരിക റൈസാദയാണ്. ഐ.ബി 71, സൂര്യവൻഷി, വാറിയർ സാവിത്രി, ടോട്ടൽ ധമാൽ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് നിഹാരിക. ഉസ്താദ് സുൽത്താൻ ഖാൻ, കെ. എസ് ചിത്ര എന്നിവർ ആലപിച്ച് ഹിന്ദിയിൽ ഏറെ ഹിറ്റായ ‘പിയ ബസന്ദി’ എന്ന ആൽബത്തിലൂടെ എത്തിയ ഐറിഷ് താരം ഡൊണോവൻ വോഡ്ഹൗസ് ആണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. ഐറിഷിലെ പ്രമുഖ ഛായാഗ്രാഹനും, ചലച്ചിത്ര നിർമ്മാതാവും കൂടിയാണ് ഡൊണോവൻ. പ്രമുഖ മോഡലും മലയാളിയുമായ അജുമൽന ആസാദ് ആണ് ചിത്രത്തിലെ മറ്റൊരു നായിക.

ദി ഗാരേജ് ഹൗസ് പ്രൊഡക്ഷൻ,യു കെയോടൊപ്പം മാർഗരറ്റ് എസ്.എ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ അഭിജിത്ത് തന്നെയാണ് ഈ സർവൈവൽ ത്രില്ലർ ചിത്രത്തിൻ്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. ഒറ്റപ്പെട്ട വീട്ടിൽ കഴിയേണ്ടി വന്ന ഗർഭിണിയായ ആദ്രിക. അവൾ നേരിടേണ്ടി വരുന്ന ചില സാഹചര്യങ്ങളും, അതിൽ നിന്ന് രക്ഷപ്പെടാനുള്ള അവളുടെ പ്രവർത്തികളുമാണ് ചിത്രം പറയുന്നത്. പൂർണ്ണമായും കോട്ടയത്തും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം നടക്കുന്നത്.

വസന്ത മുല്ലൈ, പൊയ്ക്കാൽ കുതിരൈ തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജയകുമാർ തങ്കവേലാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. അശോകൻ പി.കെ ആണ് ചിത്രത്തിൻ്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും പ്രൊജക്ട് ഡിസൈനറും. എഡിറ്റർ : മെഹറലി പോയ്ലുങ്ങൽ ഇസ്മയിൽ, അസോസിയേറ്റ് ഡയറക്ടർ: കപിൽ ജെയിംസ് സിങ്, അസിസ്റ്റന്റ് ഡയറക്ടർസ് സുജീഷ് ശ്രീധർ, ജാൻവി ബിശ്വാസ്. മ്യൂസിക്: സർത്തക് കല്യാണി, ആർട്ട്: വേണു തോപ്പിൽ, മേക്കപ്പ്: സുധീർ കുട്ടായി, ഡയലോഗ്സ്: വിനോദ് നാരായണൻ, കളറിസ്റ്റ്: രാജീവ് രാജകുമാരൻ, സൗണ്ട് ഡിസൈൻ: ദിവാകർ ജോജോ, മാർക്കറ്റിംങ്ങ്: ബി.സി ക്രിയേറ്റീവ്സ്, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Gargi

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

3 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

3 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago