ആരാധകരുടെ പ്രാർത്ഥനകൾക്ക് അവസാനം ആയി, അമ്പാടി തിരിച്ചു വരുന്നു!

മികച്ച റെറ്റിങ്ങോടെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന പരമ്പരയാണ് അമ്മയറിയാതെ. റേറ്റിങ്ങിൽ മുൻപന്തിയിൽ തന്നെ നിൽക്കുന്ന പരമ്പരയ്ക്ക് കാണികൾ ഏറെ ആണ്. അമ്മയെ ഉപദ്രവിച്ച വില്ലൻ മാരോട് പകവീട്ടാൻ നടക്കുന്ന പെൺകുട്ടിയുടെ കഥയാണ് പരമ്പര പറയുന്നത്. വ്യത്യസ്തമായ പ്രമേയവുമായി എത്തിയത് കൊണ്ട് തന്നെ പരമ്പരയ്ക്ക് ആരാധകർ ഏറെയാണ്. സിനിമ രംഗത്തുള്ള താരങ്ങളും പരമ്പരയുടെ ഭാഗമാണ്. വളരെ പെട്ടന്നാണ് പരമ്പര ആരാധകർ ഏറ്റെടുത്തത്. പരമ്പരയുടെ കഥാഗതിക്കനുസരിച്ച് റേറ്റിങ്ങിലും മുൻപന്തിയിലേക്ക് പരമ്പര എത്തിയിരിക്കുകയാണ്. നിഖിൽ നായർ ആയിരുന്നു പരമ്പരയിൽ അമ്പാടി എന്നാ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. മികച്ച സ്വീകാര്യതയാണ് അമ്പാടിയുടെ കഥാപാത്രത്തിന് ലഭിച്ചത്. പരമ്പരയിലെ കേന്ദ്രകഥാപാത്രം ആണ് അമ്പാടി. ആ വേഷം നിഖിൽ വളരെ മനോഹരമായി ആണ് അവതരിപ്പിച്ച് വന്നിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി നിഖിൽ പരമ്പരയിൽ നിന്ന് പിന്മാറുകയായിരുന്നു.

നിഖിലിന്റെ പിന്മാറ്റം ആരാധകർക്ക് ഒട്ടും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലായിരുന്നു. അമ്പാടിയുടെ വേഷം ചെയ്തുകൊണ്ട് പരമ്പരയിൽ എത്തിയത് ടിക്ക് ടോക്കിൽ കൂടി പ്രസിദ്ധി നേടിയ വിഷ്ണു ഉണ്ണികൃഷ്ണൻ ആയിരുന്നു. വിഷ്ണുവിന്റെ അഭിനയം നല്ലതായിരുന്നെങ്കിൽ തന്നെയും നിഖിൽ പ്രേക്ഷക മനസ്സുകളെ ഏറെ സ്വാധീനിച്ചിരുന്നതിനാൽ പുതിയ അമ്പാടിയെ ഉൾക്കൊള്ളാൻ ആരാധകർക്ക് മടി ആയിരുന്നു. നിഖിലിനെ തിരികെ കൊണ്ട് വരാൻ വേണ്ടി ആരാധകർ സോഷ്യൽ മീഡിയയിൽ പുതിയ ക്യാംപെയ്ൻ വരെ നടത്തിയിരുന്നു. ഇപ്പോഴിതാ ആരാധകരുടെ പ്രാർത്ഥന ഫലം കണ്ടു എന്ന തരത്തിലെ വാർത്തകൾ ആണ് പാരമ്പരയുടേതായി പുറത്ത് വരുന്നത്.

പരമ്പരയിൽ അമ്പാടിയാക്കി നിഖിൽ തന്നെ തിരിച്ച് വരുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. നിലവില്ലാതെ സാഹചര്യത്തിൽ പരമ്പരയുടെ ഷൂട്ടിങ് നിർത്തിവെച്ചിരിക്കുകയാണെന്നും ഷൂട്ടിങ് പുനരാരംഭിച്ച് കഴിഞ്ഞാൽ അമ്പാടി ആയി എത്തുക നിഖിൽ തന്നെ ആയിരിക്കും എന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഇതോടെ ആരാധകരും ആവേശത്തിൽ ആണ്. തങ്ങളുടെ ഇഷ്ടതാരം വീണ്ടും പരമ്പരയിൽ തിരിച്ഛ്ക് വരുന്നതിന്റെ സന്തോഷത്തിൽ ആണ് ആരാധകർ ഇപ്പോൾ.

Rahul

Recent Posts

മുൻപ് താൻ പല ബന്ധങ്ങളിലും ചാടിവീണിട്ടുണ്ട്! പണത്തിന്റെ കാര്യത്തിൽ അവർ എന്നെ ചതിച്ചു,ഓവിയ

മലയാളത്തിലും, തമിഴിലും ഒരുപോലെ സാനിധ്യം അറിയിച്ച നടിയാണ് ഓവിയ, അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവേ തന്റെ റിലേഷന്‍ഷിപ്പുകളെ കുറിച്ച്  നടി…

31 mins ago

തന്റെ സങ്കൽപ്പത്തിലെ പെൺകുട്ടിയെക്കുറിച്ച് മനസ്സ് തുറന്ന് അർജുൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷവും ആരാധകർക്ക് അറിയേണ്ടത് അർജുന്റേയും ശ്രീതുവിന്റെയും വിശേഷങ്ങൾ ആണ്. രണ്ട് പേരും തമ്മിൽ പ്രണയത്തിലാണോ, ബിഗ്ഗ്‌ബോസ്…

40 mins ago

നയൻതാര അല്ലു അർജുനെ അപമാനിച്ചോ? യഥാർത്ഥ പ്രശ്നം?

അല്ലു അർജുനും നയൻതാരയും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നും, ഒരു അവാർഡ്ദാനച്ചടങ്ങിനിടെ ഉണ്ടായ നയൻതാരയുടെ പെരുമാറ്റം ആണ് ഈ പ്രശ്നങ്ങൾക്ക്…

51 mins ago

തന്റെ ആദ്യ പ്രണയം തുറന്നു പറഞ്ഞു ഷംന കാസിം

മലയാളികളുടെ പ്രിയ നടിയാണ് ഷംന കാസിം. തന്റെ ആദ്യ പ്രണയത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.…

1 hour ago

സിനിമാക്കാരന് താമസിക്കാൻ വീടില്ല എന്ന് അവർ തറപ്പിച്ച് പറഞ്ഞു, ശ്രീകാന്ത്

തെന്നിന്ത്യൻ സിനിമാലോകത് ഒരുക്കിലാത്ത സെൻസേഷൻ ആയ താരമാണ് ശ്രീകാന്ത്. എന്നാൽ 2010 മുതൽ നിങ്ങോട്ട് ശ്രീകാന്തിന് കരിയറിൽ വീഴ്ച സംഭവിച്ചു.…

1 hour ago

അസുഖം മറച്ചുവെച്ച് ​ഗെയിം കളിച്ച് സർവൈവ് ചെയ്ത സിജോ കാട്ടുതീയല്ല കൊടുങ്കാറ്റാണ്

സിജോ ജോൺ എന്ന യുട്യൂബറുടെ ജീവിതം തന്നെ മാറി മറിഞ്ഞത് ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായി എത്തിയപ്പോൾ…

1 hour ago