‘ഇത്രയും ക്യൂട്ടായ ഒരു മത്സരം തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല’; തമന്നയോട് മത്സരിച്ച് പേർളിയുടെ നില

Follow Us :

കഴിഞ്ഞ ദിവസമായിരുന്നു ഏവരും ആകാംഷയോടെ കാത്തിരുന്ന സൂപ്പർസ്റ്റാർ രജനികാന്തിന്റെ പുത്തൻ ചിത്രമായ ജയിലറിലെ സോങ് റിലീസ് ചെയ്തത്. പാട്ട് റിലീസ് ആയി നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറുകയായിരുന്നു. രജനികാന്തിനൊപ്പം താരസുന്ദരി തമന്നയുടെ പവർപാക്ക് ഡാൻസും കൂടി ആയപ്പോൾ സംഭവം വേറെ ലെവൽ എന്നാണ് ഏവരും പറയുന്നത്.

അനിരുദ്ധ് രവിചന്ദർ ആണ് ജയിലറിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ കാവാലയ്യ എന്ന ജയിലറിലെ ഗാനത്തിന് ഡാൻസ് ചെയ്യുന്ന പേർളി മാണിയുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് തമന്ന ഭാട്ടിയ. ഇന്ന് പേർളി തന്റെ സോഷ്യൽ മീഡിയയിലൂടെ നിളയുടെ ഡാൻസ് വീഡിയോ ഷെയർ ചെയ്തിരുന്നു.

അവിചാരിതമായി ഈ വീഡിയോ ട്വിറ്ററിൽ കാണാനിടയായ തമന്ന വീഡിയോ റീട്വീറ്റ് ചെയ്യുകയായിരുന്നു. ‘ഇത്രയും ക്യൂട്ടായ ഒരു മത്സരം തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ലെ’ന്നാണ് വീഡിയോ പങ്കുവച്ച് തമന്ന കുറിച്ചത്.