മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെ കെട്ടിത്തൂക്കി ആ അമ്മയും ആത്മഹത്യ ചെയ്തു…!! എല്ലാത്തിനും കാരണക്കാരി ഭര്‍ത്താവിന്റെ കാമുകി… ആരാണീ ശാരി സജേഷ്?

നിലമ്പൂരില്‍ അഞ്ചംഗ കുടുംബത്തിലെ കൂട്ട ആത്മഹത്യ നടന്നിട്ട് ഒരു വര്‍ഷം പിന്നിടുന്നു. ഇപ്പോളും അതൊരു ആത്മഹത്യ ആയിരുന്നോ കൊലപാതകം ആയിരുന്നോ എന്ന് അറിയാതെ മരണപ്പെട്ട വീട്ടമ്മയുടെ കുടുംബം ഇന്നും നിയമ സഹായം തേടുകയാണ്. എന്നാല്‍ ഇതിനെല്ലാം കാരണക്കാരിയായ ആ കാമുകിയോ ഇപ്പോഴും നിയമത്തിന്റെ കണ്ണില്‍പ്പെടാതെ സുഖമായി കഴിയുന്നു. തന്റെ ഭര്‍ത്താവിന് ഒരു കണ്ണൂര്‍ സ്വദേശിനിയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ വീട്ടമ്മ തന്നെയും മൂന്ന് കുഞ്ഞുങ്ങളെയും വഴിയാധാരമാക്കരുതെന്ന് അവരോട് കേണപേക്ഷിച്ചിട്ടും അവര്‍ കേട്ടില്ല. തന്റെ ഭര്‍ത്താവിനെ നഷ്ടപ്പെടും എന്ന് മനസ്സിലാക്കിയ ആ നിമിഷമാണ് വീട്ടമ്മ തന്റെ പിഞ്ചുകുഞ്ഞുങ്ങളെയും കൊണ്ട് ഈ നശിച്ച ലോകത്ത് നിന്ന് വിടപറഞ്ഞത്. സാഹചര്യം മൂലം മൂന്ന് കുഞ്ഞുങ്ങളെയും കൊന്ന് കെട്ടിത്തൂക്കി ഈ വീട്ടമ്മ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇത് അറിഞ്ഞ് എത്തിയ ഭര്‍ത്താവും പിന്നീട് കുറ്റബോധം കാരണം ജീവനൊടുക്കുകയായിരുന്നു.

നിലമ്പൂര്‍ അഞ്ചംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ ഒരു വര്‍ഷം പിന്നിടുമ്പോള്‍ കാരണക്കാരിയെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് സി.ബി.ഐ അന്വേഷണത്തിനായി കൊലപ്പെട്ടവരുടെ കുടുംബം നിയമ നടപടികളിലേക്ക് നീങ്ങുകയാണ് .കണ്ണൂരിലെ ശാരി സജേഷിനെ കൊല കേസില്‍ പ്രതി ചേര്‍ത്ത് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടാണ് മരിച്ച വീട്ടമ്മയുടെ പിതാവിന്റെ പരാതി. 2016 ല്‍ ഡല്‍ഹിയിലുള്ള ഒരു ഹോം കെയര്‍ ഏജന്‍സിയിലെ ജീവനക്കാരിയായിരുന്നു ഈ കണ്ണൂര്‍ സ്വദേശിനി. ഇതേ കമ്പനിയിലെ ഡ്രൈവറായ നിലമ്പൂര്‍ സ്വദേശി വിനീഷുമായി ഇവര്‍ അടുപ്പത്തിലായി. അങ്ങനെ ഇരുവരും ചേര്‍ന്ന് വീട്ടുകാര്‍ അറിയാതെ ഒരുമിച്ചുള്ള താമസവും തുടങ്ങി. ഭാര്യയും ഭര്‍ത്താവും എന്ന പേരിലാണ് ഇവര്‍ താമസിക്കുവാനുള്ള റൂം വാടകയ്ക്ക് എടുത്തത്. രണ്ട് വര്‍ഷത്തോളം ഇവര്‍ ഒരുമിച്ച് ഭാര്യ ഭര്‍ത്താക്കന്മാരായി ജീവിച്ചു. ഈ വിവരം വിനീഷിന്റെ ബന്ധുവും ഇവര്‍ ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമയുമായ വ്യക്തി വിനീഷിന്റെ ഭാര്യയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് വീട്ടില്‍ വലിയ പ്രശ്‌നം ഉണ്ടായി. അങ്ങനെ ഡല്‍ഹിയിലെ ജോലി ഉപേക്ഷിച്ച് വിനീഷും, കാമുകിയും നാട്ടില്‍ തിരിച്ചെത്തി. അപ്പോഴേക്കും വേര്‍ പിരിയാന്‍ പറ്റാത്ത വിധം ഇവര്‍ മാനസികമായി അടുത്തിരുന്നു. തുടര്‍ന്ന് ഈ യുവതിയെ കാണുവാനുള്ള എളുപ്പത്തിനായി കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍ എന്ന് പറയുന്ന സ്ഥലത്ത് ഈ കാമുകിയുടെ വീടിനടുത്തായി ടാപ്പിംഗ് തൊഴിലാളിയായി ജോലിക്കു നിന്നു. ഈ അവസരത്തില്‍ ഇദ്ദേഹം ശ്രീകണ്ഠപുരം ചുണ്ടകുന്നിലെ യുവതിയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശനമായിരുന്നു.

വിനീഷിന്റെ അവിഹിതബന്ധം മനസ്സിലാക്കിയ ഭാര്യ വീണ്ടും ഇത് സംബന്ധിച്ച് വിനീഷും ആയി പ്രശ്‌നത്തിലായി. വിനീഷ് കണ്ണൂര് കാമുകിയുടെ വീടിനടുത്താണ് ഉള്ളതെന്ന് ഭാര്യ മനസ്സിലാക്കിയതും വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചു. ഇതേതുടര്‍ന്ന് ഭര്‍ത്താവിന്റെ കാമുകിയെ വിളിച്ച് വിനീഷുമായുള്ള ബന്ധത്തില്‍ നിന്ന് ഒഴിവാകണമെന്ന് വീട്ടമ്മ ആവശ്യപ്പെട്ടു. തന്റെ കുഞ്ഞുങ്ങളെയും തന്നെയും വഴിയാധാരമാക്കരുതെന്ന് ആ പാവം സ്ത്രീ കരഞ്ഞ് പറഞ്ഞു. എന്നാല്‍ അതിന് തനിക്ക് സാധിക്കില്ലെന്നായിരുന്നു യുവതിയുടെ മറുപടി. ഇതോടെ തന്റെ ഭര്‍ത്താവിനെ ഇനി തിരിച്ച് കിട്ടില്ലെന്നും താനും മക്കളും ആരുമില്ലാത്തവരായി മാറുമെന്നും കരുതി ഈ വീട്ടമ്മ മൂന്ന് പിഞ്ചു കുഞ്ഞുങ്ങളെയും കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ..2020 നവംബര്‍ എട്ടാം തീയതി ആണ് ഈ നാലുപേരും ആത്മഹത്യ ചെയ്യുന്നത്. ഈ വിവരം അറിഞ്ഞ വിനീഷ് കണ്ണൂരില്‍ നിന്നും നിലമ്പൂരില്‍ എത്തി..,തുടര്‍ന്ന് നവംബര്‍ പത്താം തീയതി വിനീഷും ആത്മഹത്യ ചെയ്തു. ഇയാളുടെ കാമുകിയായിരുന്ന സ്വദേശിനി വിവാഹിതയായിരുന്നു. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ അറിഞ്ഞതോടെ അവരുടെ ഭര്‍ത്താവ് ഈ ബന്ധം വേര്‍പ്പെടുത്തി. ഇവരുടേതും ഒരു പ്രണയ വിവാഹമായിരുന്നു.

 

 

Rahul

Recent Posts

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

11 mins ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

52 mins ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

59 mins ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

1 hour ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

1 hour ago

ആ വാഹനാപകടം താൻ മുൻകൂട്ടി അറിഞ്ഞിരുന്നു, ഇടവേള ബാബു

നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…

2 hours ago