ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

Follow Us :

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. തുടക്കം മുതല്‍ ജാസ്മിനെ വാഴ്ത്തിയായിരുന്നു സോഷ്യലിടത്ത് നിറഞ്ഞത്. അവസാന ലാപ്പില്‍ എല്ലാം മാറിമറിഞ്ഞിരുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിമല്‍ രാജ് പങ്കുവച്ച പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്.

അങ്ങനെ ഫൈനലിലെ ഒരേയൊരു പെണ്‍ തരി സദാചാര സമൂഹത്തോട് പൊരുതി മൂന്നാം സ്ഥാനത്ത് അവളുടെ ബിഗ് ബോസ് ജീവിതം അവസാനിപ്പിച്ചിരിക്കുന്നു. ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ ഇനിയങ്ങോട്ട് അറിയാന്‍ പോകുന്ന സീസണ്‍. ഹൗസില്‍ വന്ന കേറിയ രണ്ടാമത്തെ ദിവസം തൊട്ട് അവള്‍ മടിച്ചു നില്‍ക്കാതെ അവളുടെ ഇമേജിനെ പറ്റി ചിന്തിക്കാതെ അവളുടെതായ ഗെയിം തുടങ്ങിവച്ചിരുന്നു.

ഏത് കൊലകൊമ്പന്‍മാരുടെ മുന്‍പില്‍ പിടിച്ചു നില്‍ക്കാനും തിരിച്ചു പറയാനും കഴിഞ്ഞിരുന്ന 23 കാരിയായ പെണ്‍കുട്ടിയെ സമൂഹം ചെറിയ ഒരു ആശ്ചര്യത്തോടുകൂടി ആദ്യം നോക്കി കണ്ടു. നമ്മുടെ സമൂഹം മുന്‍കൂട്ടി തയ്യാറാക്കി വെച്ചേക്കുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ചില സ്വഭാവ സവിശേഷതകള്‍ അടക്കം ഒതുക്കം എവിടെയും കയറി സംസാരിക്കുന്ന വിധം ആരുടെയും മുഖം നോക്കാതെ തിരിച്ചു പറയുന്ന രീതി ഒച്ച ഉയര്‍ത്തി സംസാരിക്കുക ആണ്‍കുട്ടിയോടു കൂട്ടുകൂടല്‍ ഇതൊക്കെ സദാചാര സമൂഹം ഭയങ്കര കുറ്റമായി നോക്കി കണ്ടു,

പിന്നെ അടുത്ത ലക്ഷ്യം ഈ പറഞ്ഞ പെണ്‍കുട്ടിയെ ഒതുക്കുക എന്നായിരുന്നു, അതിന് പലരെയും അവര്‍ രാജാക്കന്മാരായി തെരഞ്ഞെടുത്തു രതീഷ്, സിജോ, റോക്കി, സിബിന്‍ ഇവര്‍ക്കൊന്നും ഷോയില്‍ സ്ഥിരമായി തുടരാന്‍ കഴിഞ്ഞതുമില്ല പക്ഷേ രാജാവിനെ വേണമല്ലോ അങ്ങനെ അവര്‍ അവസാനം ഗതികേട് കൊണ്ട് ലാന്‍ഡ് ചെയ്തത് ജിന്‍ഡോയിലും ??

അങ്ങനെ അവസാനം ജിന്‍ഡോയെ രാജാക്കന്മാരുടെ ഒരു കോളിറ്റി ഇല്ലെങ്കിലും എല്ലാം കൂടെ തെരഞ്ഞെടുത്തു തലയില്‍ വച്ചു അവസാനം ഒരു പെണ്ണിനോടുള്ള വാശി തീര്‍ക്കാന്‍ കപ്പ് എടുത്ത് കൊടുത്തുവിട്ടു. പെണ്ണിനെ തോല്‍പ്പിക്കാന്‍ ഞാന്‍ മണ്ടനാ എന്ന് പറഞ്ഞു നടന്ന പെണ്ണിനെ വളി വിട്ടു തോല്‍പ്പിക്കുന്ന അപ്പനെയും അമ്മയും തട്ടി കളയും എന്നു പറഞ്ഞ്, ലാലേട്ടന്റെ മുന്‍പില്‍ രോമം പിഴുത് കാണിച്ച ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് ഇവിടുത്തെ സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു ?? എന്തൊരു വിരോധാഭാസം

ഷോയുടെ ആദ്യം മുതല്‍ ഇന്നലെ അവസാനിക്കുന്നിടം വരെ മുഴങ്ങി കേട്ട ഒരേയൊരു പേര് ജാസ്മിന്‍ ?? ഗെയിം മുന്നോട്ടുകൊണ്ടുപോയതും മുഴുവന്‍ കണ്‍ട്രോള്‍ ചെയ്തതും എല്ലാ രാജാക്കന്മാരും എതിര്‍ത്തു നിന്ന് കളിച്ചതും ഈ ഒരു 23കാരിയോട് മാത്രം ശക്തമായ പിആര്‍ വര്‍ക്കും ക്യൂട്ട് വാരിവിതറിക്കൊണ്ട് ഉള്ള ഒരു കോമ്പോയും മാത്രമുണ്ടെങ്കില്‍ വേറെ ഒരു ഗെയിം കളിക്കാതെ സെക്കന്‍ഡ് പൊസിഷനില്‍ വരെ ആകാമെന്നും അര്‍ജുനും തെളിയിച്ചു

പിന്നെ ഒരു സന്തോഷം ഉള്ളത് ഫൈനലില്‍ കാലുകുത്തിയില്ല എങ്ങാനും ആയാലും അഞ്ചാം സ്ഥാനത്ത് പുറത്താകും എന്ന് പറഞ്ഞവരുടെ മുന്‍പില്‍ മൂന്നാം സ്ഥാനത്ത് വരെ ആകാനും ജാസ്മിന് പറ്റി ??
വരും വര്‍ഷങ്ങള്‍ എങ്കിലും ഒറ്റയ്ക്ക് തന്റേടത്തോടുകൂടി ഗെയിം കളിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കുറച്ചു കൂടെ സ്വീകാര്യത നമ്മുടെ സമൂഹത്തില്‍ ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിര്‍ത്തുന്നു
നിമല്‍ രാജ്
NB: എത്ര അടി ഉണ്ടായാലും അങ്ങോട്ടുമിങ്ങോട്ടും വഴക്ക് കൂടിയാലും ഇനി ഒരു അടുത്ത സീസണ്‍ വരെ ഇവിടെ പോസ്റ്റ് ഇടുന്നവരെയും കമന്റിടുന്നവരെയും അടിപിടി കൂടുന്നവരെയും എല്ലാം മിസ്സ് ചെയ്യും ????Love You All എന്നു പറഞ്ഞാണ് നിമലിന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.