നിമിഷ സജയൻ കോസ്‌മെറ്റിക് സർജറി ചെയ്തിട്ടുണ്ടോ?

Follow Us :

സിനിമാ താരങ്ങൾ സൗന്ദര്യം നില നിർത്താനും വർധിപ്പിക്കാനും വേണ്ടിയൊക്കെ പണ്ട് മുതൽക്ക് തന്നെ പല മാർഗങ്ങളും ഉപയോഗിച്ചിരുന്നു. ഇന്നിപ്പോൾ ടെക്നോളജി വളർന്നപ്പോൾ സൗന്ദര്യ സംരക്ഷണ മാർഗങ്ങളും പുരോഗമിച്ചിട്ടുണ്ട്. സിനിമാ താരങ്ങളുടെ കോസ്മെറ്റിക് സർജറിയൊക്കെ വലിയ തോതിൽ സോഷ്യൽ മീഡിയയിലൂടെയൊക്കെ ചർച്ചയായി മാറാറുമുണ്ട്. ചിലരൊക്കെ പലപ്പോഴും ഈ സൗന്ദര്യ വർദ്ധക മാർഗങ്ങൾ ആശ്രയിച്ചതിന്റെ പേരിലൊക്കെ വിമർശനങ്ങളും നേരിട്ടിട്ടുണ്ട്. ഹോളിവുഡിൽ ഒക്കെ പ്രചാരത്തിലിരുന്ന ഈ വിധമുള്ള പ്ലാസ്റ്റിക് സർജറിയും കോസ്‌മെറ്റിക് സർജറിയും ഒക്കെ ഇന്ത്യൻ നടിമാരും വർഷങ്ങൾക്ക് മുന്നേ പ്രയോഗിച്ച് തുടങ്ങിയിട്ടുണ്ട് നിലവിലെ ബ്യൂട്ടി സ്റ്റാൻഡേർഡ് വെച്ച് കോസ്മെറ്റിക് സർജറികളോ ഫില്ലറുകൾ ഉപയോഗിക്കുന്നത് കൊണ്ടോ ആണ് ഈ സാമ്യത തോന്നുന്നതെന്ന് വിദഗ്ധർ പറയുന്നത്. ചുണ്ടുകളുടെ സാമ്യമാണ് ഇതിൽ എടുത്ത് പറയേണ്ടത്. മേൽച്ചുണ്ടും കീഴ്ച്ചുണ്ടും ഒരേ അളവിൽ ആയിരിക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. നടി നിമിഷ സജയനാണ് കോസ്മെറ്റിക് സർജറി ചർച്ചകളിൽ ഇപ്പോൾ വിഷയമാകുന്ന നടി.

Nimisha67 (2)

കരിയറിലെ തുടക്ക കാലത്ത് കണ്ട നിമിഷയിൽ നിന്നും ചെറിയ മാറ്റങ്ങൾ നടിയുടെ മുഖത്തുണ്ട്. ഇതേക്കുറിച്ച് കോസ്മെറ്റോളജിസ്റ്റുകൾ പറയുന്ന അഭിപ്രായമാണ് ശ്രദ്ധ നേടുന്നത്. നിമിഷ കോസ്മെറ്റിക് സർജറികൾ ചെയ്തിട്ടില്ലെന്ന് സോഷ്യൽ മീഡിയയിലൂ‌ടെ അടുത്ത കാലത്ത് ശ്രദ്ധ നേടിയ ഡോ ശിഖ പറയുന്നു. മുഖത്ത് തോന്നുന്ന മാറ്റങ്ങളുടെ കാരണവും ഇവർ പങ്കുവെച്ചു. മുമ്പത്തേക്കാളും നിമിഷയ്ക്ക് വണ്ണം കുറഞ്ഞിട്ടുണ്ട്. ചുരുണ്ട മുടി സ്ട്രെയ്റ്റ് ചെയ്തു. കളിവിനോ ചുണ്ടിനോ ഒന്നും മാറ്റം വന്നിട്ടില്ല. മുഖത്ത് ഒരു മാറ്റവും നിമിഷ വരുത്തിയിട്ടില്ലെന്നാണ് താൻ കരുതുന്നതെന്ന് ഡോ ശിഖ അഭിപ്രായപ്പെട്ടു. കമന്റ് ബോക്സിൽ നിരവധി പേർ നിമിഷയെ പുകഴ്ത്തി. സ്വാഭാവിക സൗന്ദര്യമുള്ള മികച്ച നടിയാണ് നിമിഷയെന്ന് പലരും അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലായി നിമിഷയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക സൈബർ ആക്രമണം നടക്കുന്നുണ്ട്. നേരത്തെ സുരേഷ് ഗോപിക്ക് തൃശൂരിൽ തെരഞ്ഞെടുപ്പിൽ ജയിക്കാൻ സാധിക്കാഞ്ഞതിനെ നിമിഷ ഒരു പൊതുവേദിയിൽ പരാമർശിച്ചിരുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി ജയിച്ചു. ഇതോടെയാണ് പഴയ പരാമർശത്തിന്റെ പേരിൽ ട്രോളുകൾ വന്നത്. നടി സോഷ്യൽ മീഡിയ കമന്റ് ബോക്സ് ഓഫ് ചെയ്തിരിക്കുകയാണ്.

മലയാളത്തിന് പുറമെ തമിഴകത്തും നിമിഷ ഇന്ന് ശ്രദ്ധേയയാണ്. ചിത്ത, ജിഗർതണ്ട എന്നിവയാണ് നടിയുടെ ശ്രദ്ധേയ തമിഴ് സിനിമകൾ. നിമിഷയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. അത്തരത്തിൽ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ചർച്ചയായി മാറിയത് ബോളിവുഡ് നടി ഐശ്വര്യ റായുടെ മുഖത്ത് വന്ന മാറ്റമാണ്. സൗന്ദര്യം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ഐശ്വര്യ റായിക്ക് പോലും ഇന്ന് പ്ലാസ്റ്റിക് സർജറിയെ ആശ്രയിക്കേണ്ടി വരുന്നെന്ന് ആരാധകർ പറയുന്നു. കോസ്മെറ്റിക് സർജറികൾ ഐശ്വര്യ റായുടെ മുഖത്തെ മോശമായാണ് ബാധിച്ചത്. ഇത്തരത്തിൽ സർജറി മോശമായ നിരവധി പേരുണ്ട്. പ്രിയങ്ക ചോപ്ര കരിയറിലെ തുടക്ക കാലത്ത് തന്റെ മുഖത്ത് വരുത്തിയ മാറ്റം കരിയറിന് തന്നെ വിനയായി മാറിയത് നടി തന്നെ അഭിമുഖങ്ങളിലൂടെ. പാളിപ്പോയ സർജറി കാരണം നടിയെ ഒപ്പ് വെച്ച സിനിമകളിൽ നിന്ന് പോലും ഒഴിവാക്കി. അനുഷ്ക ശർമ്മയുടെ ചുണ്ടിന് വന്ന മാറ്റമുണ്ടാക്കിയ ചർച്ചകളും ചെറുതല്ല. ഇന്ന് തെന്നിന്ത്യൻ സിനിമാ രംഗത്തും കോസ്മെറ്റിക് സർജറി എന്ന പ്രവണതയുണ്ട്. സമാന്ത രൂത് പ്രഭു, സംയുക്ത , ശ്രീലീല തുടങ്ങിയ നടിമാരുടെ മുഖത്ത് തോന്നുന്ന സാമ്യതയും ആരാധകർക്കിടയിൽ ചർച്ചയായി മാറുന്നുണ്ട്.