നാണമില്ലാത്തവൾ, പറഞ്ഞ വാക്ക് പാലിച്ചല്ലോ, നിമിഷ സജയന്റെ ചിത്രത്തിനെതിരെ വിമർശനം!

സുരാജ് വെഞ്ഞാറന്മൂടിനൊപ്പം തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ കൂടി സിനിമയിൽ തുടക്കം കുറിച്ച താരമാണ് നിമിഷ സജയൻ. അതിനു ശേഷം നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. എന്നും വ്യത്യസ്തമായ കഥാപാത്രമായി പ്രേഷകരുടെ മുന്നിൽ എത്താൻ നിമിഷ വളരെ ശ്രദ്ധിച്ചിരുന്നു. തന്റേതായ അഭിനയ ശൈലി കൊണ്ട് താരം വളരെ പെട്ടന്ന് തന്നെ മലയാളത്തിൽ മുൻനിര നായികമാരുടെ ഇടയിൽ സ്ഥാനം നേടിയെടുത്തു. ചോല എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് താരത്തിന് മികച്ച നടിക്കുളള കേരള സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്ക്കാരം ലഭിച്ചിരുന്നു. ഇപ്പോൾ നിമിഷ വനിതാ ദിനത്തിൽ പങ്കുവെച്ച തന്റെ ചിത്രങ്ങൾക്ക് നേരെ കടുത്ത വിമർശനം ആണ് പ്രേക്ഷകരിൽ ചിലരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

പിരിവെടുത്തെങ്കിലും ആരെങ്കിലും കുട്ടിക്ക് വസ്ത്രം വാങ്ങി നല്‍കണേ, ഇത്രയും കാലത്തിന്റെ ഇടക്ക് ഇങ്ങനെ ഒരു പാന്റ് പിച്ചക്കാര്‍ക്ക് പോലും കണ്ടിട്ടില്ലല്ലോ, നല്ലൊരു നടിയായിരുന്നു ഇപ്പോള്‍ ഈ ഗതി വന്നല്ലോ, മേക്കപ്പും ചെയ്യില്ല മരിയാദയ്ക്ക് വസ്ത്രവും ധരിക്കില്ല  എന്നിങ്ങനെ നിരവധി കമെന്റുകൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാൽ ഈ കമെന്റുകളോടൊന്നും നിമിഷ ഇത് വരെ പ്രതികരിച്ചിട്ടില്ല. എന്നാൽ നിമിഷയെ പിന്തുണച്ചുകൊണ്ടും നിരവധി പേര് എത്തിയിട്ടുണ്ട്. കഥാപാത്രം ആവിശ്യപ്പെടുന്നുവെങ്കിൽ മേക്കപ്പ് ഇടാൻ തയാറാണെന്നും എന്നാൽ വ്യക്തിജീവിതത്തിൽ മേക്കപ്പ് ഇട്ട് നടക്കേണ്ട ആവിശ്യം ഉണ്ടായിട്ടില്ല എന്നും ഒരിക്കൽ ഒരു പരുപാടിയിൽ നിമിഷ പറഞ്ഞിരുന്നു.

സൂരാജ് വെഞ്ഞാറന്മൂടിനൊപ്പം ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രത്തിൽ ആണ് നിമിഷ അവസാനമായി അഭിനയിച്ചത്. മികച്ച പ്രതികരണങ്ങൾ ആണ് ചിത്രത്തിലെ അഭിനയത്തിന് നിമിഷ സ്വന്തമാക്കിയത്. നിരവധി വീട്ടമ്മമാർ ആണ് നിമിഷ അവതരിപ്പിച്ചത് തങ്ങളുടെ ജീവിതം തന്നെയാണ് എന്ന് തുറന്ന് പറഞ്ഞത്. ഒരുപാട് പേർക്കുള്ള പ്രചോദനം ആണ് ചിത്രത്തിൽ കൂടി നിമിഷ നൽകിയത്. ചിത്രം ഓ ടി ടി യിൽ മികച്ച പ്രകടനം ആണ് കാഴ്ചവെച്ചത്.

Sreekumar

Recent Posts

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

8 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

16 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

18 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

14 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

14 hours ago