സൂപ്പര്‍ പടം തിയേറ്ററില്‍ മിസ്സ് ആയല്ലോ എന്ന് ദയവ് ചെയ്ത് പറയരുതേ!! അഞ്ചക്കള്ളകോക്കാന്‍ ഒരു രക്ഷയും ഒരു രക്ഷയും ഇല്ലാത്ത സിനിമ-നിര്‍മ്മല്‍ പാലാഴി

ലുക്മാനും ചെമ്പന്‍ വിനോദും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് അഞ്ചക്കള്ളകോക്കാന്‍. ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് തിയ്യേറ്ററില്‍ നേടുന്നത്. സിനിമ റിലീസ് ആയി രണ്ടാം വാരത്തില്‍ മൗത്ത് പബ്ലിസിറ്റിയിലൂടെ തിയറ്ററുകളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. സിനിമ പ്രേക്ഷകര്‍ ചിത്രത്തിനെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

അതേസമയം, ചിത്രത്തിനെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് നടന്‍ നിര്‍മല്‍ പാലാഴി. ‘ഒരു രക്ഷയും ഒരു രക്ഷയും ഇല്ലാത്ത സിനിമ’ എന്നാണ് നിര്‍മ്മല്‍ പങ്കുവച്ചത്. സിനിമയുടെ ആദ്യ പകുതി കഴിഞ്ഞതിന് പിന്നാലെയാണ് നടന്റെ പ്രതികരണം. എഴുന്നേറ്റ് നിന്ന രോമങ്ങള്‍ താഴും മുന്നേ എഴുതി തുടങ്ങാം എന്ന് കരുതിയാണ് ഫസ്റ്റ് ഹാഫില്‍ തന്നെ റിവ്യൂ നല്‍കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഒരു സിനിമ കണ്ടോണ്ടിരിക്കുമ്പോള്‍ ഹാഫ് ടൈമില്‍ റിവ്യൂ എഴുതുന്നത് ഇത് ആദ്യമായിട്ടാണ്. ഇത് വരെ ഒരു രക്ഷയും ഒരു രക്ഷയും ഇല്ലാത്ത സിനിമ ഇത് ഇപ്പോള്‍ തന്നെ എഴുതി തുടങ്ങിയത് എഴുനേറ്റ് നിന്ന രോമങ്ങള്‍ താഴുന്നതിനു മുന്നേ എഴുതി തുടങ്ങാം എന്ന് കരുതി ബാക്കി മുഴുവനും കഴിഞ്ഞിട്ട് എഴുതാം…
അഞ്ചക്കള്ള കോക്കാന്‍
Interval ?
തുടര്‍ന്ന് എഴുതുന്നു
ഇനി പറയാതെ വയ്യ.. ഇത്രയും ആവേശത്തോടെ കണ്ടുതീര്‍ത്ത ഒരു സിനിമ വേറെ ഇല്ല എന്ന് പറഞ്ഞാല്‍ ഈ പടം കഴിഞ്ഞപ്പോള്‍ തന്നെ എഴുതുന്നതിന്റെ ആവേശമാവാം. എന്നാലും തുടക്കം മുതല്‍ അവസാനം വരെ ആവേശത്തോടെ കണ്ട
സിനിമകളില്‍ ഒന്ന് ഇതും ആണ്. ലുക്കുമോന്‍?? Lukman Avaran വിനോദ് ഏട്ടന്‍ Chemban Vinod Jose മണി ഏട്ടന്‍ #ManikandanAchari പിന്നെ എല്ലാരും എല്ലാരും തകര്‍ത്ത് അഭിനയിച്ച സിനിമ.
ഒരു അപേക്ഷയുണ്ട് ഈ സിനിമ തിയേറ്ററില്‍ പോയി കാണാതെ ott, tv, യില്‍ വന്നിട്ട് അയ്യോ സൂപ്പര്‍ പടം തിയേറ്ററില്‍ മിസ്സ് ആയല്ലോ എന്ന് ദയവ് ചെയ്ത് പറയരുതേ തിയേറ്ററില്‍ തന്നെ പോയി കാണുമോ…. ???????? കൂട്ടത്തില്‍ രണ്ട് പേരെ വിട്ടുപോയത് അല്ല ഈ എഴുത്ത് അവരില്‍ നിര്‍ത്താം എന്ന് കരുതി… എന്റെ ഗില്ലാപ്പികളേ….. നിങ്ങള് രണ്ടുപേരും ഞങ്ങളില്‍ ഉണ്ടാക്കിയ ആവേശം ????????

തുടക്കം മുതല്‍ ഏറെ ആവേശത്തോടെയാണ് സിനിമ കണ്ടതെന്നും ലുക്മാന്‍, ചെമ്പന്‍ വിനോദ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരുടെ തകര്‍പ്പന്‍ പ്രകടനം കാണാന്‍ കഴിഞ്ഞെന്നും അദ്ദേഹം പ്രതികരിച്ചു. ‘ഈ സിനിമ തിയേറ്ററില്‍ പോയി കാണാതെ, ഒടിടിയിലോ ടിവിയിലോ വന്ന ശേഷം അയ്യോ സൂപ്പര്‍ പടം തിയേറ്ററില്‍ മിസ്സ് ആയല്ലോ’ എന്ന് പറയരുതെന്നും നിര്‍മല്‍ പാലാഴി അഭ്യര്‍ത്ഥിച്ചു. സിനിമയില്‍ ഗില്ലാപ്പികള്‍ എന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച മെറിന്‍, പ്രവീണ്‍ എന്നിവരുടെ പ്രകടനത്തെയും നിര്‍മല്‍ പാലാഴി പ്രശംസിക്കുന്നുണ്ട്.

1980കളുടെ അവസാനം പശ്ചാത്തലമാക്കി കേരള കര്‍ണാടക അതിര്‍ത്തിയിലെ കാളഹസ്തി എന്ന ഒരു സാങ്കല്പിക ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് അഞ്ചക്കള്ളകോക്കാന്‍ പറയുന്നത്. ലുക്മാനും ചെമ്പന്‍ വിനോ്,മണികണ്ഠന്‍ ആചാരി, മെറിന്‍ ഫിലിപ്പ്, മേഘാ തോമസ്, ശ്രീജിത്ത് രവി, സെന്തില്‍ കൃഷ്ണ, പ്രവീണ്‍ ടി ജെ എന്നിവരൊക്കെയാണ് മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.

ചെമ്പന്‍ വിനോദിന്റെ ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉല്ലാസ് ചെമ്പനും വികില്‍ വേണുവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ആര്‍മോ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. മണികണ്ഠന്‍ അയ്യപ്പയാണ് സംഗീത സംവിധാനം. എഡിറ്റിങ്ങ് നിര്‍വഹിച്ചത് രോഹിത് വി എസ് വാര്യത്തുമാണ്.

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

5 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

6 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

8 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

10 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

15 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

16 hours ago