‘മധു ഏട്ടാ.. നിങ്ങളോട് ഇപ്പൊ എന്താ പറയാ… ആദ്യ സിനിമ തന്നെ ഇങ്ങനെ ചെയ്യുമ്പോ…’ നിര്‍മ്മല്‍ പാലാഴി

മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ലളിതം സുന്ദരത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. പേരു പോലെ ചിത്രം ലളിതവും സുന്ദരവുമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ നടന്‍ നിര്‍മല്‍ പാലാഴിയും ചിത്രത്തെയും സംവിധായകനേയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. മധു (മധു വാര്യര്‍)ഏട്ടാ.. നിങ്ങളോട് ഇപ്പൊ എന്താ പറയാ… ആദ്യ സിനിമ തന്നെ ഇങ്ങനെ ചെയ്യുമ്പോ… സിനിമയില്‍ സുധീഷ് ഏട്ടന്റെ ഡയലോഗ് കടം എടുത്തോട്ടെ.. കണ്ണ് തട്ടി പോവരുതേ… Big salute മനുഷ്യാ എന്നാണ് കുറിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

ലളിതം സുന്ദരം മനോഹരം..
ഇപ്പോൾ Hotstar ൽ സിനിമ കണ്ടു കഴിഞ്ഞതെ ഉള്ളു അത്രയും നല്ല ഒരു സിനിമ.
മഞ്ജുചേച്ചി, ബിജുഏട്ടൻ,അനു മോഹൻ…ഓരോ താരങ്ങളും അവരവരുടെ വേഷങ്ങൾ അത്രയും മനോഹരമാക്കി.
പിന്നെ എടുത്തു പറയാൻ ഉള്ളത് സൈജുഏട്ടൻ ഇങ്ങനെ അങ്ങോട്ട് ഇഷ്ട്ടയി പോയി എന്ന് വിളിച്ചു പറഞ്ഞപ്പോൾ അത് എന്താടാ നിനക്ക് ആദ്യം ഇഷ്ടമായിരുന്നില്ലേ എന്നായിരുന്നു എന്നോട് തിരിച്ചു ചോദിച്ചത് അറക്കൽ അബുവിനെ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടോ പക്ഷെ… ഈ സിനിമയിൽ നിങ്ങളുടെ നന്മ അതങ്ങോട്ട് മനസ്സിൽ കയറിപ്പോയി കണ്ട് കഴിയുമ്പോൾ ജീവിതത്തിൽ അങ്ങനെ ആകുവാൻ ആഗ്രഹിച്ചു പോയി..
പിന്നെ ന്റെ സുധീഷ് ഏട്ടാ.. എത്ര കാലമായി ഇങ്ങളേ കാണാൻ തുടങ്ങിയിട്ട്, ആധാരം,മണിച്ചിത്ര താഴ്,മുദ്ര…. ഇങ്ങനെ ഒരുപാട് ഹിറ്റുകളിൽ മനോഹരമായ കഥാപാത്രങ്ങൾ ചെയ്ത് പിന്നീട് ഒരു ചെറിയ ഇടവേളക്ക് ശേഷം ഉള്ള ഇങ്ങളെ വരവ് അത് ഒരു ഒന്നൊന്നര വരവായിരുന്നു ഇപ്പൊ ലളിതം സുന്ദരത്തിലെ ഇങ്ങളെ കഥാപാത്രം എത്ര മനോഹരമായിട്ടാണ് ചെയ്തത് കോമഡിയും പക്വതയും എല്ലാം എത്ര നിഷ്പ്രയാസമായിട്ടാണ് ഇങ്ങള് ചെയ്യുന്നത്. അവസാനം സുന്ദരി സുന്ദരി ഒന്നൊരുങ്ങി വാ.. ഈ പാട്ട് ലിപ്പ് ഇട്ട് പാടിയതിനോടൊപ്പം നല്ല നാടൻ സ്റ്റെപ്പ് അത് ഡാൻസ് മാസ്റ്റർ കൊറിയോ ഗ്രാഫി ചെയ്തതാണ് എന്ന് ഇങ്ങള് പറഞ്ഞാലും സമ്മതിക്കാൻ ഞങ്ങൾക്ക് കുറച്ചു ബുദ്ധിമുട്ടുണ്ട് അജ്ജാതി പൊളിയല്ലേ പൊളിച്ചത്.
പ്രമോദ് ഏട്ടാ (pramod mohan) ഇങ്ങളെ മനസ്സിലെ നന്മ മുഴുവനായി ഇങ്ങള് പകർത്തി എഴുതി “ഒരായിരം കിനാകളാൽ”സിനിമയിൽ ഞാൻ അത് നേരിട്ട് അനുഭവിച്ചതാണ് അത് കൊണ്ട് തന്നെയാണ് ഇത്ര ആധികാരികമായി പറഞ്ഞത്
പിന്നെ മധു (മധു വാര്യർ)ഏട്ടാ.. നിങ്ങളോട് ഇപ്പൊ എന്താ പറയാ… ആദ്യ സിനിമ തന്നെ ഇങ്ങനെ ചെയ്യുമ്പോ… സിനിമയിൽ സുധീഷ് ഏട്ടന്റെ ഡയലോഗ് കടം എടുത്തോട്ടെ.. കണ്ണ് തട്ടി പോവരുതേ… Big salute മനുഷ്യ…..
Gargi

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

3 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

4 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

5 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

8 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

12 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

14 hours ago