ആ നടൻ വന്നു കെട്ടിപിടിച്ചതോടു എന്റെ കിളിപോയി! ജീവിതത്തിൽ മറക്കാൻ കഴിയാത്ത നിമിഷം ,നിഷ മാത്യു

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നിഷ മാത്യു. ജനപ്രിയ പരമ്പരയായിരുന്ന കൂടെവിടെ എന്ന സീരിയലിലൂടെയാണ് നിഷ ജനപ്രീതി നേടുന്നത്. പരമ്പരയിൽ നെഗറ്റീവ് ഷേഡുള്ള റാണിയമ്മ എന്ന കഥാപാത്രത്തെയാണ് നിഷ അവതരിപ്പിച്ചത്. നോട്ടവും ഭാവവും കൊണ്ടെല്ലാം നല്ല അസ്സൽ വില്ലത്തി ആയിട്ടാണ് എത്തിയതെങ്കിലും ആരാധകരെ സ്വന്തമാക്കാൻ നിഷയ്ക്ക് സാധിച്ചു. മലയാളത്തിലെ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ കരിയറിനെക്കുറിച്ച്  മനസു തുറന്നിരിക്കുകയാണ് നടി. മമ്മൂട്ടിയോടും ഷാരൂഖ് ഖാനോടും തനിക്ക് ഉള്ള ആരാധനയെ കുറിച്ചും ഷാരൂഖ് ഖാനെ വെച്ച് ഒരു ഇവന്റ് ചെയ്ത അനുഭവത്തെ കുറിച്ചും നിഷ അഭിമുഖത്തിൽ വാചാലയായി. ഷാരൂഖിനൊപ്പം അഞ്ചുമണിക്കൂർ ലൈവ് ഷോ ആണ് ചെയ്തത്. അത്രയും വലിയ ഷോ ആയിരുന്നു. എന്റെ കമ്പനി ചെയ്ത ഏറ്റവും വലിയ ഷോയും ആയിരുന്നു അത്. അഞ്ച് മണിക്കൂർ അദ്ദേഹം നിന്ന് ആ ഷോ ഗംഭീരമായി ചെയ്തു. അവസാനം അദ്ദേഹത്തോട് ഞാൻ കൈകൂപ്പി നന്ദി പറഞ്ഞപ്പോൾ, അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു, എന്റെ കിളിപോയി. ജീവിതത്തിലെ മറക്കാനാവാത്ത ഒരു നിമിഷമാണ് അതെന്ന് നിഷ പറഞ്ഞു.

ഇപ്പോഴും ഞാൻ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഫാൻ ആണ്. ഒന്നും ഇല്ലാതെ മുംബൈയിൽ എത്തിയ ആളാണ് ഇന്ന് എല്ലാം നേടി നിൽക്കുന്നത്. ഇനിയും അദ്ദേഹത്തെ ഒരിക്കൽ കൂടി കാണണം എന്നാണ് ആഗ്രഹം. അദ്ദേഹത്തെ അന്ന് കണ്ടപ്പോഴുള്ള ചിത്രമാണ് അദ്ദേഹത്തിന്റെ എല്ലാ പിറന്നാളിനും ഞാൻ പോസ്റ്റ് ചെയ്യുന്നത്’, നിഷ പറഞ്ഞു. താൻ മമ്മൂക്കയുടെയും വലിയ ഫാനാണെന്നും മമ്മൂക്കയിലും ഷാരൂഖ് ഖാനിലും പല സിമിലാരിറ്റികളും ഉണ്ടെന്നും നിഷ പറയുകയുണ്ടായി. വളരെ ജെനുവിൻ ആയ വ്യക്തികളാണ് ഇരുവരും. രണ്ടാളും ഫാമിലി മാനാണ്, സ്ത്രീകൾക്ക് അവർ കൊടുക്കുന്ന ബഹുമാനം എടുത്തു പറയേണ്ടതാണെന്നും നിഷ മാത്യു പറഞ്ഞു. കൂടെവിടെയിലൂടെയാണ് പ്രേക്ഷകർക്ക് പരിചിതയായതെങ്കിലും അതിനു മുന്നേ അഭിനയത്തിലേക്കും മീഡിയ ഫീൽഡിലേക്കും എത്തിയതാണ് നിഷ. ദുബായിൽ പ്രൊഡക്ഷൻ കമ്പനി നടത്തിയിരുന്ന നിഷ ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടർ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് ഒരുപിടി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത ശേഷമായിരുന്നു മിനിസ്ക്രീനിലേക്കുള്ള വരവ്. ഇപ്പോൾ മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ് താരം. അതേ സമയം വർഷങ്ങളായി സിനിമയിൽ ഉണ്ടെങ്കിലും അതിനിടെ ചില നല്ല അവസരങ്ങൾ നിഷ വേണ്ടെന്ന് വെച്ചിട്ടുണ്ട്. ഒരു സിനിമയിൽ പൃഥ്വിരാജിന്റെ അമ്മയാകാനുള്ള അവസരം ലഭിച്ചിട്ട് അത് തനിക്ക് ശരിയാകില്ലെന്ന് കരുതി വേണ്ടെന്ന് വെച്ചുവെന്നാണ് നിഷ പറയുന്നത്. ഷട്ടർ സിനിമയിലേക്ക് വന്നതിനെ കുറിച്ചും നടൻ ലാലുമായുള്ള സൗഹൃദത്തെ കുറിച്ചും സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യവും പങ്കുവെച്ചത്

. ജോയ് മാത്യുവും ഭാര്യ സരിതയുമൊക്കെ കുടുംബം പോലെയാണ്. ജോയ് ചേട്ടൻ വിളിച്ചിട്ടാണ് ഷട്ടറിൽ അഭിനയിക്കാൻ വരുന്നത്. ലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യ വേഷമായിരുന്നു, സുഹറ എന്നായിരുന്നു കഥാപാത്രം. അത് ചെയ്യുമ്പോൾ നല്ല പേടിയുണ്ടായിരുന്നു. പക്ഷെ അവരെല്ലാം എന്നെ കംഫർട്ടബിളാക്കി. അതിനു ശേഷം ലാൽ ബ്രോ പലതവണ ഓരോ സിനിമകളിലേക്കായി എന്നെ വിളിച്ചിട്ടുണ്ട്, എന്നും  നിഷ പറയുന്നു. ഒരിക്കൽ വിളിച്ചത് അദ്ദേഹത്തിന്റെ ഭാര്യ വേഷത്തിലേക്ക് തന്നെ ആയിരുന്നു. ഒരു മകനുണ്ട് എന്ന് പറഞ്ഞു, ആരാണെന്ന് ചോദിച്ചപ്പോൾ പൃഥ്വിരാജ് ആണെന്ന്. പൃഥ്വിരാജിന്റെ അമ്മ ആയിട്ടൊന്നും എന്നെ കണ്ടാൽ തോന്നില്ലെന്ന് പറഞ്ഞ ഞാൻ അത് ഒഴിവാക്കി. അന്നെനിക്ക് ഇതിന്റെ വലിപ്പം മനസ്സിലായില്ല. അഭിനയം അത്ര സീരിയസായി കണ്ടിരുന്നില്ല. സിനിമ പുറത്തിറങ്ങി കഴിഞ്ഞപ്പോൾ എനിക്ക് ചെയ്താൽ മതിയായിരുന്നു എന്ന് തോന്നി’ എന്നും നിഷ മാത്യു പറഞ്ഞു.

Sreekumar

Recent Posts

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

1 hour ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

3 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

4 hours ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

5 hours ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

6 hours ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

6 hours ago