ഇന്ന് ഞാൻ എന്റേതായ കാര്യങ്ങൾക്ക് പണം ചിലവാക്കാൻ തുടങ്ങി, നിഷ സാരംഗ്

Follow Us :

ഉപ്പും മുളകും എന്ന ടെലിവിഷൻ സീരിയലിലൂടെ പ്രേക്ഷക പ്രീതി നേടിയെടുത്ത നിഷ സാരംഗ് മകള്‍ രേവതിയുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലെ വിശേഷങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയെടുക്കുന്നത്. നിഷയെപ്പറ്റി മകൾ രേവതി പറയുന്ന കാര്യങ്ങൾക്കുള്ള മറുപടി പറയുകയാണ് നിഷയിപ്പോൾ. അമ്മ നല്ല പിശുക്കിയായിരുന്നു. കിച്ചന്‍ മാജിക്കില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് ടിഎ കിട്ടുന്ന പൈസ കൊണ്ട് ജീവിക്കുകയും ബാക്കി പൈസ സേവ് ചെയ്യുകയും ചെയ്തിരുന്നൊരു കാലമുണ്ടായിരുന്നു. അന്ന് ട്രെയിനില്‍ ലോക്കല്‍ കംപാര്‍ട്ട്‌മെന്റില്‍ ന്യൂസ് പേപ്പറൊക്കെ വിരിച്ചിട്ട് കിടന്ന് വരാറുണ്ടായിരുന്നു. ഇതിനെ പറ്റി പറയാനാണ് രേവതി നിഷയോട് ആവശ്യപ്പെട്ടത്. തുടക്കത്തില്‍ തന്നെ മനുഷ്യനെ നാണം കെടുത്തുന്ന ചോദ്യങ്ങളാണ്. ഇതാണ് ചോദിക്കുക എന്നറിഞ്ഞിരുന്നെങ്കില്‍ താനിവിടെ വന്നിരിക്കില്ലായിരുന്നു എന്നാണ് നിഷയുടെ മറുപടി. താനെന്ന വ്യക്തി വളരെ സാധാരണക്കാരിയാണ്. എല്ലാ ആര്‍ട്ടിസ്റ്റുകളും അങ്ങനെ തന്നെയാണ്. അഭിനയിക്കാന്‍ പോയി എന്നത് കൊണ്ട് കാറിലെ യാത്ര ചെയ്യാവൂ, ട്രെയിനില്‍ ഏസിയിലെ പോകാവൂ എന്നൊന്നുമില്ല.

 

താനങ്ങനെ ചിന്തിച്ചിട്ടില്ല. അന്നത്തെ അവസ്ഥയില്‍ തന്റെ പ്രധാന വരുമാന മാര്‍ഗമാണ് കിട്ടുന്ന ടിഎ. അന്ന് ശമ്പളം ചെക്ക് ആയിട്ടും ടിഎ കാശ് ആയിട്ടുമാണ് തരിക. ആ പൈസ പിശുക്കും. ശമ്പളം മാറി വരാന്‍ സമയം എടുക്കും. അത് ബാങ്ക് അക്കൗണ്ടില്‍ സേവ് ആക്കിയിട്ട് ടിഎ കിട്ടുന്നത് ചെലവാക്കും. അന്ന് അമ്പത്തിയഞ്ച് രൂപയ്ക്ക് ട്രെയിനില്‍ പോയി വരാം. അങ്ങോട്ടും ഇങ്ങോട്ടും കൂടി നൂറ്റിപത്ത് രൂപയാകും. രണ്ടായിരം രൂപ കിട്ടുന്നതില്‍ നൂറ്റിപത്ത് രൂപയേ ചിലവുള്ളു. ബാക്കി കാശ് താന്‍ മക്കളുടെ പഠിപ്പിനും ഹോസ്റ്റല്‍ ഫീസിനും വീട്ടു ചെലവിനുമൊക്കെ എടുക്കും. അങ്ങനെ പിശുക്കി ജീവിച്ചത് നിങ്ങളെ വളര്‍ത്താനും പഠിപ്പിക്കാനുമൊക്കെ വേണ്ടിയായിരുന്നു. ഇപ്പോഴത്തെ കുട്ടികളൊന്നും അത്രയും സ്ട്രഗിള്‍ ചെയ്യത്തില്ല. തനിക്ക് ആരുടെയും സഹായം ഉണ്ടായിരുന്നില്ല. താന്‍ ഒരാളുടെ വരുമാനം കൊണ്ട് വേണം എല്ലാം നടക്കാന്‍. വീട്ടുകാരില്‍ നിന്നും സാമ്പത്തിക സഹായം ഉണ്ടായിരുന്നില്ല. അതുകൊണ്ട് പിശുക്കി പിശുക്കിയാണ് ഓരോ കാര്യങ്ങളും ചെയ്ത് വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ താന്‍ അങ്ങനെയല്ല. ട്രെയിനിലാണെങ്കില്‍ ഏസിയിലും അതല്ലാതെ കാറിലുമൊക്കെ താന്‍ യാത്ര ചെയ്യാറുണ്ട്.

Nisha sarangh4
Nisha sarangh4

കാരണം താന്‍ നില്‍ക്കാറായി. തന്റെ ബാധ്യതകളൊക്കെ കുറഞ്ഞു. മക്കളൊയൊക്കെ പഠിപ്പിച്ചു, സ്ഥലം വാങ്ങി, വീട് വെച്ചു, കാറ് വാങ്ങി, അങ്ങനെ എല്ലാം സെറ്റ് ആയതിന് ശേഷം തന്റേതായ കാര്യങ്ങള്‍ക്ക് പിശുക്ക് മാറ്റി കുറച്ച് ലാവിഷ് ആയി തുടങ്ങിയെന്നും നിഷ പറയുന്നു. പിന്നെ അന്ന് ലോക്കലില്‍ യാത്ര ചെയ്താലും ആരും തിരിച്ചറിയില്ല. ഇന്നങ്ങനെ അല്ല. എല്ലാവര്‍ക്കും തിരിച്ചറിയാന്‍ സാധിക്കും. അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ക്കൊരു ബുദ്ധിമുട്ട് ആവാതിരിക്കാന്‍ താന്‍ യാത്രകള്‍ സ്വകാര്യമാക്കി തുടങ്ങി. അത് തനിക്കും ബാക്കിയുള്ളവര്‍ക്കും ബുദ്ധിമുട്ട് ആവാതിരിക്കാന്‍ കൂടിയാണെന്നും നിഷ കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം ടെലിവിഷന്‍ പരിപാടികളില്‍ മാത്രമല്ല സിനിമയിലും സജീവ സാന്നിധ്യമായിരുന്നു നിഷ സാരംഗ്. മധ്യാഹ്നങ്ങളിലും സായാഹ്നങ്ങളിലും സീരിയലുകള്‍ മാത്രം കണ്ടിരുന്ന മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ വിപ്ലവകരമായി മാറിയ സിറ്റ്കോം ഉപ്പും മുളകും ആണ് നിഷയെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ജനപ്രീയ ആക്കി മാറ്റുന്നത്.

Nisha sarangh1
Nisha sarangh1

ബാലചന്ദ്രൻ തമ്പിയുടെയും ഭാര്യ നീലിമയുടെയും അവരുടെ അഞ്ച് മക്കളുടെയും ദൈനംദിന ജീവിതമാണ് ഉപ്പും മുളകും ചിത്രീകരിച്ചത്. നിഷ സാരങ്ങിനെ ഒരുപക്ഷെ നീലിമ എന്ന പേരിൽ പോലുമാണ് ആരാധകർ വിളിക്കാറുള്ളത്. അത്രയും സ്വീകാര്യതെയാണ് മലയാള ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ നിഷ സാരംഗിനുണ്ടായിരുന്നത്. അതേസമയം ചെറിയ പ്രായത്തില്‍ വിവാഹിതയായ നടി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതോടെ മക്കളെയും നോക്കി ഒറ്റയ്ക്കാണ് ജീവിച്ചത്. ചെറിയ മക്കളെയും കൊണ്ട് ഒറ്റയ്ക്ക് ജീവിക്കാന്‍ തുടങ്ങിയതോടെ വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് നിഷയ്ക്ക് ജീവിതത്തിൽ നേരിടേണ്ടി വന്നത്. മുൻപും പല അഭിമുഖങ്ങളിലൂടെയും നിഷ തന്റെ വ്യകതി ജീവിതത്തെപ്പറ്റി തുറന്നു പറഞ്ഞിട്ടുണ്ട്.