ചിലരുണ്ട് രണ്ട് കിട്ടിയാലെ നന്നാവൂ എന്നുള്ളവരെന്ന് നിഷാ സാരംഗ്! ശീലമായി പോയെന്ന് മാത്യു

ഉപ്പും മുളകിലെ നീലുവായി എത്തി പ്രേക്ഷകരുടെ പ്രിയതാരമായിരിക്കുകയാണ് നിഷസാരംഗ്. സിനിമയിലും താരം സജീവമാണ്. താരത്തിന്റെ പുതിയ ചിത്രമാണ്, പ്രകാശന്‍ പറക്കട്ടെ. ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥ എഴുതി ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഇപ്പോഴിതാ നിഷ പങ്കുവച്ചിരിക്കുന്ന ഒരു കാര്യമാണ് വൈറലാകുന്നത്. പ്രകാശന്‍ പറക്കട്ടെയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള കാര്യമാണ് നിഷ പങ്കുവയ്ക്കുന്നത്. ചിത്രത്തില്‍ മാത്യു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മയായിട്ടാണ് നിഷ എത്തുന്നത്. പ്രകാശന്‍ പറക്കട്ടെയുടെ ലൊക്കേഷന്‍ ഏറ്റവും നല്ല സന്തോഷമുള്ള ഒരു ലൊക്കേഷന്‍ ആയിരുന്നുവെന്നും താന്‍ ഭയങ്കര ഹാപ്പിയായിരുന്നെന്നും നിഷ പറയുന്നു.

മാത്യുവിനെ കുറിച്ച് നിഷ പറഞ്ഞ രസകരമായ കമന്റാണ് വൈറലായിരിക്കുന്നത്. ക്യാരക്ടര്‍ നോക്കുകയാണെങ്കില്‍ മാത്യുവിന് ഇതൊരു നിയോഗമാണ്. എവിടെ കണ്ടാലും രണ്ട് പൊട്ടിക്കുക എന്നുള്ളത്. ചില കുട്ടികളുണ്ട് രണ്ട് അടി കൊടുത്താലെ നന്നാവൂ എന്നുള്ളവര്‍, മാത്രമല്ല എത്ര അടി കിട്ടിയാലും നന്നാവാത്ത കുട്ടികളും ഉണ്ടെന്നും നിഷ പറഞ്ഞു.

ഇത് കേട്ട മാത്യുവിന്റെ കമന്റ് ഇങ്ങനെയായിരുന്നു, ചിരിച്ചുകൊണ്ട് മാത്യു പറഞ്ഞു, ‘എനിക്ക് എല്ലാ പടത്തിലും തല്ലു കിട്ടുന്നുണ്ട്. ഇപ്പോ അതൊരു ശീലമായി എന്ന്’.

സൂപ്പര്‍ഹിറ്റായിരുന്ന തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലും മാത്യുവും നിഷ സാരംഗും ഒരുമിച്ച് അഭിനയിച്ചിരുന്നു. ചിത്രത്തിലെ നായികയായിരുന്ന അനശ്വര രാജന്‍ അവതരിപ്പിച്ച കീര്‍ത്തിയുടെ അമ്മയായാണ് നിഷ എത്തിയത്.
ചിത്രത്തില്‍ മാത്യു അവതരിപ്പിച്ച ജെയ്സണെ കീര്‍ത്തിയുടെ അമ്മ തല്ലുന്ന രംഗം ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു നിഷയുടെ പരാമര്‍ശം.

പ്രകാശന്‍ പറക്കട്ടെയുടെ കഥയും, സംഭാഷണവും ധ്യാന്‍ തന്നെയാണ്.
ദിലീഷ് പോത്തന്‍, മാത്യു തോമസ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ , നിഷ സാരംഗ്, എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.

ഷാന്‍ റഹ്‌മാന്റെ സംഗീതവും ഗുരുപ്രസാദാണ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നത്. ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം, അജു വര്‍ഗീസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

 

 

 

 

 

Anu

Recent Posts

ജാസ്മിന് കപ്പ് കിട്ടാതിരുന്നത് നന്നായി; ജിന്റോ ജയിച്ചത് സിംപതികൊണ്ടല്ല ; ശോഭ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…

1 hour ago

തന്റെ ഓഫീസിൽ ഇന്നും ഫ്രെയിം ചെയ്യ്തു വെച്ചിരിക്കുന്ന ആ  ഒരു നടന്റെ ഓട്ടോഗ്രാഫ് ആണ്; വെളിപ്പെടുത്തലുമായി വിജയ് സേതുപതി

നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …

2 hours ago

പ്രണവിന്റെ നായികആയതിൽ സന്തോഷം എന്നാൽ പൂരത്തെറി ലഭിച്ചു, ദർശന രാജേന്ദ്രൻ

വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…

4 hours ago

തിലകൻ ചേട്ടൻ മരിച്ചതുകൊണ്ടാകാം ഇന്നും ആ വിഷയം ചർച്ച ആകുന്നത്! ഇനിയും ഞാൻ മരിച്ചാലും ഇത് തന്നെ സംഭവിക്കാ൦; വിനയൻ

12  വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…

5 hours ago

ചേട്ടൻ ഇനിയും ഒരു പുതിയ സിനിമ ചെയ്യുന്നുണ്ട് അതിലും ക്രിഞ്ചും, ക്ലിഷോയും ഉണ്ടങ്കിൽ വെറുതെ വിടരുത്; ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…

6 hours ago

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

19 hours ago