ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ റോഷാക്ക്. ഫസ്റ്റ് ലുക്ക് പോസ്റ്ററുകളിലൂടെ ഇത്രയും ഹൈപ്പ് കിട്ടിയൊരു മലയാള സിനിമയില്ല. ഇതിനോടകം റോഷാക്കിന്റെ നിരവധി പോസ്റ്ററുകള്‍ പുറത്തു വന്നിരുന്നു. ചിത്രം നാളെ തിയേറ്ററുകളില്‍ റിലീസാവുകയാണ്.
ഇപ്പോഴിതാ ചിത്രം കാണാന്‍ പോകുന്നവരോട് സംവിധായകന് നിസാം ബഷീര്‍ കുറച്ചു കാര്യങ്ങള്‍ പറയുകയാണ്. ‘ഒന്നിനൊന്നു വ്യത്യസ്തരായ കുറെ കഥാപാത്രങ്ങളുടെ പ്രവര്‍ത്തികളാണ് സിനിമയില്‍ കാണിക്കുന്നത്.. ഇതാണ് ഇയാളുടെ സ്വഭാവമെന്ന് എന്ന് എവിടെയും പറയുന്നില്ല.. ഇവര്‍ ചെയ്യുന്ന പ്രവര്‍ത്തിയിലൂടെ പ്രേക്ഷകര്‍ അത് കണ്ട് മനസിലാക്കിയെടുക്കണമെന്നാണ് അദ്ദേഹം പറയുന്നത്.
‘ഒരാള്‍ നായകനാണോ വില്ലനാണോ എന്ന് പറയാനാവാത്ത അവസ്ഥ.. ചിലര്‍ക്ക് തോന്നും ഇയാള്‍ നായകനാണ്, നല്ലയാളാണ് എന്നൊക്കെ.. ചിലര്‍ക്ക് തോന്നും ഇയാള്‍ മോശമാളാണെന്ന്.. കാണുന്ന പ്രേക്ഷരുടെ പേഴ്സണാലിറ്റിയും ഐഡിയയും പോലെയിരിക്കും ഇവര്‍ നല്ലവരാണോ ചീത്ത ആളുകളാണോയെന്നൊക്കെ തോന്നുന്നതും ഇവരുടെ ഉദ്ദേശമെന്താണെന്ന് മനസിലാകുന്നതൊക്കെ.. ??
ഫ്രഷ് പ്ലോട്ടാണ്.. ഫ്രഷ് കഥയാണ്.. ആളുകള്‍ അത് എങ്ങനെയെടുക്കും എന്നൊരു ടെന്‍ഷനുണ്ട്.. എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുത്ത് വിശദമാക്കുന്ന ഒരു സിനിമയല്ല ഇത്.. പ്രേക്ഷകര്‍ മനസ്സ് കൊണ്ട് അതിലൂടെ സൂക്ഷ്മമായ സഞ്ചാരം നടത്തി ഇത് വായിച്ചെടുത്താല്‍ നല്ല ഫിക്ഷണല്‍ സ്റ്റോറിയായി ഫീല്‍ ചെയ്യും. എഡ്ജ് ഓഫ് എ സീറ്റ് സിനിമയൊന്നുമല്ല..
നമുക്ക് relax ചെയ്തു കാണാന്‍ പറ്റുന്ന സിനിമ തന്നെയാണ് പക്ഷെ കുറച്ചു ചിന്ത കൂടി കാര്യങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കണം, details ശ്രദ്ധിക്കണം, ഫ്രഷ് & ക്ലിയര്‍ മനസ്സോടെ മറ്റൊന്നില്ലേക്കും ശ്രദ്ധ തെറ്റാതെ ഇരുന്ന് കാണാന്‍ പറ്റിയാല്‍ ഇതൊരു നല്ലൊരു theatre അനുഭവം ആയിരിക്കുമെന്നും പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…