‘നിതാര ശ്രീനിഷ്’… ഞങ്ങളുടെ കുഞ്ഞ് മാലാഖ!!! സന്തോഷ ചിത്രവുമായി പേളി

മലയാളത്തിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് നടന്‍ ശ്രീനിഷ് അരവിന്ദും പേളി മാണിയും. താരദമ്പതികള്‍ക്ക് അടുത്തിടെയാണ് രണ്ടാമത്തെ കണ്‍മണിയെത്തിയത്. കുഞ്ഞിന്റെ വിശേഷങ്ങളെല്ലാം താരങ്ങള്‍ സോഷ്യലിടത്ത് പങ്കിടാറുണ്ട്. നില ബേബിയ്ക്ക് കുഞ്ഞനുജത്തിയെത്തിയ സന്തോഷ വാര്‍ത്ത ശ്രീനിഷാണ് ആരാധകരോട് പങ്കിട്ടത്. പിന്നാലെ പേളിയും കുഞ്ഞുവാവയുടെ ആദ്യ ചിത്രം പങ്കിട്ടിരുന്നു. സോഷ്യലിടത്ത് കുഞ്ഞ് താരമാണ് നില. പേളിയുടെ ബേബി ഷവര്‍ ചിത്രങ്ങളെല്ലാം സോഷ്യലിടത്ത് വൈറലായിരുന്നു. ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്.

ഇപ്പോഴിതാ കുഞ്ഞുവാവയുടെ നൂലുകെട്ട് വിശേഷങ്ങളാണ് താരങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ‘നിതാര ശ്രീനിഷ്’ എന്നാണ് കുഞ്ഞുവാവയുടെ പേര്. ‘ഞങ്ങളുടെ കുഞ്ഞ് മാലാഖയ്ക്ക് ഇന്ന് 28 ദിവസം തികയുകയാണ്. അവളുടെ നൂലുകെട്ടായിരുന്നു, ഊഹിച്ചല്ലോ? ഞങ്ങളുടെ ഹൃദയം സന്തോഷത്താല്‍ നിറഞ്ഞിരിക്കുന്നു, ഞങ്ങളുടെ കൈകളും നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ എല്ലാ പ്രാര്‍ഥനകളും അനുഗ്രഹങ്ങളും ഞങ്ങള്‍ക്കൊപ്പം വേണം’, എന്നാണ് പേളി മാണി കുറിച്ചു ഒപ്പം ശ്രീനിഷിനും മൂത്ത മകള്‍ നില ശ്രീനിഷിനൊപ്പവുമുള്ള ചിത്രങ്ങളും പേളി പങ്കുവച്ചിട്ടുണ്ട്.

നിരവധി പേരാണ് പേളിക്കും കുടുംബത്തിനും ആശംസകള്‍ നേരുന്നത്. നിലയെ പോലെയാണ് നിതാരയെന്നാണ് ഭൂരിഭാഗം കമന്റുകളും.ജനുവരി 13നാണ് പേളി മാണി രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പെണ്‍കുഞ്ഞാണെന്നും അമ്മയും മകളും സുഖമായിരിക്കുന്നുവെന്നും പറഞ്ഞാണ് ശ്രീനിഷ് സന്തോഷം പങ്കുവച്ചത്. പിന്നാലെ ആശുപത്രിയില്‍ നിന്നും കുഞ്ഞിനൊപ്പമുള്ള ചിത്രം പേളിയും പങ്കുവച്ചിരുന്നു.

2019ലായിരുന്നു പേളി മാണിയും നടന്‍ ശ്രീനിഷ് അരവിന്ദും തമ്മിലുള്ള വിവാഹിതരായത്. ബിഗ് ബോസ് മലയാളം ഷോയിലെ മത്സരാര്‍ഥികളായെത്തിയാണ് താരങ്ങള്‍ പ്രണയത്തിലായത്. 2021 മെയ് 21ന് ഇവര്‍ക്ക് ആദ്യത്തെ കണ്‍മണിയായ നില ജനിക്കുകയും ചെയ്തു.

Anu

Recent Posts

ജാസ്മിന് കപ്പ് കിട്ടാതിരുന്നത് നന്നായി; ജിന്റോ ജയിച്ചത് സിംപതികൊണ്ടല്ല ; ശോഭ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…

34 mins ago

തന്റെ ഓഫീസിൽ ഇന്നും ഫ്രെയിം ചെയ്യ്തു വെച്ചിരിക്കുന്ന ആ  ഒരു നടന്റെ ഓട്ടോഗ്രാഫ് ആണ്; വെളിപ്പെടുത്തലുമായി വിജയ് സേതുപതി

നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …

1 hour ago

പ്രണവിന്റെ നായികആയതിൽ സന്തോഷം എന്നാൽ പൂരത്തെറി ലഭിച്ചു, ദർശന രാജേന്ദ്രൻ

വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…

3 hours ago

തിലകൻ ചേട്ടൻ മരിച്ചതുകൊണ്ടാകാം ഇന്നും ആ വിഷയം ചർച്ച ആകുന്നത്! ഇനിയും ഞാൻ മരിച്ചാലും ഇത് തന്നെ സംഭവിക്കാ൦; വിനയൻ

12  വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…

4 hours ago

ചേട്ടൻ ഇനിയും ഒരു പുതിയ സിനിമ ചെയ്യുന്നുണ്ട് അതിലും ക്രിഞ്ചും, ക്ലിഷോയും ഉണ്ടങ്കിൽ വെറുതെ വിടരുത്; ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…

5 hours ago

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

18 hours ago