സിനിമയില്‍ ഒരുപാട് കഷ്ടപ്പെട്ടു! സഹായിച്ചത് ദിലീപേട്ടന്‍! – നിത്യദാസ്

പറക്കും തളിക എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് നിത്യദാസ്. ചെറിയ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സിനിമാ ലോകത്തേക്ക് തിരിച്ച് എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയിലേക്ക് എത്തിയ ആദ്യകാലങ്ങളില്‍ സിനിമയെ കുറിച്ചോ അഭിനയത്തെ കുറിച്ചോ തനിക്ക് ഒന്നും അറിയില്ലായിരുന്നു എന്ന് പറയുകയാണ് നിത്യ. തന്റെ ഏറ്റവും പുതിയ ചിത്രം പള്ളിമണിയെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെയ്ക്കവെയാണ് നിത്യ ഇതേ കുറിച്ച് മനസ്സ് തുറന്നത്.

സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് വലിയ സന്തോഷത്തിലാണ് ദിലീപേട്ടന്റെ നായികയായി പറക്കും തളികയിലേക്ക് എത്തിയത്.. എനിക്ക് സിനിമയെ കുറിച്ച് ഒരു കുന്തവും അറിയില്ലായിരുന്നു. പക്ഷേ, ദിലീപേട്ടന്റെ നായികയാകാന്‍ പോകുന്നു എന്ന സന്തോഷം ആയിരുന്നു. എന്നാല്‍ അഭിനയം എത്ര പാടുള്ള പണിയാണെന്ന് അന്ന് എനിക്ക് മനസ്സിലായി.. ആദ്യം ബസന്തിയായി തന്നെ മേക്കപ്പ് ചെയ്തപ്പോള്‍ തന്നെ വിഷമം ആയി.. പിന്നീട് ആ പുഴയില്‍ നിന്ന് മുങ്ങി നിവരുന്ന സീന്‍ എടുത്ത് തുടങ്ങിയപ്പോള്‍ ഒരുപാട് ടേക്കുകള്‍ പോയി എന്നും വഴക്ക് കേട്ടു എന്നും നിത്യ സെറ്റിലെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നു..

പുഴയില്‍ നിന്ന് മുങ്ങി നിവരുന്ന സീന്‍ ചിരിച്ചുകൊണ്ട് ചെയ്യാന്‍ ആണ് സംവിധായകന്‍ പറഞ്ഞത്. എന്നാല്‍ എനിക്ക് അതിന് സാധിച്ചിരുന്നില്ല. ആദ്യത്തെ കാരണം എനിക്ക് മുങ്ങാന്‍ അറിയില്ല എന്നതായിരുന്നു… മറ്റൊന്ന് ആ പുഴയില്‍ മുതല ഉണ്ടെന്ന് പറഞ്ഞ് തന്നെ ചിലര്‍ പേടിപ്പിച്ചു.. ആ ചിന്തകള്‍ വെച്ചെല്ലാമാണ് അഭിനയിച്ചത്. അപ്പോള്‍ എങ്ങനെയാണ് അഭിനയിക്കാന്‍ സാധിക്കുന്നത്.. പേടിയായിരുന്നു.. ആ സീന്‍ ഒരു അന്‍പത് ടേക്കോളും പോയി എന്നും..

പിന്നേയും എടുക്കാന്‍ പറഞ്ഞപ്പോള്‍ എനിക്ക് സിനിമ വേണ്ടെന്നും വീട്ടില്‍ പോകണമെന്നും പറഞ്ഞെന്നും നിത്യ പറയുന്നു.. അന്ന് ദിലീപേട്ടന്‍ ആണ് തന്നെ സപ്പോര്‍ട്ട് ചെയ്തത്.. പേടിക്കണ്ട എന്നും.. പേടിക്കാതെ അഭിനയിക്കണം എന്നെല്ലാം തനിക്ക് പറഞ്ഞ് തന്നു എന്നും നിത്യ പറയുന്നു.

Sreekumar

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

6 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

7 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

8 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

8 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

8 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

9 hours ago