മകള്‍ക്ക് ഇതൊരു പുതിയ അനുഭവം ആയിരിക്കും.. ഒരുപാട് സന്തോഷത്തോടെ നിത്യ ദാസ്

വിവാഹ ശേഷം അഭിനയ രംഗത്തോട് വിട പറഞ്ഞ നടിമാരില്‍ ഒരാളായിരുന്നു നിത്യ ദാസ്.. ആ വാര്‍ത്ത ആരാധകരെ നിരാശയിലാക്കിയിരുന്നു.. അതുകൊണ്ട് തന്നെ നിത്യയുടെ തിരിച്ച് വരവും ആരാധകരില്‍ തീര്‍ത്ത സന്തോഷം വളരെ വലുതാണ്.. നായികയായി മലയാള സിനിമയില്‍ തിളങ്ങിയ താരം, വിവാഹശേഷം കുടുംബവും കുട്ടികളുമായി അഭിനയത്തോട് വിട പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ പള്ളിമണി എന്ന മലയാള ചിത്രത്തിലൂടെ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ് നിത്യ ദാസ്..

വീണ്ടും സിനിമയില്‍ എത്തുമ്പോള്‍ നിത്യയും വളരെ ആകാംക്ഷയിലാണ്.. തന്റെ സിനിമകള്‍ ഒന്നും മക്കള്‍ അങ്ങനെ കണ്ടിട്ടില്ലെന്നാണ് നിത്യ ദാസ് പറയുന്നത്. പറക്കും തളികയോ മറ്റൊ മകള്‍ കണ്ടിട്ടുണ്ട്.. ഞാന്‍ വീണ്ടും സിനിമയിലേക്ക് തിരിച്ച് വരുന്നതും ബിഗ് സ്‌ക്രീനില്‍ തന്റെ മുഖം തെളിയുന്നതുമെല്ലാം മക്കള്‍ക്ക് പുതിയ ഒരു അനുഭവം ആയിരിക്കുമെന്നാണ് നിത്യാ ദാസ് പറയുന്നത്. മകള്‍ക്ക് എന്തായാലും ഇതൊരു പുതിയ അനുഭവം ആയിരിക്കുമെന്നാണ് നിത്യ പറയുന്നത്. പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് നടി വീണ്ടും മറ്റൊരു സിനിമയുടെ ഭാഗമാകുന്നത്.

പതിനഞ്ച് വര്‍ഷം സിനിമയില്‍ നിന്ന് മാറി നിന്നു എന്ന ഫീല്‍ തനിക്ക് തോന്നിയിട്ടില്ലെന്നാണ് നിത്യ പറയുന്നത്. അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമായ പള്ളിമണിയിലൂടെയാണ് നിത്യ വീണ്ടും തിരിച്ചുവരവിന് ഒരുങ്ങുന്നത്. ശ്വേതാ മേനോന്‍, കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ തുടങ്ങി വന്‍താര നിര അണിനിരക്കുന്ന സിനിമയാണ് പള്ളിമണി. സിനിമയുടെ വിശേഷങ്ങളും മറ്റ് ചാലഞ്ച് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്.

പള്ളിമണി എന്ന സിനിമ തനിക്ക് നല്ല അനുഭവം ആയിരുന്നു. കുറെ നാളുകള്‍ക്ക് ശേഷം വരുന്ന എനിക്ക് എല്ലാവരും ആയിട്ട് ഒന്ന് പരിചയപ്പെടാന്‍ ഒക്കെ പാടായിരുന്നു. പക്ഷേ എല്ലാവരും വളരെ കൂളായിട്ട് ഇടപഴകിയെന്നും കഥാപാത്രം ആയി മാറാന്‍ വളരെ പെട്ടെന്ന് തന്നെ സാധിച്ചെന്നും നടി പറയുന്നു. ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് നിത്യ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചത്.

Sreekumar

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

10 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

10 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

12 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

14 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

16 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

17 hours ago