ധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് ‘തിരുചിത്രമ്പലം’. ചിത്രത്തില്‍ നായികയായി എത്തുന്നത് നിത്യാ മേനോനാണ്. ഇപ്പോഴിതാ ഈ സിനിമയില്‍ എത്തുന്നതിന് മുന്‍പ് ധനുഷ് തന്നോട് പറഞ്ഞ കാര്യങ്ങളെ കുറിച്ച് നിത്യ മേനോന് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ധനുഷ് എന്നെ ഒരുദിവസം വിളിച്ചിട്ട് എന്താണ് എന്റെ കൂടെ ജോലി ചെയ്യാത്തത് എന്ന് ചോദിച്ചു എന്ന കാര്യമാണ് നിത്യ മേനോന് പറയുന്നത്.
നീ എല്ലാരുടെ കൂടെയും ജോലി ചെയ്യുന്നു എന്തുകൊണ്ടാണ് എന്റെ കൂടെ ഒരു സിനിമയില്‍ അഭിനയിക്കാത്തത് എന്നാണത്രെ ധനുഷ് നിത്യയോട് ചോദിച്ചത്. അപ്പോള്‍ ചെയ്യാം എന്ന് താന്‍ ഉറപ്പ് പറഞ്ഞു എന്നും നിത്യ പറയുന്നു. ഈ കഥാപാത്രം നീ ചെയ്താല്‍ ആണ് നന്നാവുക. അതിന് എന്ത് വേണമെങ്കിലും എത്ര വേണമെങ്കിലും കാത്തിരിക്കാം എന്നും ധനുഷ് പറഞ്ഞെന്നും നിത്യ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ‘തിരുചിത്രമ്പലം’ എന്ന സിനിമയുടേത് ഒരു നല്ല കഥയാണ്..
ആ സിനിമ ധനുഷിനോട് അത്രയും ചേര്‍ന്ന് നില്ക്കുന്ന ഒരു സിനിമ കൂടിയാണ് എന്നും നിത്യ പറഞ്ഞു. ധനുഷിന്റെ സിനിമയുടെ സോണിനെ കുറിച്ചും അഭിമുഖത്തില്‍ നിത്യ പറയുന്നു.. ഇടത്തരം കുടുംബങ്ങളിലെ കഥകളാണ് ധനുഷ് ചെയ്യുന്നത്.. അത്തരം സാഹചര്യങ്ങളെ അദ്ദേഹത്തിന് നന്നായി മനസ്സിലാക്കാനും സാധിക്കാറുണ്ട് എന്നും നിത്യ മേനോന് പറഞ്ഞു.
തിരുചിത്രമ്പലം എന്ന സിനിമ മിത്രന് ജവഹര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധനുഷിന് ഒപ്പം പ്രകാശ്രാജ്, നിത്യ മേനോന്, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു. ആഗസ്റ്റ് 18ന് ആയിരിക്കും ചിത്രം റിലീസ് ചെയ്യുക.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…