നിത്യാ ദാസിന്റെ കുടുംബത്തിലെ ആഘോഷ ദിവസം..! വിശേഷം ഇതാണ്..!

ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാളി മനസ്സുകളില്‍ പതിഞ്ഞ മുഖമാണ് നടി നിത്യാ ദാസിന്റേത്..നരിമാന്‍, കണ്‍മഷി, ബാലേട്ടന്‍ തുടങ്ങിയ സിനിമകളിലൂടെ മികച്ച ഒരുപാട് സ്ത്രീകഥാപാത്രങ്ങളെ താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ചു. ഒരിടവേളയ്ക്ക് ശേഷം ഇപ്പോള്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിച്ചേര്‍ന്ന നിത്യയുടെ എല്ലാ വിശേഷങ്ങളും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ്. വിവാഹ ശേഷം താരത്തിന്റെ ബ്രേക്ക് ആരാധകരെയും നിരാശയിലാക്കിയിരുന്നു. ഇപ്പോള്‍ ഒരു തിരിച്ചു വരവ് നടത്തിയ നിത്യ സോഷ്യല്‍ മീഡിയ ഇടങ്ങളിലടക്കം സജീവമാണ്.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു സന്തോഷ വാര്‍ത്ത അറിയിച്ച് ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ് താരം. തന്റെ മകന്റെ ജന്മദിനം ആഘോഷിച്ചതിന്റെ ഫോട്ടോകളും വിശേഷങ്ങളുമാണ് താരം പങ്കുവെയ്ക്കുന്നത്. നിത്യയുടെ മകന്‍ നമന്‍ സിംഗിന്റെ ജന്മദിനാഘോഷ ദിനത്തില്‍ താരം പങ്കുവെച്ച കുടുംബ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഒപ്പം മകന് വേണ്ടി നടി എത്തിച്ച കേക്കും ശ്രദ്ധ നേടുകയാണ്..

അവഞ്ചേഴ്‌സിന്റെ കടുത്ത ആരാധകനായ മകന് വേണ്ടി അതേ തീമിലുള്ള കേക്കാണ് ആഘോഷത്തിനായി വാങ്ങിച്ചു നല്‍കിയിരിക്കുന്നത്. 2007ല്‍ തന്റെ വിവാഹം കഴിഞ്ഞതോടെ താരം സിനിമാ മേഖലയില്‍ നിന്ന് വലിയൊരു ഇടവേള എടുത്തിരുന്നു..

2007ല്‍ പുറത്തിറങ്ങിയ സൂര്യ കിരീടമാണ് നിത്യ ഏറ്റവും ഒടുവില്‍ അഭിനയിച്ച സിനിമ. നാളുകള്‍ക്ക് ശേഷം മകള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ റീല്‍സ് വീഡിയോകളിലൂടെയാണ് താരം വീണ്ടും സജീവമായത്.

മകള്‍ക്കൊപ്പമുള്ള നിത്യയുടെ ഡാന്‍സ് വീഡിയോസ് വളരെ അധികം ശ്രദ്ധ നേടിയിരുന്നു. നൈന എന്നാണ് നിത്യയുടെ മകളുടെ പേര്. അമ്മയെപോലെ നിത്യയുടെ മകളും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്.. അതേസമയം, വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സിനിമാ രംഗത്തേക്ക് തിരിച്ചു വന്നിരിക്കുകയാണ് നിത്യ. പള്ളിമണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇപ്പോള്‍ താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആരാധകരും ഈ സിനിമയ്ക്കായി കാത്തിരിക്കുകയാണ്.

Rahul

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

3 mins ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

2 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

2 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

3 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

4 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

6 hours ago