പ്രൊഫസറായി നിവിൻ,ബെർലിനായി വിനയ്; വൈറലായി ബോസ് ആൻഡ് കോയുടെ മണി ഹീസ്റ് ലുക്ക്

നിവിൻ പോളി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് രാമചന്ദ്ര ബോസ് ആൻഡ് കോ.ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഈ ചിത്രം ‘ഒരു പ്രവാസി ഹീസ്റ്റ്’ എന്ന ടാഗ് ലൈനോടെയാണ് എത്തുന്നത്. മലയാളികള്‍ക്ക് ഏറെ പരിചിതമായ മറ്റൊരു ഹീസ്റ്റ് ആണ് ‘മണി ഹീസ്റ്റ് ‘. ലോകമെങ്ങുമുള്ള സീരിസ് പ്രേമികളെ ആവേശത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തിയ  നെറ്റ് ഫ്ലിക്സ് വെബ് സീരീസ് മണി ഹീസ്റ്റ്. മണി ഹീസ്റ്റിനും അതിലെ കഥാപാത്രങ്ങളായ പ്രൊഫസറിനും ടോക്കിയോയ്ക്കും നെയ്റോബിക്കുമെല്ലാം കേരളത്തില്‍ നിരവധി ആരാധകരാണുള്ളത്.ബോസ് ആൻഡ് കോ എന്ന പ്രവാസി കൊള്ളക്കഥയിലെ താരങ്ങള്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട മണി ഹീസ്റ്റിലെ കഥാപാത്രങ്ങളായാല്‍ എങ്ങനെ ഉണ്ടാകും? കൊള്ളത്തലവനായ പ്രൊഫസര്‍ ആയി നിവിൻ പോളി ആണ് എത്തുന്നത്. റിയോ ആയി വിജിലേഷ് കരയാട് ആണ് എത്തുന്നത്. ഹെല്‍സിങ്കി ആയി ജാഫര്‍ ഇടുക്കിയും , ടോക്കിയോ ആയി മമിത ബൈജുവും എത്തുമ്പോൾ , ബെര്‍ലിൻ ആയി വിനയ് ഫോര്‍ട്ടും , നെയ് റോബി ആയി ആര്‍ഷ ബൈജുവും , ഡെൻവര്‍ ആയി ശ്രീനാഥ് ബാബുവുമാണ് എത്തുന്നത് . വളരെ രസകരമായാണ് ബോസ് ആൻഡ് കോ താരങ്ങളുടെ മണി ഹൈസ്റ്റ് ഔട്ട് ലുക്കുകള്‍ എത്തിയിരിക്കുന്നത്. ഗോകുൽ പിള്ള എന്ന ആർടിസ്റ്റാണ് ചിത്രങ്ങൾക്കു പിന്നിൽ. നേരത്തെയും ഗോകുൽ പിള്ള ഇത്തരത്തിലുള്ള ചിതാരങ്ങൾ സൃഷ്ടിച്ചിരുന്നു. ഗെയിം ഓഫ് ത്രോൺസ് കഥാപത്രങ്ങളുടെ കേരളത്തിലെ വിവാഹവും , ലോകത്തിലെ കോടീശ്വരന്മാർ ദരിദ്രർ ആയാലുള്ള വസ്ഥയുമൊക്കെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ നിർമിച്ചിട്ടുണ്ട്. അമേരിക്കൻ മുൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപ് മുതൽ എലോൺ മാസ്ക് വരെ ഈ കൂട്ടാട്ജഹിൽ ഉണ്ടായിരുന്നു. എന്തായാലും ബോസ് ആൻഡ് കോയുടെ മാണി ഹയ്‌സ്ട്ട ലോഗിന് സമ്മിശ്രപ്രതികാരണാംണ് ലഭിക്കുന്നത്.

നിവിൻ പോളിയുടെ പ്രൊഫസ ലുക്ക് മാത്രമേ ശെരിയായിട്ടുള്ളൂ എന്നാണു കമന്റുകൾ. വളരെയധികം ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് രാമചന്ദ്ര ബോസ്സ് & കോ .യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടന്നത്.ചിരികളാൽ സമ്പന്നമായ ഒരു കൊളളയുടെയും നല്ലവനായ കൊള്ളക്കാരൻ്റെയും കഥയാണ് ചിത്രം പറയുന്നത്. ടീസറിൽ തന്നെ രസകരവും സ്റ്റൈലിഷുമായ രംഗങ്ങൾ ഏറെയുണ്ടായിരുന്നു. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിക്കുന്നത്. നിവിൻ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്.പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ, എഡിറ്റിംഗ് നിഷാദ് യൂസഫ്, മ്യൂസിക് മിഥുൻ മുകുന്ദൻ,ലിറിക്സ്  സുഹൈല്‍ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – പ്രവീണ്‍ പ്രകാശൻ,നവീൻ തോമസ്, ലൈൻ പ്രൊഡ്യൂസേഴ്സ് സന്തോഷ് കൃഷ്ണൻ, ഹാരിസ് ദേശം, ലൈൻ പ്രൊഡക്ഷൻ റഹീം പി എം കെ, മേക്കപ്പ് ലിബിൻ മോഹനൻ, കോസ്റ്റ്യൂം മെല്‍വി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈൻ  രംഗനാഥ് രാജീവ്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ റിനി ദിവാകര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍  സമന്തക് പ്രദീപ്, കൊറിയോഗ്രഫര്‍  ഷോബി പോള്‍രാജ്,ആക്ഷൻഫീനിക്സ് പ്രഭു, ജി മുരളി, കനല്‍ കണ്ണൻ, ഫിനാൻസ് കണ്‍ട്രോളര്‍ അഗ്നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാര്‍ജ് ബിമീഷ് വരാപ്പുഴനൗഷാദ് കല്ലറ, അഖില്‍ യെശോധരൻ , വി എഫ് എക്സ് പ്രോമിസ്, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ്  ബബിൻ ബാബു, സ്റ്റില്‍സ് അരുണ്‍ കിരണം, പ്രശാന്ത് കെ പ്രസാദ്, പോസ്റ്റര്‍ ഡിസൈൻ  ടെൻ പോയിൻ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരൻ, മാര്‍ക്കറ്റിംഗ്  ബിനു ബ്രിംഗ് ഫോര്‍ത്ത്, പി ആര്‍ ഓ ശബരി എന്നിവരാണ് .

Aswathy

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

3 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

4 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

7 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

9 hours ago