ആ ഡയലോഗ് ഒക്കെ ഉള്ളിൽനിന്നും  വരുന്നതാണ്! അങ്ങനൊരു കഥാപത്രം ചെയ്യാൻ നല്ല ടെൻഷൻ ഉണ്ടായിരുന്നു; നിവിൻ പോളി 

Follow Us :

നിവിൻ പോളിയുടെ പുതിയ ചിത്രം മലയാളി ഫ്രം ഇന്ത്യ ഇപ്പോൾ നല്ല പ്രേഷക പ്രതികരണവുമായി മുന്നേറുകയാണ്, ഈ ഒരു അവസരത്തിൽ താൻ ചെയ്യ്ത വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷം ചെയുമ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. വര്ഷങ്ങള്ക്ക് ശേഷം എന്ന ചിത്രത്തിലെ നിവിന്റെ ഡയലോഗുകൾ എല്ലാം തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.

താൻ പറഞ്ഞ ആ ഡയലോഗുകൾ എല്ലാം തന്നെ തന്റെ ഉള്ളിൽ നിന്നും വന്നതാണ്. തമാശ രൂപേണ നടൻ പറയുന്നു, ചിത്രത്തിലെ നിതിൻ മോളി എന്ന കഥാപാത്രം ചെയുന്നതിന് നല്ല ടെൻഷൻ തനിക്ക് ഉണ്ടായിരുന്നു. വിനീത് എന്നെ വിശ്വസിച്ചാണ് ആ കഥപാത്രം തന്നെ ഏല്പിച്ചത്

അതൊക്കെ ഉള്ളിൽ നിന്നും വരും അങ്ങനത്തെ അവസ്ഥയിൽ അതുള്ളിൽ നിന്നും വന്നല്ലേ പറ്റൂ, ഞാൻ അങ്ങനെ ചെയ്യുമ്പോൾ പ്രേക്ഷകർ എങ്ങനെ എടുക്കുമെന്നായിരുന്നു എന്നിലെ ടെൻഷൻ ഞാൻ ആ കാര്യം വിനീതിനോട് പറയുകയും ചെയ്യ്തു, അപ്പോൾ വിനീത് പറഞ്ഞു നിനക്ക് മാത്രമേ ഇത് ചെയ്യാൻ കഴിയൂ, ഇത്രയും നാൾ നീ എന്നെ വിശ്വസിച്ചില്ലേ, ഇതിലും നീ വിശ്വസിക്കൂ എന്ന് വിനീത് എന്നോട് പറഞ്ഞു നിവിൻ പോളി പറയുന്നു