‘ഡിയർ സ്റ്റുഡന്റസ്’ നിവിൻ പോളിയും നയൻതാരയും വീണ്ടും ഒന്നിക്കുന്നു?

നിവിൻ പോളി നായകനാവുന്ന ‘ഡിയർ സ്റ്റുഡന്റ്‌സ്’ എന്ന ചിത്രം നേരത്തെ പ്രഖ്യാപിച്ചതാണ്. ഇപ്പോഴിതാ ചിത്രത്തിൽ നായികയാകുന്നത് നയൻതാരയാണെന്ന റിപ്പോർട്ടുകളണ് വരുന്നത്. നവാഗതരായ ജോർജ് ഫിലിപ്പും സന്ദീപ് കുമാറുമാണ് ഡിയർ സ്റ്റുഡന്റ്‌സ് സംവിധാനം ചെയ്യുന്നത്. നയൻതാരയുമായി സംവിധായകർ ചർച്ചകൾ നടത്തുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

നേരത്തെ ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ‘ലവ് ആക്ഷൻ ഡ്രാമ’ എന്ന ചിത്രത്തിലാണ് നിവിനും നയൻതാരയും ജോഡികളായി എത്തിയത്. പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ലവ് ആക്ഷൻ ഡ്രാമയിൽ ദിനേശനും ശോഭയുമായി ഇരുവരും തകർത്തഭിനയിച്ചിരുന്നു.

നയൻതാര അവസാനമായി മലയാളത്തിൽ അഭിനയിച്ചത് നിഴൽ എന്ന ചിത്രത്തിലാണ്. പൃഥ്വിരാജിന്റെ നായികയായി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ് സിനിമയാണ് നയൻതാരയുടെതായി റിലീസിനൊരുങ്ങുന്നത്. ഷാരൂഖ് ഖാൻ നായകനായ ജവാൻ എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക്് അരങ്ങേറ്റം കുറിക്കുകയാണ്.അതേ സമയം തുറമുഖം, ഏഴു കടൽ ഏഴു മലൈ എന്നിവയാണ് നിവിന്റെ റിലീസിന് റിലീസിന് ഒരുങ്ങുന്ന
പുതിയ ചിത്രം.

Aiswarya Aishu