നിവിൻ പോളി നായകനാവുന്ന ‘ഡിയർ സ്റ്റുഡന്റ്സ്’ എന്ന ചിത്രം നേരത്തെ പ്രഖ്യാപിച്ചതാണ്. ഇപ്പോഴിതാ ചിത്രത്തിൽ നായികയാകുന്നത് നയൻതാരയാണെന്ന റിപ്പോർട്ടുകളണ് വരുന്നത്. നവാഗതരായ ജോർജ് ഫിലിപ്പും സന്ദീപ് കുമാറുമാണ് ഡിയർ സ്റ്റുഡന്റ്സ് സംവിധാനം ചെയ്യുന്നത്. നയൻതാരയുമായി സംവിധായകർ ചർച്ചകൾ നടത്തുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
നേരത്തെ ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ‘ലവ് ആക്ഷൻ ഡ്രാമ’ എന്ന ചിത്രത്തിലാണ് നിവിനും നയൻതാരയും ജോഡികളായി എത്തിയത്. പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ലവ് ആക്ഷൻ ഡ്രാമയിൽ ദിനേശനും ശോഭയുമായി ഇരുവരും തകർത്തഭിനയിച്ചിരുന്നു.
നയൻതാര അവസാനമായി മലയാളത്തിൽ അഭിനയിച്ചത് നിഴൽ എന്ന ചിത്രത്തിലാണ്. പൃഥ്വിരാജിന്റെ നായികയായി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ് സിനിമയാണ് നയൻതാരയുടെതായി റിലീസിനൊരുങ്ങുന്നത്. ഷാരൂഖ് ഖാൻ നായകനായ ജവാൻ എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക്് അരങ്ങേറ്റം കുറിക്കുകയാണ്.അതേ സമയം തുറമുഖം, ഏഴു കടൽ ഏഴു മലൈ എന്നിവയാണ് നിവിന്റെ റിലീസിന് റിലീസിന് ഒരുങ്ങുന്ന
പുതിയ ചിത്രം.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…