മലര്‍വാടി ആര്‍ട്സ് ക്ലബിലൂടെ മലയാള സിനിമയിലേക്കെത്തിയ നടനാണ് നിവിന്‍ പോളി. വീനീത് ശ്രീനിവാസന്റെ തന്നെ തട്ടത്തിന് മറയത്ത് എന്ന സിനിമ പുറത്തിറങ്ങിയതോടെ നിവിന്‍ പോളി മലയാള സിനിമയില്‍ സ്ഥാനമുറപ്പിച്ച് കഴിഞ്ഞു. പിന്നീട് നേരം, ബാഗ്ലൂര് ഡേയ്സ്, പ്രേമം, ആക്ഷന്‍ ഹീറോ ബിജു, കായംകുളം കൊച്ചുണ്ണി, മിഖായേല്‍, ലവ് ആക്ഷന്‍ ഡ്രാമാ, മൂത്തോന് തുടങ്ങി ഒന്നിനൊന്ന് വിജയങ്ങളായ വമ്പന്‍ ചിത്രങ്ങളുമായി നിവിന്‍ മുന്നേറി.
മോഹന്‍ലാല്‍ അടക്കമുള്ള മലയാള സിനിമയിലെ നിരവധി മുതിര്‍ന്ന താരങ്ങള്‍ക്ക് ഒപ്പവും നിവിന്‍ അഭിനയിച്ചു കഴിഞ്ഞു.
ഇപ്പോഴിതാ ഏറ്റവും ആഗ്രഹം ഏത് നായികയുടെ നായകനായി അഭിനയിക്കണമെന്നാണ് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നിവിന്‍ ഇപ്പോള്‍.
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നടി ശോഭനയ്ക്ക് ഒപ്പം അഭിനയിക്കാനാണ് നിവിന്റെ ആഗ്രഹം. ഉര്‍വശി, മഞ്ജു വാര്യര്‍, കാവ്യ മാധവന്, ശോഭന എന്നീ കൂട്ടത്തില്‍ നിന്നാണ് നിവിന്‍ ശോഭനയുടെ പേര് പറഞ്ഞത്. മാത്രമല്ല, ഒരു നടനെന്ന നിലയില്‍ സിനിമയുടെ വിജയത്തിനാണ് താന്‍ പ്രാധാന്യം കൊടുക്കുന്നതെന്നും സിനിമകളുടെ എണ്ണമോ മറ്റ് ഘടകങ്ങളോ അല്ല സിനിമ വിജയിച്ചോ ഇല്ലയോ എന്നതാണ് പ്രധാനം, സിനിമയുടെ പരാജയത്തോടെ എല്ലാം തീര്‍ന്നുവെന്നും താന്‍ വിശ്വസിക്കുന്നില്ലെന്നും നിവിന്‍ പറയുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…