ലിയോ റിലീസ്!! രാവിലെ നാലിനും ആറിനുമുള്ള ഷോകള്‍ തടഞ്ഞ് തമിഴ്‌നാട്

ദളപതി വിജയിയെ നായകനാക്കി സംവിധായകന്‍ ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് ലിയോ. തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഇത്രമാത്രം പ്രതീക്ഷയോടെ കാത്തിരുന്ന മറ്റൊരു ചിത്രമില്ല. ലിയോ തിയ്യേറ്ററിലെത്താന്‍ ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രമുള്ളൂ. ഈ മാസം 19നാണ് ലിയോ തിയറ്ററിലെത്തുന്നത്. റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ ലിയോയ്ക്ക് പിന്നാലെ വിവാദങ്ങളും നിറഞ്ഞിരുന്നു.

ഇപ്പോഴിതാ ലിയോയുടെ മോണിങ് ഷോ തടഞ്ഞിരിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍.
നാലു മണിയ്ക്കും ആറ് മണിയ്ക്കുമുള്ള ഷോകള്‍ തടഞ്ഞ് സര്‍ക്കാര്‍ ഉത്തരവിറക്കി.
നിയമലംഘനം നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ചെന്നൈ പൊലീസ് പ്രത്യേക ടീമിനെ രൂപീകരിച്ചിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും.

ഇന്നലെയാണ് തമിഴ്നാട് സര്‍ക്കാര്‍ ലിയോ’ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള
നിബന്ധനകളുള്ള ഉത്തരവിറക്കിയത്. ഒരു ദിവസം അഞ്ച് ഷോ മാത്രമേ പാടുള്ളൂ എന്നാണ് ഉത്തരവ്. അടുത്തിടെ അനുവദിച്ച സ്പെഷ്യല്‍ ഷോകള്‍ ഉള്‍പ്പടെ ആയിരുന്നു 5 ഷോകള്‍.

രാവിലെ 9 മണിക്ക് ഷോ ആരംഭിച്ചാല്‍ അര്‍ധരാത്രി 1.30ന് ഷോ അവസാനിപ്പിക്കണം. ഒക്ടോബര്‍ 19 മുതല്‍ 24 വരെയാണ് നിബന്ധന ബാധകമാകുക എന്നാണ് ഉത്തരവ്.

സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുമതിയുള്ള തിയറ്ററുകള്‍ സുരക്ഷ ഒരുക്കണം. വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സ്ഥലവും ഉറപ്പാക്കണം. ടിക്കറ്റ് നിരക്ക് അനധികൃതമായി വര്‍ധിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

Anu