ഡാൻസിന്‍റെ പശ്ചാത്തലത്തിൽ ആദ്യ മലയാള ചിത്രം, ‘സാന്‍റാക്രൂസ്‌’ ട്രെയിലർ

കേരളത്തിലെ ഒരു ഡാന്‍സ് ട്രൂപ്പിന്റെ പശ്ചാത്തലത്തില്‍ ജോണ്‍സന്‍ ജോണ്‍ ഫെര്‍ണാണ്ടസ് സംവിധാനം ചെയ്യുന്ന സാന്റാക്രൂസിന്റെ ട്രെയ്ലര്‍ വിനയ് ഫോര്‍ട്ടിന്റെ ഒഫീഷ്യല്‍ പേജിലൂടെ റിലീസ് ചെയ്തു. കേരളത്തിലെ പ്രശസ്ത നൃത്ത സംവിധായകരും ഡാന്‍സേര്‍സും വിനയ് ഫോര്‍ട്ടിനോടൊപ്പം ട്രെയ്ലര്‍ റിലീസില്‍ പങ്കാളികളായി. ഡാന്‍സറും കൊറിയോഗ്രാഫറുമായ അനീഷ് റഹ്‌മാന്‍ നായകനാവുന്ന ചിത്രത്തില്‍ നായിക വേഷത്തിലെത്തുന്നത് നൂറിന്‍ ഷെരീഫ് ആണ്. ജോണ്‍സണ്‍ ജോണ്‍ ഫെര്‍ണാണ്ടസ് ആദ്യമായി രചനയും സംവിധാനവും നിര്‍വഹിക്കുന്നു.

അജു വര്‍ഗീസ്, മേജര്‍ രവി, ഇന്ദ്രന്‍സ് സോഹന്‍ സീനു ലാല്‍ തുടങ്ങി പ്രമുഖ താരങ്ങളോടൊപ്പം തന്നെ പുതുമുഖങ്ങളായ കിരണ്‍ കുമാര്‍, അരുണ്‍ കലാഭവന്‍, അഫ്‌സല്‍ അച്ചല്‍ എന്നിവരും ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അജു വര്‍ഗീസ് അവതരിപ്പിക്കുന്ന ഡയറക്ടര്‍ ഫെര്‍ണാണ്ടസിലൂടെയാണ് കഥയുടെ ആരംഭം. സൂപ്പര്‍താരങ്ങളെ അഭിനയിപ്പിച്ച രണ്ട് സിനിമകള്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്നതിനാല്‍ തന്റെ പുതിയ കഥ ഫോര്‍ട്ട് കൊച്ചിയിലെ സാന്റാക്രൂസ് എന്ന ഡാന്‍സ് ഗ്രൂപ്പിനെ ആസ്പദമാക്കി സ്‌ക്രിപ്റ്റ് തയ്യാറാക്കാന്‍ തിരക്കഥാകൃത്തിനെ ഫോര്‍ട്ട് കൊച്ചിയിലേക്ക് അയക്കുന്നതും തുടര്‍ന്ന് ആ ഡാന്‍സ് ഗ്രൂപ്പിന്റെ കഥ പറയുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിറ്റേത് ഫിലിം ഹൗസിന്റെ ബാനറില്‍ രാജു ഗോപി ചിറ്റെത്ത് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എല്ലാത്തരം സിനിമ ആസ്വാദരെയും പ്രീതിപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ നിഗൂഢതയും സങ്കീര്‍ണതയും പ്രണയവും ജീവിതവും കോര്‍ത്തിണക്കിയാണ് സാന്റാക്രൂസ് ജൂലൈ ഒന്നിന് തീയേറ്ററിലേക്ക് എത്തുന്നത്. പി ആര്‍ ഓ പ്രതീഷ് ശേഖര്‍. സാന്റാക്രൂസ് ജൂലൈ ഒന്നിന് തീയേറ്ററിലേക്ക് എത്തുന്നു.

Gargi

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

7 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

8 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

8 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

8 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

8 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

9 hours ago