Film News

ബിഗ് ബോസ്സിൽ നോറയും സിജോയുമാണ് കഴിഞ്ഞ ആഴ്ച പുറത്തായത്

ബിഗ് ബോസ് മലയാളം സീസൺ സിക്സിൽ കഴിഞ്ഞദിവസം രണ്ട് എവിക്ഷനാണ് നടന്നത്. നോറയും സിജോയുമാണ് എവിക്റ്റായിരിക്കുന്ന രണ്ടുപേർ. നോറയുടെ വിഷൻ ഏറെക്കുറെ പ്രതീക്ഷിച്ചിരുന്നതാണെങ്കിലും സിജോ പുറത്തായത് മത്സരാർത്ഥികളെ അടക്കം ഞ്ഞെട്ടിച്ചു. അങ്ങനെ ശനിയാഴ്ചത്തെ എപ്പിസോഡിലൂടെ നൂറയും ഞായറാഴ്ചത്തെ എപ്പിസോഡിലൂടെ സിജോയും പുറത്തായി. തന്റെ ഇമോഷൻസിനെ കൺട്രോൾ ചെയ്യാതെയും പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ മുഖത്ത് നോക്കി പറഞ്ഞും ഒറ്റക്ക് ഗെയിംകളിച്ചു ബിഗ്ഗ്‌ബോസ്സിൽ. നിന്നിരുന്ന വ്യക്തിയായിരുന്നു നോറ. ബിഗ്ഗ്‌ബോസ്സിൽ തുടക്കം മുതൽ നോറയുടെ ശബ്ദം ഉയർന്നു കേട്ടെങ്കിലും അത് വ്യക്തിപരമായ കാര്യങ്ങളിൽ മാത്രമായി ഒതുങ്ങി പോയത് നോറയ്ക്ക് തിരിച്ചടിയായി. ഹൗസിലെ പൊതുവായ കാര്യങ്ങളിൽ ഇടപെടുന്നതിനു നോറ മടി കാണിച്ചിരുന്നു.  കരച്ചിലും ഇമോഷണൽ ബ്രെക്കഡൗണുമെല്ലാം നോറയുടെ  കണ്ടന്റായിരുന്നു. തുടക്കത്തിൽ വളരെ വീക്കാണെന്ന് പറഞ്ഞവരെ കൊണ്ട് തന്നെ പിന്നീട് നോറ സ്ട്രോങ്ങ് ആണെന്ന് പറയിപ്പിച്ചു.

എന്നാൽ പലപ്പോഴും വീട്ടുകാരെ വെച്ച് വരെ ഇമോഷണൽ ഡ്രാമ കളിച്ചത് നോറയ്ക്ക് ബിഗ്ഗ്‌ബോസിലെ അവസാന നാളുകളിൽ തിരിച്ചടിയായി. സഹമത്സരാര്ഥിയായ അൻസിബ വരെ അക്കാര്യം വീക്കെൻഡ് എപ്പിസോഡിൽ തുറന്നു പറഞ്ഞു. ഹൗസിൽ ആരുമായും ആത്മബന്ധമില്ലാതെ ഒറ്റപ്പെട്ട് നിൽക്കുന്നതുകൊണ്ട് മോൺസ്റ്റർ എന്ന് വരെ നോറയ്ക്ക് പേര് വീണു. രണ്ടു വെട്ടം ബിഗ്ഗ്‌ബോസിന്റെ പടി ഇറങ്ങിയപ്പോഴും ആരോടും യാത്രപോലും പറയാതെ ഒരു അറ്റാച്മെന്റ് ഒന്നുമില്ലാതെയാണ് നോറ പോയത്. പുറത്തെത്തി ലാലേട്ടൻ തന്നെ അക്കാര്യം നോറയോട് ചോദിക്കുകയും ചെയ്തു. ഇനി അടുത്തത് സിജോയുടെ കാര്യം. സത്യത്തിൽ മല്സരാര്ഥികളെയടക്കം ഞെട്ടിച്ചതായിരുന്നു സിജോയുടെ എവിക്ഷൻ. 7 പേരാണ് ഇത്തവണത്തെ നോമിനേഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നത്. അർജുൻ, ജിന്റോ, ശ്രീതു, സിജോ, ജാസ്മിൻ, ഋഷി, നോറ എന്നിവരായിരുന്നു. നോറ പുറത്തായ ശേഷം ശ്രീതു, സിജോ ജാസ്മിൻ ഋഷി തുടങ്ങിയവരുടെ റിസൾട്ട് ബിഗ്ഗ്‌ബോസ്പെൻഡിങ്ങിൽ വയ്ക്കുകയായിരുന്നു.  വ്യത്യസ്തമായ രീതിയില്‍ ബിഗ് ബോസ് തന്നെയാണ് സിജോയുടെ എവിക്ഷന്‍ പ്രഖ്യാപിച്ചത്. എല്ലാവരെയും ഗാര്‍ഡന്‍ ഏരിയയിലേക്ക്  വിളിപ്പിച്ച് ഒരു ത്രാസും കുറേ ബാഗുകളും അവിടെ തയ്യാറായിരുന്നു. ഈരണ്ട് പേര്‍ വീതം വന്ന് സ്വന്തം പേരിലുള്ള ബാഗുകള്‍ ത്രാസിലേക്ക് വെക്കുകയാണ് വേണ്ടിയിരുന്നത്. ആരുടെ ത്രാസ് ആണോ താഴ്ന്ന് ഇരിക്കുന്നത് അവര്‍ സേവ്ഡ് ആകുമായിരുന്നു. ഇതുപ്രകാരം ആദ്യം ഋഷിയും പിന്നീട് ജാസ്മിനും സേവ്ഡ് ആയി. അവശേഷിച്ചിരുന്നത് സിജോയും ശ്രീതുവും ആയിരുന്നു. ശ്രീതു പറത്താവുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്, ശ്രീതു ഉള്‍പ്പെടെ.

എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ശ്രീതുവിന്‍റെ ത്രാസ് ആണ് താഴ്ന്നത്. തുടര്‍ന്ന് ബിഗ് ബോസിന്‍റെ പ്രഖ്യാപനവും എത്തി, ശ്രീതു സേവ്ഡ് ആണെന്നും സിജോ എവിക്റ്റ് ആണെന്നും. അത് കേട്ടതോടെ സഹമത്സരാര്ഥികളക്ക് ഒരു അമ്പരപ്പായിരുന്നു. സിജോ ഈ പ്രഖ്യാപനത്തെ ആത്മസംയമനത്തോടെ നേരിട്ടപ്പോള്‍ സിജോയുടെ ഈവിഷ സഹമത്സരാര്‍ഥികള്‍ക്ക് വിശ്വസിക്കാൻ പോലും സാധിച്ചിരുന്നില്ല. സിജോ പുറത്തായെന്ന അറിഞ്ഞതോടെ അർജുൻ പൊട്ടിക്കരയുന്നത് കാണാമായിരുന്നു. സിജോ ടോപ് ഫൈവിൽ എത്തുമെന്ന ഒരു പ്രതീക്ഷ ഏവർക്കുമുണ്ടായതുകൊണ്ട് തന്നെയാണ് സിജോ എവിക്കറ്റായ വിവരം ആർക്കും ഉൾക്കൊള്ളാൻ സാധിക്കാതിരുന്നത്. ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു വ്യക്തിയായിരുന്നു സിജോ ജോൺ. റോക്കിയുമായുണ്ടായ വഴക്കും ഏറ്റുമുട്ടലുമെല്ലാം വലിയ രീതിയിൽ സിജോയ്ക്ക് പ്രേക്ഷക പിന്തുണ ലഭിക്കാൻ കാരണമായിരുന്നു. ബിഗ്ഗ്‌ബോസിന്റെ ചരിത്രത്തിൽ തന്നെ നടന്ന ഏറ്റവും വലിയ ഫിസിക്കൽ അസോൾട് നേരിട്ട വ്യക്തി എന്നതുകൊണ്ട് തന്നെ ആദ്യമൊക്കെ സിജോയ്ക്ക് ആരാധകരും ഏറെയുണ്ടായിരുന്നു. ഷോ തുടങ്ങി 16-ാം ദിവസം പോയ സിജോ 45-ാം ദിവസമാണ് തിരിച്ചെത്തിയത്. എന്നാൽ സർജറിക്ക് ശേഷം എത്തി നടത്തിയ നീണ്ട പ്രസംഗത്തിൽ സിജോ പറഞ്ഞ പല കാര്യങ്ങളും നടപ്പാക്കാൻ സിജോയ്ക്ക് സാധിക്കാഞ്ഞതും താരത്തിന് തിരിച്ചടിയായിരുന്നു. താനൊരു കാട്ടുതീയായി പടരുമെന്നാണ് ആത്മവിശ്വാസത്തോടെയും ആവേശത്തോടെയും രണ്ടാം വരവില്‍ സിജോ എല്ലാവര്‍ക്കും മുന്നില്‍ പ്രഖ്യാപിച്ചത്.

എന്നാല്‍ പിന്നീട് സഹമത്സരാര്‍ഥികള്‍ക്കിടയില്‍ പോലും ആ പ്രയോഗം ട്രോളായി മാറി. തന്‍റേതല്ലാത്ത കുറ്റം കൊണ്ട് മാറിനില്‍ക്കേണ്ടിവന്ന തനിക്ക് ടൈറ്റില്‍ വരെ മുന്നേറണമെന്ന് രണ്ടാം വരവില്‍ സിജോയ്ക്ക് ഉണ്ടായിരുന്നു. മനസില്‍ ചില പ്ലാനുകളും സിജോയ്ക്കുണ്ടായിരുന്നു. എന്നാല്‍ തുടർന്നുള്ള ദിവസങ്ങളിൽ  ഹൗസില്‍ കാണപ്പെട്ടത് ആത്മവിശ്വാസത്തിന് പകരം ആശയക്കുഴപ്പമുള്ള ഒരു സിജോയെ ആയിരുന്നു.  തിരിച്ചുവരവില്‍ ഒരു ഗെയിം ചേഞ്ചര്‍ ആവണമെന്നായിരുന്നു  സിജോയുടെ ആഗ്രഹമെങ്കിലും വൈല്‍ഡ് കാര്‍ഡുകളുടെ വരവടക്കം സാഹചര്യം  മാറിയ ബിഗ് ബോസില്‍ സിജോയ്ക്ക് അത് സാധിച്ചില്ല. നോറയെ ടാര്‍ഗറ്റ് ചെയ്തു എന്നത് മാത്രമാണ് സിജോ പ്ലാന്‍ ചെയ്ത് വന്നതില്‍ നടപ്പാക്കിയെന്ന് പ്രേക്ഷകര്‍ക്ക് തോന്നിയ ഒരേയൊരു കാര്യം. എന്നാൽ അതും സിജോയ്ക്ക് നെഗറ്റീവ് ആയി ബാധിച്ചു. മാത്രമല്ല റോക്കിയില്‍ നിന്ന് പരിക്കേല്‍ക്കുന്ന പതിനഞ്ചാം ദിനം വരെ ഫിസിക്കല്‍ ടാസ്കുകളില്‍ ശക്തനായ മത്സരാര്‍ഥിയായിരുന്നു സിജോ. എന്നാല്‍ രണ്ടാം വരവില്‍ അക്കാര്യത്തില്‍ പല പരിമിതികളുമുണ്ടായിരുന്നു സിജോയ്ക്ക്. സംസാരിക്കല്‍ ഏറെ പ്രധാനമായ ബിഗ് ബോസ് ഹൗസില്‍ ശസ്ത്രക്രിയ കഴിഞ്ഞെത്തിയ സിജോയ്ക്ക് അതിലും പരിമിതികള്‍ ഉണ്ടായിരുന്നു. ഏതാനും ആഴ്ചകള്‍ പിന്നിട്ടപ്പോള്‍, കൃത്യമായി പറഞ്ഞാല്‍ ഫാമിലി വീക്ക് കഴിഞ്ഞപ്പോഴാണ് സംസാരിക്കുന്നതില്‍ സിജോ പഴയ ആത്മവിശ്വാസത്തിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ അപ്പോഴേക്കും ഹൗസില്‍ മത്സരരാവേശത്തിന്‍റേതായ ഒരു സാഹചര്യം അവസാനിച്ചിരുന്നു. ഏതായാലും നോറയും സിജോയും പുറത്തായതോടെ ഇനി 6 പേരാണ് ഹൗസിൽ ഉള്ളത്. അതുകൊണ്ട് തന്നെ നിലവിൽ ഫൈനൽ ഫൈവിൽ ആരൊക്കെ എത്തുമെന്നുള്ള കാര്യത്തിലും ഒരു തീരുമാനം വന്നിട്ടുണ്ട്.

Devika Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago